Jump to content

ഉപയോക്താവിന്റെ സംവാദം:Jagadeesh puthukkudi

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീക്കം ചെയ്യൽ

[തിരുത്തുക]

താളുകളിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്യരുത്. ആശംസകളോടെ--റോജി പാലാ 07:48, 2 ഏപ്രിൽ 2011 (UTC)[മറുപടി]

+എന്തെങ്കിലും ചോദ്യങ്ങൾ ഉന്നയിക്കുവാനുണ്ടെങ്കിൽ ഇവിടെ ചോദിക്കുക--റോജി പാലാ 07:50, 2 ഏപ്രിൽ 2011 (UTC)[മറുപടി]

++സംശയങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ സധൈര്യം ചോദിച്ചു കൊള്ളുക--റോജി പാലാ 08:03, 2 ഏപ്രിൽ 2011 (UTC)[മറുപടി]

പി.എച്ച്.പി.

[തിരുത്തുക]

പ്രിയ സുഹൃത്തേ,

വിക്കിപീഡിയയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം. വിക്കിപീഡിയയിൽ താങ്കൾ നടത്തുന്ന തിരുത്തലുകൾ നല്ല നിലവാരം പുലർത്തുന്നുണ്ട്. അഭിനന്ദനങ്ങൾ. താങ്കൾ പി.എച്ച്.പി. എന്ന താളിൽ നടത്തിയ തിരുത്തലുകൾ കണ്ടു. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്ന് അറിയാമല്ലോ. ഇവിടെ എഴുതുന്ന വിവരങ്ങൾ ഒരു വിജ്ഞാനകോശത്തിന്റെ നിലവാരത്തിലുള്ളവയായിരിക്കണം. അതുകൊണ്ട് പഠനസഹായ സംബന്ധിയായ വിവരങ്ങൾ വിജ്ഞാനകോശത്തിൽ ചേർക്കരുത്. ഇങ്ങനെ സ്വയം നിർമ്മിക്കുന്ന പഠനസഹായികൾ ചേർക്കുന്നതിനായി വിക്കിപീഡിയയുടെ തന്നെ ഒരു സഹോദര സംരഭം വിക്കി പാഠശാല എന്ന പേരിൽ നിലവിലുണ്ട്. താങ്കൾ പി.എച്ച്.പി. എന്ന താളിൽ ചേർത്ത വിവരങ്ങൾ അവിടേക്ക് മാറ്റിയിട്ടുണ്ട്. ഇനി പഠനസംബന്ധിയായ വിവരങ്ങൾ അവിടെ ചേർക്കുക. എന്തെങ്കിലും സംശങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കല്ലേ. ആശംസകളോടെ --Anoopan| അനൂപൻ 16:21, 22 ഏപ്രിൽ 2011 (UTC)[മറുപടി]

സംവാദം:അഷ്ടബന്ധം

[തിരുത്തുക]

സംവാദം:അഷ്ടബന്ധം കാണുക. --Vssun (സുനിൽ) 04:39, 29 മേയ് 2011 (UTC)[മറുപടി]

കവാടം:ഹിന്ദുമതം

[തിരുത്തുക]

താങ്കൾ ഹിന്ദുമതം കവാടം സംരക്ഷിക്കാൻ കൂടിയതിൽ സന്തോഷം. അല്പം തിരക്കിലായതിനാലാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി കവാടം യഥാവിധി സംരക്ഷിക്കാൻ കഴിയാതെ പോയത്. അടുത്ത മാസം മുതൽ കൂടുതൽ ആർജ്ജവത്തോടെ ഞാനും കൂടാം. ആശംസകളോടെ --അഖിലൻ‎ 15:16, 30 ജൂലൈ 2011 (UTC)[മറുപടി]

Invite to WikiConference India 2011

[തിരുത്തുക]

Hi Jagadeesh puthukkudi,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

A cupcake for you!

[തിരുത്തുക]
എന്റെ വക ഒരു കേക്ക്. :) മനോജ്‌ .കെ 13:51, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]

തിരുവോണം

[തിരുത്തുക]

തിരുവോണം ഹിന്ദുമത ആഘോഷമാണോ? --Sivahari 07:23, 16 സെപ്റ്റംബർ 2011 (UTC)[മറുപടി]

  • എന്താണിത്ര സംശയം . തീർച്ചയായും .ഓണം മഹാബലിയെ ഉദ്ദേശിച്ചാണെങ്കിൽ വാമനനെ ഉദ്ദേശിച്ചാണെങ്കിൽ , ഇതു പ്രതിപാദിക്കുന്നത് മഹാഭാഗവതത്തിൽ ആണ് .അപ്പോൾ തീർച്ചയായും ഹിന്ദുവിന്റെതായിരിക്കില്ലേ Jagadeesh puthukkudi 06:06, 20 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഓണം എന്ന ലേഖനം കാണൂ. --Sivahari 10:44, 20 സെപ്റ്റംബർ 2011 (UTC)[മറുപടി]

എന്താ പറഞ്ഞതെന്ന് മനസ്സിലായില്ല. --Sivahari 10:49, 20 സെപ്റ്റംബർ 2011 (UTC)[മറുപടി]

വൈകി വന്ന സ്വാഗതം

[തിരുത്തുക]

നമസ്കാരം, Jagadeesh puthukkudi, ലേഖന രക്ഷാ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...RameshngTalk to me 13:59, 8 ഫെബ്രുവരി 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം

[തിരുത്തുക]

വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നതായി അറിഞ്ഞിരിക്കുമല്ലോ. 'ഇന്ത്യൻ സംസ്കാരം വിക്കിപീഡിയയിൽ/ പരമ്പരാഗത അറിവുകൾ ക്രോഡീകരിക്കുന്നതിനായി വിക്കിപീഡിയ വഹിക്കുന്ന പങ്ക്/ ലേഖനങ്ങൾ തർജമ ചെയ്യാൻ ട്രാൻസ്ലിറ്ററേറ്ററുകൾ ഉപയോഗിക്കുന്നതെങ്ങനെ' എന്നീ വിഷയങ്ങളിലോ അനുബന്ധ വിഷയങ്ങളിലോ പ്രബന്ധം അവതരിപ്പിക്കാമോ? --Netha Hussain (സംവാദം) 12:05, 27 ഫെബ്രുവരി 2012 (UTC)[മറുപടി]

കശ്യപൻ

[തിരുത്തുക]

വർഗ്ഗം ചേർക്കുമ്പോൾ ഉപവർഗ്ഗവും, മാതൃവർഗ്ഗവും ഒരു താളിൽ ചേർക്കേണ്ടതില്ല, അതുപോലെ തന്നെ അപൂർണ്ണലേഖനങ്ങൾ എന്ന വർഗ്ഗം ഫലകം വഴിയാണ് ചേർക്കേണ്ടത് ഈ തിരുത്ത് ശ്രദ്ധിക്കുമല്ലോ. ആശംസകളോടെ--KG (കിരൺ) 05:05, 13 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Jagadeesh puthukkudi,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:50, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Jagadeesh puthukkudi

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:48, 16 നവംബർ 2013 (UTC)[മറുപടി]

കെ. ഭാസ്‌ക്കർ റാവു

[തിരുത്തുക]

അവലംബം ചേർത്തതിന് വളരെ നന്ദി. പക്ഷേ താളിൽ മറ്റുള്ളവർ ചേർത്ത ഫലകങ്ങൾ നീക്കം ചെയ്യരുത്. താങ്കൾ ആവശ്യത്തിന് അവലംബങ്ങൾ നിരത്തി സംവാദത്തിൽ സൂചിപ്പിക്കുകയും ഫലകം ചേർത്ത വ്യക്തിയുമായി സമവായത്തിലെത്തുകയും ചെയ്താൽ അദ്ദേഹത്തിന്റെയും കൂടി സമ്മതത്തോടെയേ ഫലകം നീക്കാവൂ. ഞാൻ ഫലകം തിരിച്ചിട്ടിട്ടുണ്ട്. ദയവായി കുറച്ചുകൂടി തെളിവുകൾ ചേർത്തതിനു ശേഷം {{ആധികാരികത}} ഫലകം നീക്കം ചെയ്യാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:04, 23 ജൂലൈ 2015 (UTC)[മറുപടി]

നാനാജി ദേശ്‌മുഖ്

[തിരുത്തുക]

ദയവായി താളുകളിൽ നിന്നും വിവരങ്ങൾ നീക്കരുത്. അതും അവലംബത്തോടു കൂടിയത്. താങ്കൾക്ക് എതിരഭിപ്രായമുണ്ടെങ്കിൽ അത് താളിന്റെ സംവാദത്തിൽ രേഖപ്പെടുത്തുകയും കൊടുത്ത വിവരം തെറ്റാണെന്ന് വിശ്വസനീയമായ അവലംബങ്ങളോടു കൂടി ലഭ്യമാണെങ്കിൽ ദയവായി അത് താളിൽ ഉൾപ്പെടുത്തുകയുമാണ് വേണ്ടത്. വിക്കിപീഡിയയുടെ നയങ്ങളും നിയമങ്ങളും പാലിക്കാൻ ശ്രമിക്കുക. സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:23, 24 ജൂലൈ 2015 (UTC)[മറുപടി]

സേവാ ഭാരതി

[തിരുത്തുക]

ഒരേ കാര്യത്തിനെ കുറിച്ചുള്ള ലേഖനം പലപേരിൽ പലതായി തുടങ്ങേണ്ടുന്നതില്ല. വേറൊരു പേരിൽ നിലവിലുള്ള ലേഖനത്തിലേക്ക് തിരിച്ചുവിടൽ താളുണ്ടാക്കുകയാണ് വേണ്ടത്.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:44, 24 ജൂലൈ 2015 (UTC)[മറുപടി]

മുന്നറിയിപ്പ്

[തിരുത്തുക]

താളുകളിൽ നിന്നും അവലംബത്തോടെ ചേർത്തിരിക്കുന്ന വിവരങ്ങൾ മായ്ക്കുന്നത് വിക്കിപീഡിയ അലങ്കോലപ്പെടുത്തുകയാണെന്നു കരുതുകയും, താങ്കൾക്ക് ഇവിടെ തിരുത്തലുകൾ വരുത്താനുള്ള അവകാശം നീക്കംചെയ്യപ്പെടാനും ഇടവരുത്താം ദയവായി താളുകളിൽ നിന്നും വിവരങ്ങൾ മായ്കരുത്. ഇനിയും ഇതു തുടർന്നാൽ മുന്നറിയിപ്പില്ലാതെ താങ്കളെ തടയുന്നതായിരിക്കും.

  • സമവായം എന്നത് എന്താണെന്ന് താങ്കൾക്ക് മനസ്സിലായില്ലെന്നു തോന്നുന്നു. രണ്ടഭിപ്രായം ഉണ്ടാകുമ്പോൾ തമ്മിൽ പറഞ്ഞ് രഞ്ജിപ്പിൽ എത്തുകയും ഒരു കാര്യത്തിൽ രണ്ടുപേരും സമ്മതിക്കുകയും ചെയ്യുന്നതിനാണ് സമവായം ഉണ്ടാകണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. താങ്കൾ സംവാദം താളിൽ കൊടുത്തതിന് ഞാൻ ഉത്തരം തന്നിരുന്നോ? എന്റെ മാത്രമല്ല. ഈ വരി അവിടെ നിന്നും മാറ്റാൻ സമ്മതമല്ലാത്ത എല്ലാവരുടേയും അഭിപ്രായം അവിടെ രേഖപ്പെടുത്തിയേക്കാം. എല്ലാവരും സമ്മതിച്ചാലേ ആ വരി അവിടെ നിന്നും നീക്കാവൂ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:34, 27 ജൂലൈ 2015 (UTC)[മറുപടി]

എൻ.എ. കൃഷ്ണപ്പ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം

[തിരുത്തുക]

എൻ.എ. കൃഷ്ണപ്പ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/എൻ.എ. കൃഷ്ണപ്പ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- റോജി പാലാ (സംവാദം) 13:09, 28 ഓഗസ്റ്റ് 2020 (UTC)[മറുപടി]