Jump to content

ഉപയോക്താവിന്റെ സംവാദം:Daredevil Duckling

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Daredevil Duckling !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 19:41, 5 ജനുവരി 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Daredevil Duckling. താങ്കൾക്ക് സം:യഹൂദമതം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Daredevil Duckling. താങ്കൾക്ക് സംവാദം:യഹൂദമതം#POV എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

താരകത്തിന് നന്ദി

[തിരുത്തുക]

--അഖിലൻ 14:40, 12 ജനുവരി 2013 (UTC)[മറുപടി]

ആലുകിളിർത്താൽ അതും ഒരു തണൽ. (ആർക്ക്, എവിടെ എന്നൊക്കെ പറയാതെ തന്നെ അറിയാമല്ലോ)--Daredevil Duckling (സംവാദം) 16:11, 12 ജനുവരി 2013 (UTC)[മറുപടി]
പ്രശംസയ്ക്ക് വീണ്ടും നന്ദി. --അഖിലൻ 16:51, 13 ജനുവരി 2013 (UTC)[മറുപടി]

ഡിങ്കൻ

[തിരുത്തുക]

ഡിങ്കന്റെ ചിത്രം ന്യായോപയോഗമാണ്, ഉപയോക്തൃതാളുകളിൽ ഉപയോഗിക്കാൻ സാധ്യമല്ല. നീക്കുമല്ലോ -- റസിമാൻ ടി വി 13:05, 13 ജനുവരി 2013 (UTC)[മറുപടി]

ലൈസൻസ് ശ്രദ്ധിച്ചിരുന്നില്ല. നീക്കി.--Daredevil Duckling (സംവാദം) 13:08, 13 ജനുവരി 2013 (UTC)[മറുപടി]
float -- റസിമാൻ ടി വി 13:09, 13 ജനുവരി 2013 (UTC)[മറുപടി]

ഈ ചിത്രം സ്വയം സൃഷ്ടിച്ചതാണോ? ഇന്നലെ ഫേസ്ബുക്കിൽ കണ്ടിരുന്നല്ലോ -- റസിമാൻ ടി വി 13:18, 13 ജനുവരി 2013 (UTC)[മറുപടി]

എവിടെ? ലിങ്ക് തരാമോ? --Daredevil Duckling (സംവാദം) 13:20, 13 ജനുവരി 2013 (UTC)[മറുപടി]
ഇപ്പോൾ ഓർമ്മയില്ല. ഞാൻ ചിത്രങ്ങൾ വെറുതെ ഓടിച്ച് പോവുമ്പോൾ എവിടെയോ കണ്ടതായിരിക്കണം. ആശയം ഏതായാലും ഇതുതന്നെയായിരുന്നു. -- റസിമാൻ ടി വി 13:22, 13 ജനുവരി 2013 (UTC)[മറുപടി]
ഈ ചിത്രം ഞാൻ തന്നെ സൃഷ്ടിച്ചതാണ്. ആരെങ്കിലും അത് ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ടെങ്കിൽ അത് പകർപ്പവകാശ ലംഘനമാണ്. കഴിഞ്ഞ ദിവസം ഞാൻ ഈ ചിത്രം വിക്കിപീഡിയ മെയിലിംഗ് ലിസ്റ്റിൽ ഒരു മെയിലിനോടൊപ്പം അറ്റാച്ച്ചെയ്തിരുന്നു. (തെറ്റായിപ്പോയി.) വേറേ ഒരിടത്തും ഞാൻ ഈ ചിത്രം ഷെയർ ചെയ്തിട്ടില്ലാത്തതിനാൽ വിക്കിപീഡിയയിലുള്ള ആരോ ആയിരിക്കണം അത് ഫേസ്ബുക്കിൽ ഇട്ടത്. അതാരാണെന്ന് കണ്ടുപിടിക്കാൻ സാധിക്കുമെങ്കിൽ ദയവായി ആ ചിത്രം എത്രയും വേഗം നീക്കം ചെയ്യാൻ ആ ആളോട് പറയണം. നന്ദി.--Daredevil Duckling (സംവാദം) 10:28, 14 ജനുവരി 2013 (UTC)[മറുപടി]
ക്ഷമിക്കൂ ഡെയർഡെവിൾ, അവിടെത്തന്നെയാണ് കണ്ടത്. എനിക്ക് വേറെ വല്ലതും ചെയ്യുന്നതിനിടയിൽ ഫേസ്ബുക് ഗ്രൂപ്പുകളിലെ ചിത്രങ്ങൾ ഓടിച്ചുനോക്കുന്ന സ്വഭാവമുണ്ട്. താങ്കളുടെ ചിത്രം കൊള്ളാം എന്ന് തോന്നിയതുകൊണ്ടാണ് മനസ്സിൽ തങ്ങിയത്. ഫേസ്ബുക്ക് എന്നത് false memory ആയിരുന്നു :) ഒരു നിർദ്ദേശമുണ്ട്. ഈ ചിത്രം മലയാളം വിക്കിപീഡിയയിൽ നിന്ന് വിക്കിമീഡീയ കോമൺസിലേക്ക് മാറ്റുന്നതാവും നല്ലത്. നേരിട്ട് വിജ്ഞാനകോശമൂല്യമില്ലാത്ത (അതായത്, ലേഖനങ്ങളിൽ ഉപയോഗസാധ്യതയില്ലാത്ത) ചിത്രങ്ങൾ ഇവിടെ നിന്ന് മായ്ക്കപ്പെടാറുണ്ട്, കോമൺസിൽ കാര്യങ്ങൾ കുറച്ചുകൂടി lenient ആണ് -- റസിമാൻ ടി വി 10:40, 14 ജനുവരി 2013 (UTC)[മറുപടി]
മാറ്റിയിട്ടുണ്ട്. commons:File:Daredevil Duckling.png--Daredevil Duckling (സംവാദം) 10:57, 14 ജനുവരി 2013 (UTC)[മറുപടി]

ചേരാനല്ലൂർ കുഞ്ചുക്കർത്താവ്

[തിരുത്തുക]

പ്രിയ Daredevil Duckling ഒരു ലേഖനത്തിൽ ഇപ്രകാരം ഇടപെടുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ ? ഈ ലേഖനം യാതൊരു അവലംബവുമില്ലാതെ ഒരു ഉപയോക്താവ് എഴുതിയതാണ്. അതിൽ യാതൊരു അവലംബവുമില്ലാതെ താങ്കൾ കുറേ മാറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. പരിചയസമ്പന്നനായ ഒരു ഉപയോക്താവ് എന്ന നിലയിൽ ഇപ്രകാരം ചെയ്യുന്നത് ശരിയോ എന്ന് സ്വയം പരിശോധിക്കുക. ആവശ്യമില്ലത്ത തിരുത്തൽ യുദ്ധത്തിലേക്ക് പോകാതിരിക്കുക. താങ്കൾക്ക് ആ ലേഖനം നീക്കം ചെയ്യണമെന്ന അഭിപ്രായമുണ്ടെങ്കിൽ അത് സംവാദം താളിൽ രേഖപ്പെടുത്തി അതിനുള്ള ഫലകം ലേഖനത്തിലിടുക. അതിനെക്കുറിച്ച് ചർച്ച ചെയ്യാം. --Adv.tksujith (സംവാദം) 12:33, 14 ജനുവരി 2013 (UTC)[മറുപടി]

Done. --Daredevil Duckling (സംവാദം) 12:34, 14 ജനുവരി 2013 (UTC)[മറുപടി]

ഐതിഹ്യസംബന്ധിയായ ലേഖനങ്ങൾ

[തിരുത്തുക]

ഐതിഹ്യസംബന്ധിയായ ലേഖനങ്ങളെക്കുറിച്ച് ഇവിടെ ഒരു ചർച്ച നടന്നുവരുന്നുണ്ട്. ദയവായി താങ്കളുടെ അഭിപ്രായം അവിടെ അവതരിപ്പിക്കുക. ചേരാനല്ലൂർ കുഞ്ചുക്കർത്താവ് എന്ന ലേഖനത്തിൽ താങ്കൾ വരുത്തിയ മാറ്റങ്ങൾ താങ്കൾ കേട്ടറിഞ്ഞ കാര്യങ്ങളെ അനുസരിച്ച് ചെയ്തതായിരിക്കാം, അല്ലായിരിക്കാം. ആദ്യത്തേതാണെന്ന് ഞാൻ വിശ്വസിക്കുന്നു. രണ്ടാമത്തേതാണെങ്കിൽ, Please do not disrupt wikipedia to prove a point. പഞ്ചായത്ത് ചർച്ച പൂർത്തിയാകും വരെ താങ്കൾ ഐതിഹ്യസംബന്ധിയായ ലേഖനങ്ങളിൽ അവലംബമില്ലാതെ ഇത്തരം തിരുത്തുകൾ വരുത്തുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കാൻ ശ്രമിക്കുക -- റസിമാൻ ടി വി 12:40, 14 ജനുവരി 2013 (UTC)[മറുപടി]

ഇവിടെ താങ്കൾക്ക് അഭിപ്രായമൊന്നും പറയാനില്ലേ? മറുപടി ലഭിക്കാത്തപക്ഷം താങ്കളുടെ ഐതിഹ്യസംബന്ധിയായ ലേഖനങ്ങളിലെ കണ്ടന്റ് അഡീഷനുകളെല്ലാം റിവർട്ട് ചെയ്യുന്നതാണ് -- റസിമാൻ ടി വി 09:14, 7 ഫെബ്രുവരി 2013 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Daredevil Duckling. താങ്കൾക്ക് സംവാദം:മറവങ്കോട് യക്ഷി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Daredevil Duckling. താങ്കൾക്ക് വിക്കിപീഡിയ:പഞ്ചായത്ത്_(പലവക)#Daredevil Duckling എന്ന ഉപയോക്താവിന്റെ ഐതിഹ്യസംബന്ധമായ ലേഖനങ്ങളിലെ തിരുത്തുകൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

തിരുത്തൽ യുദ്ധം

[തിരുത്തുക]

ഹിന്ദുത്വ ഭീകരത എന്ന താളിൽ ഒരു തിരുത്തൽ യുദ്ധം നടത്താതിരിക്കുക. താളിലെ കണ്ടന്റിനെക്കുറിച്ച് സംവാദത്താളിൽ ചർച്ച നടത്തുക -- റസിമാൻ ടി വി 12:11, 24 ജനുവരി 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Daredevil Duckling. താങ്കൾക്ക് സംവാദം:ഹിന്ദുത്വ ഭീകരത#ഗാന്ധി വധം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

തിരഞ്ഞെടുപ്പ്

[തിരുത്തുക]

തിരഞ്ഞെടുപ്പുകളെ കുറച്ചുകൂടി ഗൗരവമായി സമീപിക്കുമല്ലോ. കാര്യനിർവാഹകസ്ഥാനത്തേക്ക് ആരെയെങ്കിലും നാമനിർദ്ദേശം ചെയ്യുമ്പോൾ:

  1. അവർ സ്ഥാനാർത്ഥിത്വത്തിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക
  2. മുമ്പ് ഈ പദവി വേണ്ടെന്ന് വച്ചതല്ലെന്ന് ഉറപ്പുവരുത്തുക

-- റസിമാൻ ടി വി 16:26, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

ഈ താളിലെ സംഭാവനകൾക്ക് മിനക്കേടുണ്ടാക്കുന്നവർക്കായുള്ള താരകം സമ്മാനിക്കട്ടോ ? --Adv.tksujith (സംവാദം) 14:59, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Daredevil Duckling

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 01:55, 16 നവംബർ 2013 (UTC)[മറുപടി]