ഹരിദ്വാർ
ഹരിദ്വാർ हरिद्वार | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Uttarakhand |
ജില്ല(കൾ) | Haridwar |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
2,360 km² (911 sq mi) • 249.7 m (819 ft) |
Footnotes | |
വെബ്‌സൈറ്റ് | haridwar.nic.in |
29°58′N 78°10′E / 29.96°N 78.16°E
ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഹരിദ്വാർ (Hindi: हरिद्वार) . ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ഹിന്ദുക്കളുടെ ഒരു പുണ്യനഗരമാണ്. ഹിന്ദുക്കൾ ഇവിടെ ഗംഗാനദിയിൽ നടത്തുന്ന ആരതി എന്ന ആരാധന പ്രസിദ്ധമാണ്. ഹരിദ്വാർ എന്ന പദത്തിന്റെ അർത്ഥം ദൈവത്തിലേക്കുള്ള വഴി എന്നാണ്. [3][4] ഉത്ഭവസ്ഥാനമായ ഗംഗോത്രിയിലെ ഗോമുഖ് ഹിമാനിയിൽ നിന്നും 253 കിലോമീറ്റർ സഞ്ചരിച്ച് നദി ഉത്തര ഇന്ത്യയിലെ സമതലത്തിലേക്ക് പ്രവേശിക്കുന്ന ഇടമാണ് ഹരിദ്വാർ. ഇങ്ങനെയാണ് ഈ പ്രാചീന നഗരത്തിന് ഗംഗദ്വാര എന്ന പേര് ലഭിച്ചത്.
പ്രത്യേകതകൾ
[തിരുത്തുക]ഹിന്ദു മത വിശ്വാസികളെ സംബന്ധിച്ചടുത്തോളം ഏഴു പുണ്യസ്ഥലങ്ങളിൻ ഒന്നായാണ് ഹരിദ്വാർ കണക്കാക്കപ്പെടുന്നത്. പാലാഴി മഥന ശേഷം ലഭിച്ച അമൃത് ഗരുഡൻ കൊണ്ടുപോകുന്നതിനിടയിൽ ദേവന്മാരുടെ കൈയിൽ നിന്നും അബദ്ധത്തിൽ തുളുമ്പി തെറിച്ചു വീണ ഇടങ്ങളിൽ ഒന്നാണിതത്രെ. മറ്റു സ്ഥലങ്ങൾ ഉജ്ജയിനി, നാസിക്, അലഹബാദ് എന്നിവയാണ്. ഈ വിശ്വാസ്പ്രകാരമാണ് ഒരോ മൂന്നു വർഷം കൂടുമ്പോഴും ഈ സ്ഥലങ്ങളിൽ ഒരോരിടത്തായി കുംഭമേള നടത്തുന്നത്. 12 വർഷത്തിൽ ഒരിക്കലാണ് ഹരിദ്വാറിൽ കുംഭമേള നടത്തുന്നത്. ഇതു കൂടാതെ ലക്ഷക്കണക്കിനു ഭക്തർ ഒരോ വർഷവും തങ്ങളുടെ പാപങ്ങൾ കഴുകിക്കളഞ്ഞ് മോക്ഷം നേടാൻ എന്ന വിശ്വാസത്തിൽ ഇവിടെ എത്തി ഗംഗയിൽ കുളിക്കുന്നു. അമൃത ബിന്ദുക്കൾ വീണ ഇടം എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമായ ബ്രഹ്മകുണ്ഡ് ആണ് ഏറ്റവും വിശിഷ്ടമായ സ്നാനഘട്ടമായി കരുതപ്പെടുന്നത്. ആ സ്ഥലത്തിനു ഹരി കി പൈറി എന്നും പേരുണ്ട്.
പേരിനു പിറകിൽ
[തിരുത്തുക]ഹരിദ്വാർ എന്നതിന്റെ സംസ്കൃത അർത്ഥം വിഷ്ണുവിലേക്കുള്ള കവാടം എന്നാണ്. വിഷ്ണുഭഗവാന്റെ ഇടമായി ഹിന്ദുമത വിശ്വാസികൾ കരുതപ്പെടുന്ന ബദരിനാഥ് ക്ഷേത്രത്തിലേക്കുള്ള വഴി ഇവിടെ ആരംഭിക്കുന്നു. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരിനാഥ് എന്നീ നാലു ദാമങ്ങൾ ഉൾപ്പെട്ട ചാർ ദാം യാത്ര വളരെ ഉത്ക്രിഷ്ടമായാണ് ഹിന്ദുക്കൾ കരുതി വരുന്നത്. ഹർദ്വാർ എന്നും ഇതിനു പേരുള്ളതിനാൽ ഹർ എന്നത് ശിവന്റെ പര്യായമായതിനാൽ ശിവസാന്നിദ്ധ്യമുള്ള കേദാർനാഥിലേക്കുള്ള വഴി എന്ന അർത്ഥത്തിലും ഹരിദ്വാർ എന്ന പേരിനു സാധ്യത പറയാറുണ്ട്.
ചരിത്രം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Geography of Haridwar
- ↑ Haridwar euttaranchal.
- ↑ Dictionary[പ്രവർത്തിക്കാത്ത കണ്ണി] Molesworth, J. T. (James Thomas). A dictionary, Marathi and English. Bombay Education Society's press, 1857, Page 888.
- ↑ About Haridwar sahajaharidwar.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The Official Website of District Haridwar.
- Your complete resource on city of Haridwar. Archived 2009-10-18 at the Wayback Machine
- വിക്കിവൊയേജിൽ നിന്നുള്ള ഹരിദ്വാർ യാത്രാ സഹായി
- Haridwar map Archived 2010-01-30 at the Wayback Machine
- Photos of Haridwar, 1280x960, published by the author