ചിത്രകൂട്, മദ്ധ്യപ്രദേശ്
ദൃശ്യരൂപം
(Chitrakoot, Madhya Pradesh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിത്രകൂട്, മദ്ധ്യപ്രദേശ് | |
രാജ്യം | ![]() |
സംസ്ഥാനം | Madhya Pradesh |
ജില്ല(കൾ) | സത്ന |
ജനസംഖ്യ | 22,294 (2001[update]) |
സമയമേഖല | IST (UTC+5:30) |
24°35′N 80°50′E / 24.58°N 80.83°E മധ്യപ്രദേശിലെ സത്ന ജില്ലയിലെ ഒരു പട്ടണമാണ് ചിത്രകൂട് (IAST: Chitrakoot, Sanskrit: चित्रकूट). ഇത് സാംസ്കാരികവും, മതപരവുമായി വളരെ പ്രാധാന്യമുള്ള ഒരു ഉത്തരേന്ത്യൻ പട്ടണമാണ്. ഹിന്ദു പുരാണങ്ങളിൽ പറയുന്ന ധാരാളം ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ഒരു പട്ടണവുമാണിത്.
ഇവിടേക്ക് അമാവാസി, ദീപാവലി, പൌർണ്ണമി, മകര സംക്രാന്തി, രാമനവമി എന്നീ വിശേഷദിവസങ്ങളിൽ ധാരാളം ഹിന്ദു ഭക്തർ എത്തിച്ചേരാറുണ്ട്.
ഭൂമിശാസ്ത്രം
[തിരുത്തുക]ചിത്രകൂട് എന്ന വാക്കിന് ‘അത്ഭുതങ്ങളുടെ കുന്നുകൾ‘ എന്ന അർത്ഥമാണ്. വടക്കെ വിന്ധ്യ പർവ്വതനിരകളിലാണ് ഈ പട്ടണം നിലകൊള്ളുന്നത്. ചിത്രകൂട പ്രദേശം ഉത്തർപ്രദേശിലെ ചിത്രകൂട ജില്ലയിലും, മധ്യപ്രദേശിലെ സത്ന ജില്ലയിലും കൂടി പരന്നു കിടക്കുന്നു. ചിത്രകൂട ജില്ല ഉത്തർപ്രദേശിൽ നിലവിൽ വന്നത് 4 സെപ്റ്റംബർ 1998 നാണ്.[1]