Jump to content

ഉത്തരാഖണ്ഡ്

Coordinates: 30°20′N 78°04′E / 30.33°N 78.06°E / 30.33; 78.06
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉത്തരാഖണ്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉത്തരാഖണ്ഡ്
Location of ഉത്തരാഖണ്ഡ്
രാജ്യം  ഇന്ത്യ
സംസ്ഥാനം ഉത്തരാഖണ്ഡ്
ജില്ല(കൾ) 13
Established 2000 നവംബർ 9
തലസ്ഥാനം ഡെറാഡൂൺ
ഏറ്റവും വലിയ നഗരം ഡെറാഡൂൺ
ഗവർണർ ഗുർമിത് സിംഗ്
മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി
നിയമസഭ (സീറ്റുകൾ) Unicameral (71)
ജനസംഖ്യ
ജനസാന്ദ്രത
84,79,562 (19th)
158/കിമീ2 (158/കിമീ2)
സാക്ഷരത 72%%
ഭാഷ(കൾ) ഹിന്ദി, കുമൗണി, ഗഢ്‌വാളി
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 53,566 km2 (20,682 sq mi)
ISO 3166-2 IN-UL
Footnotes
  • Dehradun is the provisional capital of the state. The new capital has not yet been chosen.
    70 (elected) + 1 (nominated Anglo-Indian)
വെബ്‌സൈറ്റ് ua.nic.in

30°20′N 78°04′E / 30.33°N 78.06°E / 30.33; 78.06 ഉത്തരാ‍ഖണ്ഡ്‍ സംസ്ഥാനം ഇന്ത്യയുടെ ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബർ 9, 2000 ഉത്തർപ്രദേശിലെ പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉൾപ്പെടുത്തി രൂപികരിക്കപെട്ടു. ഹിമാചൽ‌പ്രദേശ്,ഹരിയാന, ഉത്തർ‌പ്രദേശ് എന്നിവ അയൽ സംസ്ഥാനങ്ങളാണ്. ഡെറാഡൂണാണ് താത്കാലിക തലസ്ഥാനവും, പ്രധാന വാണിജ്യ കേന്ദ്രവും.

ചരിത്രം

[തിരുത്തുക]

2000 വരെ ഉത്തർ പ്രദേശിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഈ പ്രദേശത്തിന്റെ അവികസനം മുൻനിർത്തി, പ്രത്യേക സംസ്ഥാന രൂപവത്കരണത്തിനു വേണ്ടിയുള്ള വാദം ശക്തമായിരുന്നു. നിരവധി പ്രക്ഷോഭങ്ങളും ഇതിന്റെ പേരിൽ നടന്നു. 2000 നവംബർ 9 ന് ഉത്തരാഞ്ചൽ എന്ന പേരിലാണ് ഈ സംസ്ഥാനം നിലവിൽ വരുന്നത്. 2006 ൽ ഇത് ഉത്തർഖണ്ഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

പുരാതന കാലത്തിൽ

[തിരുത്തുക]

ഹരിദ്വാറും ഋഷികേശും പുരാതനകാലത്തുതന്നെ പ്രശസ്തമായ ഹൈന്ദവമായ ആരാധനാ പ്രദേശങ്ങളായിരുന്നു. ദേവഭൂമി എന്നാണ് ഉത്തർഖണ്ഢ് പൊതുവേ വിളിക്കപ്പെടുന്നത്. ബദരീനാഥ്, കേദാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങൾക്കും പുരാതന ഭാരത ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഹിമാലയൻ മലനിരകളാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. ഗംഗയുടെയും യമുനയുടേയും ഉത്ഭവും ഈ സംസ്ഥാനത്തുള്ള ഗംഗോത്രി, യമുനോത്രി എന്നീ പ്രദേശങ്ങളാണ്. ഈ നദിയുടെ കൈവഴികളായി മറ്റനവധി നദികളും ഈ പ്രദേശത്തുകൂടി ഒഴുകുന്നു. ഹിമാലയത്തിലെ തന്നെ പ്രധാന ഗ്ലേഷ്യറുകളിലൊന്ന് ഗംഗോത്രിയിലാണ്.

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]
ഉത്തരാഘണ്ഡിലെ ഒരു പർവ്വതം

ടൂറിസം

[തിരുത്തുക]

ഹിമാലയൻ മലനിരകളെകൊണ്ട് സമ്പൂഷ്ടമായ ഇവിടം ടൂറിസത്തിന് പ്രസിദ്ധമാണ്. പലമേഖലകളും മഞ്ഞുകാലത്ത് പൂർണ്ണമായും മഞ്ഞിൽ പുതച്ചുകിടക്കും. വർഷം മുഴുവനും മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളുമുണ്ട്. ഗംഗ, യമുന തുടങ്ങിയ നദികളുടെ ആവിർഭാവം ഇവിടെനിന്നുമാണെന്നത് ഇതിന് മാറ്റുകൂട്ടുന്നു. ഗംഗയെ കേന്ദ്രീകരിച്ച് റിവർ റാഫ്റ്റിംഗ് നടത്താറുണ്ട്. ഭാരതീയരുടെ പുണ്യക്ഷേത്രങ്ങളായ ചാർധാം ഗംഗോത്രി-യമുനോത്രി-കേദാർനാഥ് -ബദരിനാഥ് ക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ട് പ്രസിദ്ധമായതിനാൽ ഉത്തരാഖണ്ഡ് ദേവഭൂമി എന്നാണ് അറിയപ്പെടുന്നത്.

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ

[തിരുത്തുക]

സ്രോതസ്സ്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉത്തരാഖണ്ഡ്&oldid=3697664" എന്ന താളിൽനിന്ന് ശേഖരിച്ചത്