ഉടവലവെ ദേശീയോദ്യാനം
ഉടവലവെ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Sabaragamuwa and Uva Provinces, Sri Lanka |
Nearest city | Ratnapura |
Coordinates | 6°26′18″N 80°53′18″E / 6.43833°N 80.88833°E |
Area | 308.21 കി.m2 (119.00 ച മൈ) |
Established | June 30, 1972 |
Visitors | 452,000 (in 1994-2001) |
Governing body | Department of Wildlife Conservation |
Website | www |
ശ്രീലങ്കയിലെ ഉവ പ്രവിശ്യയിലെ സബരാഗമുവ അതിർത്തിയിൽ 32,315 ഹെക്ടർ വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് ഉടവലവെ ദേശീയോദ്യാനം.[1]വലവെ നദിയിലുള്ള ഉടവലവെ ജലസംഭരണിയും പ്രാന്തപ്രദശങ്ങളിലെ വന്യമൃഗങ്ങളെ സംരക്ഷിക്കാനും കൂടിയാണ് 1972 ജൂൺ 30 ന് ഈ ദേശീയോദ്യാനം നിലവിൽ വന്നത്. [2] ദേശീയോദ്യാനമായി നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനുമുമ്പ് ഈ പ്രദേശം മാറ്റകൃഷി നടത്തുകയായിരുന്നു. ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം അവിടെയുള്ള കൃഷിക്കാരെയെല്ലാം സാവധാനത്തിൽ മാറ്റി. കൊളംബോയിൽ നിന്നും 165 കിലോമീറ്റർ അകലത്തിൽ ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. ഉടവലവെ ശ്രീലങ്കൻ ആനകൾക്കും ജലപക്ഷികൾക്കും വാസസ്ഥലമൊരുക്കിയിരിക്കുന്നു. ശ്രീലങ്കയിലെ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന മൂന്നാം സ്ഥാനമുള്ള ദേശീയോദ്യാനമാണിത്. [3]
ഭൂമിശാസ്ത്രം
[തിരുത്തുക]ശ്രീലങ്കയിലെ ഈർപ്പമുള്ളതും വരണ്ടതുമായ മേഖലകളിലായിട്ടാണ് ഉടവലവെയുടെ അതിർ സ്ഥിതിചെയ്യുന്നത്. ഭൂമിയുടെ കിടപ്പിൽ സമതലപ്രദേശങ്ങളാണ് കൂടുതലും മുന്നിട്ടു നിൽക്കുന്നെങ്കിലും കുറച്ചു പർവ്വതപ്രദേശങ്ങളും കാണപ്പെടുന്നുണ്ട്. കൽതോട്ട മേഖലയും ദിയാവിനി വെള്ളച്ചാട്ടവും ഉദ്യാനത്തിന്റെ വടക്കുവശത്ത് കാണപ്പെടുന്നു. ബംബരാഗലയും രമിനികൊത്തയും ഈ ഉദ്യാനത്തിനകത്ത് സ്ഥിതിചെയ്യുന്നു. ഒക്ടോംബർ മുതൽ ജനുവരി വരെയും മാർച്ച് മുതൽ മേയ് വരെയുമുള്ള കാലയളവിൽ1,524 മില്ലിമീറ്റർ വാർഷിക മഴ ഇവിടെ ലഭിക്കുന്നു. [4]ശരാശരി വാർഷിക താപനില 27–28 °C (81–82 °F) ആണ്. റിലേറ്റീവ് ഹ്യുമിഡിറ്റി 70% മുതൽ 82%. വരെയാണ് കാണപ്പെടുന്നത്. ചുവപ്പ് കലർന്ന ബ്രൗൺ നിറത്തിലുള്ള നീർതാഴ്ചയുള്ള മണ്ണാണ് ഇവിടെ കൂടുതലും കണ്ടുവരുന്നത്.
ആവാസവ്യവസ്ഥ
[തിരുത്തുക]പുൽപ്രദേശങ്ങൾ, വനപ്രദേശങ്ങൾ, വലവെ നദിയും അതിനുചുറ്റുമുള്ള പോഷകനദികൾ, ജലസംഭരണി അതിന്റെ പരിസരപ്രദേശങ്ങളിലുമായി സസ്യജന്തുജാലങ്ങൾ എന്നിവ ഈ ദേശീയോദ്യാനത്തിൽ വാസസ്ഥലമൊരുക്കിയിരിക്കുന്നു. ഗ്രീൻ ആൽഗേയിലെ പീഡിയാസ്ട്രം, സീൻഡെസ്മസ് എന്നീ ഇനങ്ങളും ബ്ലൂ ഗ്രീൻ ആൽഗേ സ്പീഷീസിലെ മൈക്രോസിസ്റ്റിസ് എന്നിവയും ജലസംഭരണിയിൽ കാണപ്പെടുന്നു. ദേശീയോദ്യാനത്തിന്റെ തെക്കൻ അതിരിൽ തേക്കിൻ തോട്ടങ്ങൾ കാണപ്പെടുന്നു. 94 വർഗ്ഗത്തിലുള്ള സസ്യങ്ങളും, 21 ഇനം മത്സ്യങ്ങളും, 12 ഇനം ഉഭയജീവികളും, 33 ഇനം ഉരഗങ്ങളും, 184 പക്ഷിയിനങ്ങളും(33 ഇനം ദേശാടനപക്ഷികളും), 43 ഇനം സസ്തനികളും ഇവിടെയുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു.
ഇതും കാണുക
[തിരുത്തുക]- Protected areas of Sri Lanka
- Udawalawe Elephant Transit Home
- Official Site Archived 2018-02-12 at the Wayback Machine
- The Elephant Transit Home of Udawalawe[പ്രവർത്തിക്കാത്ത കണ്ണി]
- Udawalawe National Park Information Page
- Udawalawe National Park Safari
- Safari Camping Udawalawe-0772561321
അവലംബം
[തിരുത്തുക]- ↑ http://www.srilankantours.org/udawalawe-national-park.html
- ↑ (in Sinhalese) Senarathna, P.M. (2009). "Udawalawa". Sri Lankawe Jathika Vanodhyana (2nd ed.). Sarasavi Publishers. pp. 151–161. ISBN 955-573-346-5.
- ↑ "Udawalawe Reservoir". iwmi.org. International Water Management Institute. Retrieved 2009-11-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-02-22. Retrieved 2018-02-13.
5. https://www.holidaylankatours.com/udawalawe-national-park.html