ഉപയോക്താവിന്റെ സംവാദം:Advjuvairianv
നമസ്കാരം Advjuvairianv !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 02:20, 3 സെപ്റ്റംബർ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Advjuvairianv
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:58, 15 നവംബർ 2013 (UTC)
നിയമ വിഭാഗത്തിലേക്ക് സ്വാഗതം
[തിരുത്തുക]ആലപ്പുഴയിലേക്കും ! മാഡം സജീവമാകുന്നതിൽ സന്തോഷം. നമുക്ക് ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. പിന്തുടർച്ചാവകാശ നിയമങ്ങൾ വിക്കിയിൽ എത്തിക്കുവാൻ ചെയ്യുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്. ഏറെ ആവശ്യക്കാരുള്ള ഒന്നാണത്.
പക്ഷേ, എനിക്ക് ആദ്യം പറ്റിയ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അവലംബങ്ങൾ പിന്നീട് ചേർക്കാം എന്ന് കരുതിയതാണ് ആ തെറ്റ്. പിന്നീടൊരിക്കലും അത് ചേർക്കുവാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇപ്പോൾ ലേഖനം എഴുതുമ്പോൾ തന്നെ അവലംബങ്ങൾ ചേർത്ത്, ചേർത്ത് പോകും. വളരെ സന്തോഷം --Adv.tksujith (സംവാദം) 02:45, 9 ഡിസംബർ 2013 (UTC)
- സന്ദേശത്തിനു നന്ദി. ആലപ്പുഴയിൽ തീർച്ചയായും കണ്ടുമുട്ടാം. ഇംഗ്ലിഷ് പുസ്തകത്തിൽ നിന്ന് വിവരങ്ങള് ഉൾക്കൊണ്ട് മലയാളത്തിലെഴുതാന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇനി മുതൽ പരമാവധി അവലംബങ്ങൾ ചേർക്കാൻ ശ്രമിക്കാം. നന്ദി. --Advjuvairianv (സംവാദം) 14:36, 10 ഡിസംബർ 2013 (UTC)
സ്നേഹതാരകം
[തിരുത്തുക]നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,--Adv.tksujith (സംവാദം) 02:22, 1 ജനുവരി 2014 (UTC) |
- ആശംസകളോടെ--കണ്ണൻഷൺമുഖം (സംവാദം) 02:30, 1 ജനുവരി 2014 (UTC)
ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം(തടയലും, നിരോധനവും പരിഹാരവും) നിയമം 2013 സംബന്ധിച്ചുള്ള ലേഖനം താങ്കൾ സാൻഡ് ബോക്സിൽ എഴുതുന്നുണ്ടായിരുന്നുവല്ലോ? അത് അബദ്ധത്തിൽ പൊതു നാമമേഖലയിലാണ് സൃഷ്ടിക്കപ്പെട്ടത്. അത് തിരിച്ചുവിടലില്ലാതെ മേൽക്കൊടുത്തിരിക്കുന്ന സാൻഡ് ബോക്സിലേയ്ക്ക് മാറ്റിയിട്ടുണ്ട് (sandbox1 നിലവിലുണ്ട്). പൊതുനാമമേഖലയിൽ എത്തിക്കാൻ യോഗ്യമാണെന്ന് താങ്കൾക്ക് തോന്നുമ്പോൾ പേരുമാറ്റത്തിലൂടെ ലേഖനമാക്കിമാറ്റുക. ആശംസകൾ. --അജയ് ബാലചന്ദ്രൻ (സംവാദം) 07:50, 20 ജനുവരി 2014 (UTC)
- സന്ദേശത്തിനു നന്ദി, ഇനി ശ്രദ്ധിക്കാം. --Advjuvairianv (സംവാദം) 13:30, 23 ജനുവരി 2014 (UTC)
താങ്കൾക്ക് ഒരു താരകം!
[തിരുത്തുക]അദ്ധ്വാന താരകം | |
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ മുസ്ലിം പിന്തുടർച്ചാവകാശ നിയമത്തെ കുറിച്ച് നിയമവിദ്യാർഥികൾക്കും ഇതര വിക്കിപീഡിയർക്കും ഉപയോഗപ്രദമായരീതിയിൽ വിക്കിപീഡിയ ലേഖനം എഴുതിയത്തിനു അഭിനന്ദനങ്ങൾ.. Erfanebrahimsait 09:16, 11 ഫെബ്രുവരി 2014 (UTC)
|
- താരകത്തിനു നന്ദി.രണ്ട് പേർക്കും ആശംസകൾ.--Advjuvairianv (സംവാദം) 11:45, 11 ഫെബ്രുവരി 2014 (UTC)
സ്വതേ റോന്തുചുറ്റൽ
[തിരുത്തുക]നമസ്കാരം Advjuvairianv, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. അജയ് ബാലചന്ദ്രൻ (സംവാദം) 17:37, 5 മാർച്ച് 2014 (UTC)
- സന്ദേശത്തിനു നന്ദി.--Advjuvairianv (സംവാദം) 03:36, 6 മാർച്ച് 2014 (UTC)
വിക്കിസംഗമോത്സവം 2015
[തിരുത്തുക]പ്രിയ സുഹൃത്തേ,
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം, വിക്കിസംഗമോത്സവം 2015, ഡിസംബർ മാസത്തിൽ കോഴിക്കോട് വെച്ച് ചേരാനുദ്ദേശിക്കുന്നു. കോഴിക്കോട് നിന്നുള്ള വിക്കി ഉപയോക്താവെന്ന നിലയിൽ താങ്കളുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം സംഗമോത്സവ വിജയത്തിനായി താങ്കൾക്ക് എങ്ങനെ ഇതിന്റെ സംഘാടകരുമായി / സംഘാടക സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് അറിയുവാനും താൽപര്യപ്പെടുന്നു. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
സംഘാടനത്തിന് മുന്നിട്ടിറങ്ങാൻ തയ്യാറുള്ളവർ ഇവരാണ്. താങ്കൾ ഇവരുമായി ബന്ധപ്പെടുമല്ലോ.?
- വി.കെ ആദർശ് (മൊബൈൽ : 9387907485)
- ലാലു മേലേടത്ത് (മൊബൈൽ : 9562818718)
- ശ്രീജിത്ത് കൊയിലോത്ത് (മൊബൈൽ : 9745002412)
കൂടുതൽ വിവരങ്ങൾക്ക് എന്നെയും വിളിക്കാവുന്നതാണ്. എന്ന്, ഇർഫാൻ ഇബ്രാഹിം സേട്ട് - (മൊബൈൽ : 7403377786)
വിക്കിസംഗമോത്സവം - 2015 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Advjuvairianv
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2015, ഡിസംബർ 19, 20 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നു. വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള മലബാർ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, കോഴിക്കോട് ഫോട്ടോവാക്ക്, മലയാളം വിക്കി ഭാവി പരിപാടികൾ, പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2015 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിസംഗമോത്സവത്തിൽ മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കി ഈ വാർഷിക സമ്മേളനം അവിസ്മരണീയമാക്കുമല്ലോ. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2015 ഡിസംബർ 19,20 തീയ്യതികളിൽ കോഴിക്കോട്ട് കാണാമെന്ന പ്രതീക്ഷയോടെ... |
---|
വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി രൺജിത്ത് സിജി {Ranjithsiji} ✉ 08:44, 9 ഡിസംബർ 2015 (UTC)
വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2016
[തിരുത്തുക]അന്താരാഷ്ട്ര വനിതാദിന തിരുത്തൽ യജ്ഞം 2016 നടന്നുകൊണ്ടിരിക്കുന്നു. ഇതിൽ പങ്കെടുക്കുവാൻ താങ്കളെ സ്വാഗതം ചെയ്യുന്നു. വനിതകളെ സംബന്ധിച്ച് താങ്കൾ നിർമ്മിക്കുന്ന ലേഖനങ്ങൾ ഇവിടെ ചേർക്കാവുന്നതാണ്. ശുഭദിനം നേരുന്നു... -- അരുൺ സുനിൽ, കൊല്ലം (സംവാദം) 15:53, 24 മാർച്ച് 2016 (UTC)
താരകം
[തിരുത്തുക]A Barnstar! | വനിതാദിന താരകം 2016
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. |