ഋഷികേശ്
ഋഷികേശം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Uttarakhand |
ജില്ല(കൾ) | ഡെഹ്രാഡൂൺ |
ജനസംഖ്യ | 59,671 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 532 m (1,745 ft) |
30°07′N 78°19′E / 30.12°N 78.32°E
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഒരു മുനിസിപ്പൽ പട്ടണവും, ഹിന്ദുക്കളുടെ പുണ്യനഗരവുമാണ് ഋഷികേശം. ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം (The gateway to the Himalayas) എന്ന് അറിയപ്പെടുന്നു. ഹിമാലയ താഴ്‌വരയിൽ ഗംഗാ നദിയോട് ചേർന്ന്, പുണ്യനഗരമായ ഹരിദ്വാറിൽ നിന്നും 25 കി.മി ദൂരത്തിലാണ് ഋഷികേശം സ്ഥിതി ചെയ്യുന്നത്. ബദരിനാഥ്, കേദാർനാഥ് , ഗംഗോത്രി, യമുനോത്രി എന്നീ പൂണ്യസ്ഥലങ്ങളിലേക്കുമുള്ള തുടക്കസ്ഥാനമാണ് ഋഷികേശം. ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗ, അതിന്റെ ഉത്ഭവസ്ഥാനത്ത് നിന്നും 250 കിലോമീറ്ററിലധികം ദൂരം താഴേക്കൊഴുകി ഉത്തരസമതലത്തിൽ പ്രവേശിക്കുന്നത് ഋഷികേശത്തിൽ വെച്ചാണ്.
നിരുക്തം
[തിരുത്തുക]ഹ്രിഷീകം, ഈശഃ എന്നീ പദങ്ങൾ കൂടിച്ചേർന്നാണ് ഈ നഗരത്തിന് ഋഷികേശ് എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു.[1] ഹൃഷീകം (ഹൃഷ്യതനേനേതി) എന്നാൽ ഇന്ദ്രിയം എന്നും ഈശഃ എന്നാൽ ഈശ്വരൻ എന്നുമാണ് അർത്ഥമാക്കുന്നത്. ഇന്ദ്രിയബോധങ്ങളുടെ ദേവനായ മഹാവിഷ്ണു എന്നാണ് ഹൃഷീകേശഃ എന്ന പദത്തിന്റെ വാച്യാർത്ഥം. ഹിന്ദിയിൽ ഇത് ഹൃഷീകേശ് എന്നും പിന്നീട് ലോപിച്ച് ഋഷികേശ് എന്നും ആയിത്തീർന്നു എന്നു കരുതപ്പെടുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഋഷികേശ് സ്ഥിതി ചെയ്യുന്നത് 30°07′N 78°19′E / 30.12°N 78.32°E അക്ഷാംശരേഖാംശത്തിലാണ്.[2] ശരാശരി ഉയരം 532 metres (1,745 feet) ആണ്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2011 ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 59,671 ആണ്. ഇതിൽ പുരുഷന്മാർ 56% ഉം സ്ത്രീകൾ 44% ഉം ആണ്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Rishikesh at Dehradun district official website Archived 2006-01-01 at the Wayback Machine
- YOGA RISHIKESH[പ്രവർത്തിക്കാത്ത കണ്ണി]
[1] Vanamali Ashram
- Photos (500) of Rishikesh, 1280x960, published by author
- Delhi to Rishikesh-Shivpuri-Devprayag
- Ram Jhula photo impressions
-
ഗംഗാനദിക്ക് കുറുകെ, 1980-ൽ നിർമ്മിക്കപ്പെട്ട രാംഝൂല പാലം
-
ഗംഗാനദിക്കു നടുവിലായുള്ള ശിവപ്രതിമ
അവലംബം
[തിരുത്തുക]- ↑ റിഷികേശ്.കോം. "The Rishikesh.com". Retrieved 2014 ജനുവരി 19.
{{cite web}}
: Check date values in:|accessdate=
(help) - ↑ Falling Rain Genomics, Inc - Rishikesh
വിക്കിവൊയേജിൽ നിന്നുള്ള ഋഷികേശ് യാത്രാ സഹായി