Jump to content

ഉപയോക്താവിന്റെ സംവാദം:Ahamedsageerkv

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Ahamedsageerkv !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- ജ്യോതിസ് 02:25, 17 ജൂൺ 2011 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Ahamedsageerkv,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 23:30, 28 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Ahamedsageerkv

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:03, 15 നവംബർ 2013 (UTC)[മറുപടി]

ആ തിരുത്ത് എന്റേതല്ല...!!

[തിരുത്തുക]

അഹമ്മദ്, ആ തിരുത്തൽ വരുത്തിയത് ഞാൻ അല്ല. ലേഖനത്തിൽ ഇൻഫോബോക്സ് മാത്രമാണ് ഞാൻ ചേർത്തത്...  : അരുൺ സുനിൽ കൊല്ലം (സംവാദം) 14:30, 25 ഡിസംബർ 2015 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Ahamedsageerkv. താങ്കൾക്ക് സംവാദം:ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഉപയോക്തൃതാൾ

[തിരുത്തുക]

ദാ ഇവിടെ കാണുന്ന സജീവ വിക്കിപീഡിയരുടെ പ്രൊഫൈലുകൾ സന്ദർശിച്ച് ആവശ്യമുള്ളത് പകർത്തി താങ്കളുടെ താളിൽ ചേർക്കൂ --Adv.tksujith (സംവാദം) 14:07, 26 ഡിസംബർ 2015 (UTC)[മറുപടി]

വേ ബാക്ക്

[തിരുത്തുക]

ഇംഗ്ലീഷിലേക്ക് ഇപ്പോഴേ കണ്ണിചേർക്കപ്പെട്ടിട്ടുണ്ടല്ലോ. ഇടത് താഴെ ഭാഷകൾ നോക്കുക. ചിത്രം പകർപ്പവകാശ പ്രശ്നമുള്ളതിനാൽ ഇംഗ്ലീഷ് വിക്കിയിൽ മാത്രം അപ്‌ലോഡിയതാണ്. commons.wikimedia.org യിലെ ചിത്രമായിരുന്നെങ്കിൽ ഇംഗ്ലീഷ് വിക്കിയിലെ ഇൻഫോബോക്സ് ഇവിടെ ചേർത്തപ്പോൾ തന്നെ ചിത്രവും ഇവിടെ കാണിക്കുമായിരുന്നു. നമുക്ക് ഇനി ചെയ്യാൻ കഴിയുന്നത്, ഇംഗ്ലീഷ് വിക്കിയിലെ അതേ ചിത്രം താങ്കൾ സേവ് ചെയ്ത് വെയ്കുക.. എന്നിട്ട് അത് ഇടത് സൈഡ് ബാറിലുള്ള അപ്‌ലോഡ് എന്ന കണ്ണിവഴി മലയാളം വിക്കിിയിലേക്ക് കയറ്റുക. ശ്രദ്ധിക്കുക, അപ്‌ലോഡ് വിസാഡ് അമർത്തുമ്പോൾ ആദ്യം ലഭിക്കുന്നത് കോമൺസിലോട്ട് അപ്‍ലോഡാനുള്ള ജാലകമാണ്. അതിന് താഴെ ലോഗോ, സിനിമാ പോസ്റ്റർ തുടങ്ങിയവ അപ്ലോഡാനുള്ള താൾ കിട്ടും. അതുപയോഗിച്ച് ചെയ്യണം. അങ്ങനെ അപ്ലോഡിയതിനുശേഷം ആ പടത്തിന്റെ പേര് ലേഖനത്തിലെ ഇൻഫോ ബോക്സിൽ ചേർത്താൽ മതി. --Adv.tksujith (സംവാദം) 01:11, 27 ഡിസംബർ 2015 (UTC)[മറുപടി]

അഹമ്മദ്,

ലേഖനത്തിൽ Prettyurl ഫലകം ചേർക്കുന്നതിന് ഇംഗ്ലീഷ് വിക്കിപീഡിയയിലെ വിലാസമല്ല നൽകേണ്ടത്‌. ലേഖനത്തിലേക്കുള്ള ഒരു തിരിച്ചുവിടൽ (redirect) താൾ ഉണ്ടാക്കിയ ശേഷം അതിന്റെ പേരാണ് prettyurl ആയി നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് സഹായമേശ എന്ന താളിലെ എങ്ങനെയാണു prettyurl എന്ന ഫലകം പ്രവർത്തിക്കുന്നത്? എന്ന ഖണ്ഡിക കാണുക. ഇന്ത്യൻ ക്വെറിയിൽ ഞാൻ prettyurl ചേർത്തിട്ടുണ്ട്. അരുൺ സുനിൽ കൊല്ലം (സംവാദം) 15:25, 6 ജനുവരി 2016 (UTC)[മറുപടി]

ഒന്നു ശ്രദ്ധിക്കണേ....!!

[തിരുത്തുക]

അഹമ്മദ്, രണ്ടു കാര്യങ്ങൾ പറയാനുണ്ട്.

  • ലേഖനങ്ങൾക്കിടയിൽ കണ്ണി ചേർക്കാൻ രണ്ടു മാർഗ്ഗങ്ങളുണ്ട്‌. ഇന്ത്യ എന്ന കണ്ണി ലേഖനത്തിനിടയിൽ ചേർക്കണമെന്നിരിക്കട്ടെ... ഈ ലേഖനത്തിന്റെ redirect താൾ ആയ Indiaയയെ നമുക്ക് കണ്ണിയായി ചേർക്കാം. ഇതിനായി [[India|ഇന്ത്യ]] ഇങ്ങനെ നൽകിയാൽ ഇന്ത്യ എന്ന ലേഖനത്തിലേക്കു തന്നെ എത്തിച്ചേരും. മിക്ക ലേഖനങ്ങൾക്കും redirect താൾ ഉള്ളതുകൊണ്ട് ഈ രീതിയും പിന്തുടരാം.
  • ലേഖനത്തിൽ അവലംബം ചേർക്കുമ്പോൾ ഇംഗ്ലീഷ് വിക്കിപീഡിയയിലേക്കുള്ള ലിങ്ക് നൽകുന്ന രീതി വിക്കിപീഡിയ പിന്തുണയ്ക്കുന്നില്ല. വിക്കിപീഡിയയ്ക്കു പുറത്തുള്ള ആധികാരിക വെബ്സൈറ്റ് ലിങ്കുകളാണ് അവലംബമായി നൽകേണ്ടത്. അവ നൽകുമ്പോൾ കുറച്ചു വിശദാംശങ്ങൾ (title, publisher, accessdate തുടങ്ങിയവ) കൂടി നൽകുന്നത് ലേഖനത്തിന്റെ ആധികാരികത വർദ്ധിപ്പിക്കും. ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കണേ...

അരുൺ സുനിൽ കൊല്ലം (സംവാദം) 01:34, 7 ജനുവരി 2016 (UTC)[മറുപടി]

അരുൺ സുനിൽ കൊല്ലം അരുൺ സർ നന്ദി. തുടർന്നും ഈ കരുതൽ പ്രതീക്ഷിക്കുന്നു.Ahamedsageerkv (സംവാദം) 15:47, 7 ജനുവരി 2016 (UTC)[മറുപടി]

കോമൺസും വിക്കിപീഡിയയും

[തിരുത്തുക]

അഹമ്മദ് സാർ,


ചലച്ചിത്രങ്ങളുടെ പോസ്റ്ററുകൾക്ക് പകർപ്പവകാശമുണ്ട്. അവ കോമൺസിൽ അപ്ലോഡ് ചെയ്യാൻ സാധിക്കില്ല. പകർപ്പവകാശ പ്രശ്നങ്ങളില്ലാത്ത സ്വതന്ത്ര ചിത്രങ്ങളാണ് കോമൺസിൽ ചേർക്കേണ്ടത്. അല്ലാത്തവ നീക്കം ചെയ്യപ്പെടും. താങ്കൾ അഗോര ചലച്ചിത്രത്തിന്റെ പോസ്റ്റർ കോമൺസിലാണ് അപ്ലോഡ് ചെയ്തത്. അത് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു.

ചലച്ചിത്രങ്ങളുടെ പോസ്റ്റർ, പുസ്തകങ്ങളുടെയും മറ്റും പുറംചട്ട, ലോഗോകൾ എന്നീ പകർപ്പവകാശമുള്ള ചിത്രങ്ങൾ മലയാളം വിക്കിപീഡിയയിലേക്കാണ് അപ്ലോഡ് ചെയ്യേണ്ടത്. അവയെ ന്യായോപയോഗ അനുമതി അനുസരിച്ച് മലയാളം വിക്കിയിലെ ലേഖനങ്ങളിൽ ഉപയോഗിക്കാം. ചലച്ചിത്രത്തിന്റെ പോസ്റ്റർ ഞാൻ വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. അരുൺ സുനിൽ കൊല്ലം (സംവാദം) 04:31, 11 ജനുവരി 2016 (UTC)[മറുപടി]

സമുറായി

[തിരുത്തുക]

ഇതു പോലെയുള്ള തിരുത്തലുകൾ ഇത്രയും പേരുടെ സംഭാവനകളെ തമസ്കരിച്ച് താങ്കളുടെ പേരിലേക്ക് മാറ്റും. ദയവായി അങ്ങനെ ചെയ്യാതിരിക്കുക. ഉള്ളടക്കം ലയിപ്പിച്ചു കഴിഞ്ഞാൽ ഏതെങ്കിലും കാര്യനിർവ്വാഹക പദവിയുള്ള ഉപയോക്താവിനോട് പറഞ്ഞാൽ അവർ രണ്ടു താളുകളുടേയും നാൾവഴി ലയിപ്പിച്ചുതരും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:21, 22 ഏപ്രിൽ 2016 (UTC)[മറുപടി]

അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് ലേഖനങ്ങളെ എങ്ങിനെയാണ് ലയിപ്പിക്കൂക എന്നും അറിയാൻ താത്പര്യമുണ്ട്. Ahamedsageerkv (സംവാദം) 00:41, 24 ഏപ്രിൽ 2016 (UTC)[മറുപടി]

ചെയ്തിട്ടുണ്ട്. ഉള്ളടക്കം തമ്മിൽ ഉള്ള വത്യാസം അവലംബങ്ങൾ എല്ലാം നമ്മൾ (ആർക്കും പറ്റും) തിരുത്തി പകർത്തി ഒട്ടിച്ച് ശരിയാക്കണം. അതിനു ശേഷം മുകളിൽ തിരുത്തുക'/നാൾവഴി' എന്നൊക്കെ വരുന്നയിടത്ത് തലക്കെട്ടു മാറ്റുക എന്ന കരു ഉപയോഗിച്ച് ഒരു താളിനെ മറ്റൊന്നിലേക്ക് ലയിപ്പിക്കാം. പക്ഷേ അങ്ങനെ ചെയ്യാൻ കാര്യനിർവ്വാഹകരുടെ പ്രത്യേക അവകാശം ആവശ്യമാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:34, 25 ഏപ്രിൽ 2016 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]

കേരളത്തിലെ അറിയപ്പെടുന്ന ഒരു എഴുത്തുകാരനായ സുഭാഷ് ചന്ദ്രെറ, അറിയപ്പെടുന്ന ഒരു രചന ഇങ്ങനെ അവലംബങ്ങളൊന്നുമില്ലാതെ വിക്കിയിൽ കിടക്കുന്നു. തിരുത്താൻ ശ്രമിച്ചിട്ട് നടക്കുന്നുമില്ല. എന്താണ് കാരണം ? Ahamedsageerkv (സംവാദം) 14:57, 28 മേയ് 2020 (UTC)[മറുപടി]

പ്രൈഡ് ഓഫ് ഇന്ത്യ കളക്ഷൻ

[തിരുത്തുക]

പ്രൈഡ് ഓഫ് ഇന്ത്യ കളക്ഷൻ hallmarkindiacollection.in ന്റെ ഒരു പരസ്യം പോലെയാണ് അനുഭവപ്പെടുന്നത്. അവലംബമായി നൽകിയിരിക്കുന്ന ( https://hallmarkindiacollection.in/pride.php%7Ctitle=Pride Of India, https://www.google.com/search?sxsrf=ALeKk03KLaNegmnoH1WwZBQENC8UkxxjnA:1600351425547&source=univ&tbm=isch&q=pride+of+india+golden+stamp+set&sa=X&ved=2ahUKEwiz2PDRrfDrAhXKZCsKHVSlA4IQsAR6BAgKEAE, https://prideofindiacollection.wordpress.com/%7Ctitle=Pride of india limited edition, https://www.catawiki.com/l/9285141-pride-of-india-gold-plated-silver-stamps) എന്നീ കണ്ണികളും അത്തരമൊരു കാഴ്ചപ്പാടാണ് നൽകുന്നത്. ഇത്തരം താളുകൾ നിലനിൽക്കുമോയെന്നത് സംശയകരമാണ്. ഇതിനെ, സന്തുലിതമായൊരു ലേഖനമാക്കി മാറ്റുമെന്നു പ്രതീക്ഷിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 03:29, 18 സെപ്റ്റംബർ 2020 (UTC)[മറുപടി]

We sent you an e-mail

[തിരുത്തുക]

Hello Ahamedsageerkv,

Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.

You can see my explanation here.

MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)[മറുപടി]

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities

[തിരുത്തുക]

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)[മറുപടി]

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ

[തിരുത്തുക]

സുഹൃത്തെ Ahamedsageerkv,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)[മറുപടി]