ഉപയോക്താവിന്റെ സംവാദം:Lalsinbox
നമസ്കാരം Lalsinbox !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- Anoopan| അനൂപൻ 13:32, 24 ഫെബ്രുവരി 2011 (UTC)
കാക്കപ്പൂവ്
[തിരുത്തുക]മലയാളം വിക്കിപീഡിയയിലേക്ക് താങ്കൾക്ക് സ്വാഗതം. താങ്കൾ സൃഷ്ടിച്ച കാക്ക പൂവ് എന്ന ലേഖനം കാക്കപ്പൂവ് എന്ന പേരിൽ നിലവിലുണ്ട്. അതിനാൽ താങ്കൾ സൃഷ്ടിച്ച താളിനെ ഞാൻ നിലവിലുണ്ടായിരുന്ന ലേഖനത്തിലേക്ക് തിരിച്ചു വിട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചേർക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടെ ചേർക്കുക. നല്ലൊരു വിക്കി അനുഭവം ആശംസിച്ചുകൊണ്ട്. --റോജി പാലാ 06:44, 14 ജൂലൈ 2011 (UTC)
Invite to WikiConference India 2011
[തിരുത്തുക]Hi Lalsinbox,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
പെരളശ്ശേരി പഞ്ചായത്തിൽ ഉൾപ്പെടുന്നതിനാലാവാം പേരിൽ പെരളശ്ശേരി വന്നത്. അങ്ങനെ നോക്കുമ്പോൾ പെരളശ്ശേരി മാറ്റാൻ പറ്റുമെന്നു തോന്നുന്നു. കൂടുതൽ ഇൻഫൊർമേഷൻ കിട്ടുവാണങ്കിൽ മാറ്റാം (പേരു തിരുത്താം). --രാജേഷ് ഉണുപ്പള്ളി Talk 15:54, 24 ഓഗസ്റ്റ് 2011 (UTC)
താങ്കൾക്ക് ആധികാര്യമായി കൂടുതൽ വിവരങ്ങൾ തരാൻ പറ്റുമെങ്കിൽ നന്നായിരുന്നു --രാജേഷ് ഉണുപ്പള്ളി Talk 15:56, 24 ഓഗസ്റ്റ് 2011 (UTC)
- നന്ദി ലാൽ; ചിത്രങ്ങൾ നന്നായിരിക്കുന്നു. കൂടുതൽ ഇൻഫോർമേഷൻ പ്രതീക്ഷിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk 07:48, 27 ഓഗസ്റ്റ് 2011 (UTC)
മാതൃഭൂമി സാഹിത്യ പുരസ്കാരം
[തിരുത്തുക]ഇതു പോലെ മറ്റു വെബ്സൈറ്റുകളിൽ നിന്നും പകർത്തുമ്പോൾ അവ തനിപ്പകർപ്പാകാതിരിക്കുവാൻ ശ്രദ്ധിക്കുമല്ലോ? സംശയങ്ങൾ ചോദിക്കാവുന്നതാണ്. ആശംസകളോടെ--റോജി പാലാ 10:18, 5 ഒക്ടോബർ 2011 (UTC)
ലഭ്യമായ വിവരങ്ങൾ വച്ച് ലേഖനം തുടങ്ങി എന്നെ ഉള്ളൂ... നല്ല ഭാഷയിലേക്ക് ആർക്കും തിരുത്താം... ലാലു മേലേടത്ത് 02:05, 6 ഒക്ടോബർ 2011 (UTC)
- ഭാക്ഷയ്ക്കല്ല പ്രശ്നം. താങ്കൾക്ക് ലഭ്യമായ വിവരം, ആ വെബ്സൈറ്റിലെ ഉള്ളടക്കം അതേപടി പകർത്തുകയാണ് ചെയ്തിട്ടുള്ളത്. പകർത്തൽ പകർപ്പവകാശ ലംഘനമാകുവാൻ സാധ്യതയുള്ളതിനാലാണ് ഉള്ളടക്കം അതേപടി പകർത്താതെ താങ്കളുടെതായ വാക്യത്തിൽ മാറ്റി എഴുതി ഉൾപ്പെടുത്തുവാൻ അഭ്യർഥിച്ചത്. നിലവിൽ ഉള്ളടക്കം ഞാൻ മാറ്റി എഴുതിയിട്ടുണ്ട്. അതു ശ്രദ്ധിക്കുക. എന്റെ അഭിപ്രായം നല്ല അർഥത്തിൽ മാത്രം എടുക്കുക. സംശയങ്ങൾ ചോദിക്കാവുന്നതാണ്. ആശംസകളോടെ--റോജി പാലാ 02:53, 6 ഒക്ടോബർ 2011 (UTC)
മലയാളം വിക്കിപീഡിയയിൽ ഒരു പുതിയ ലേഖനം ആരംഭിച്ചതിനു നന്ദി. പക്ഷെ താങ്കൾ ആരംഭിച്ച ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ പോലും ചേർത്തു കാണുന്നില്ലല്ലോ. ഇങ്ങനെയുള്ള ലേഖനങ്ങളെ വിക്കിപീഡിയയിൽ ഒറ്റവരി ലേഖനങ്ങൾ എന്നാണു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന് ആലോചിക്കുക. ആയതിനാൽ താങ്കൾ തുടക്കമിട്ട വലിയചുടുകാട് എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഇത്തരത്തിലുള്ള നിരവധി ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലുണ്ട്. അവ വിക്കിപീഡിയ:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താളിൽ കാണാം. കഴിയുമെങ്കിൽ അവിടെയുള്ള ലേഖനങ്ങളിൽ കൂടി അടിസ്ഥാന വിവരങ്ങൾ ചേർത്ത് മലയാളം വിക്കിപീഡിയയെ സഹായിക്കുക. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- അഖില് അപ്രേം (സംവാദം) 02:02, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Lalsinbox,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 06:53, 29 മാർച്ച് 2012 (UTC)
ഐ.പി.
[തിരുത്തുക]ഇതു താങ്കൾ തന്നെയാണെങ്കിൽ ലോഗിൻ ചെയ്ത ശേഷം ഒപ്പു വയ്ക്കുന്നതു നന്നായിരിക്കും. താങ്കൾ തന്നെയാണെന്ന് ഉറപ്പാക്കാനാണ്. നന്ദി--റോജി പാലാ (സംവാദം) 15:09, 1 ഡിസംബർ 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Lalsinbox
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 12:24, 16 നവംബർ 2013 (UTC)
സ്വതേ റോന്തുചുറ്റൽ
[തിരുത്തുക]നമസ്കാരം Lalsinbox, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:29, 30 ഡിസംബർ 2014 (UTC)
പൊക്കുന്നിലേക്ക്
[തിരുത്തുക]പൊക്കുന്നിലേക്ക് എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത് നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക് എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:25, 10 മാർച്ച് 2015 (UTC)
ഒരു വിക്കിപീഡിയ പരിശീലനകളരിയിൽ പങ്കെടുത്തവർക്ക് പെട്ടന്ന് ഒരു ലേഖനം തയ്യാറാക്കേണ്ടി വന്നതാണ് അത്. തലകെട്ടിലെ തെറ്റ് ശ്രദ്ധയിൽ പെട്ടില്ല. നീക്കം ചെയ്തതിനു നന്ദി,,, --ലാലു മേലേടത്ത് 02:28, 11 മാർച്ച് 2015 (UTC)
വിക്കിസംഗമോത്സവം 2015
[തിരുത്തുക]പ്രിയ സുഹൃത്തേ,
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം, വിക്കിസംഗമോത്സവം 2015, ഡിസംബർ മാസത്തിൽ കോഴിക്കോട് വെച്ച് ചേരാനുദ്ദേശിക്കുന്നു. കോഴിക്കോട് നിന്നുള്ള വിക്കി ഉപയോക്താവെന്ന നിലയിൽ താങ്കളുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം സംഗമോത്സവ വിജയത്തിനായി താങ്കൾക്ക് എങ്ങനെ ഇതിന്റെ സംഘാടകരുമായി / സംഘാടക സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് അറിയുവാനും താൽപര്യപ്പെടുന്നു. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
സംഘാടനത്തിന് മുന്നിട്ടിറങ്ങാൻ തയ്യാറുള്ളവർ ഇവരാണ്. താങ്കൾ ഇവരുമായി ബന്ധപ്പെടുമല്ലോ.?
- വി.കെ ആദർശ് (മൊബൈൽ : 9387907485)
- ലാലു മേലേടത്ത് (മൊബൈൽ : 9562818718)
- ശ്രീജിത്ത് കൊയിലോത്ത് (മൊബൈൽ : 9745002412)
കൂടുതൽ വിവരങ്ങൾക്ക് എന്നെയും വിളിക്കാവുന്നതാണ്. (എല്ലാർക്കും അയക്കുന്ന കൂട്ടത്തിൽ അയച്ചതാണേ. _/\_)
എന്ന്, ഇർഫാൻ ഇബ്രാഹിം സേട്ട് - (മൊബൈൽ : 7403377786)
വിക്കിസംഗമോത്സവം - 2015 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Lalsinbox
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2015, ഡിസംബർ 19, 20 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നു. വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള മലബാർ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, കോഴിക്കോട് ഫോട്ടോവാക്ക്, മലയാളം വിക്കി ഭാവി പരിപാടികൾ, പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2015 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിസംഗമോത്സവത്തിൽ മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കി ഈ വാർഷിക സമ്മേളനം അവിസ്മരണീയമാക്കുമല്ലോ. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2015 ഡിസംബർ 19,20 തീയ്യതികളിൽ കോഴിക്കോട്ട് കാണാമെന്ന പ്രതീക്ഷയോടെ... |
---|
വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി രൺജിത്ത് സിജി {Ranjithsiji} ✉ 08:41, 9 ഡിസംബർ 2015 (UTC)
കേരളം
[തിരുത്തുക]നശീകരണപ്രവർത്തനമാണെന്നു വിചാരിച്ചാണ് തിരുത്ത് നീക്കം ചെയ്തത്. എഡിറ്റ് ചെയ്യുമ്പോൾ ചുരുക്കം (Summary) കൂടി നൽകാൻ ശ്രദ്ധിക്കുമല്ലോ? (സംവാദം താളിൽ ഒപ്പ് വയ്ക്കാനും മറക്കല്ലേ...) ---- അരുൺ സുനിൽ, കൊല്ലം (സംവാദം) 09:47, 15 മാർച്ച് 2016 (UTC)
ലാലു മേലേടത്ത് 09:50, 15 മാർച്ച് 2016 (UTC)
ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ
[തിരുത്തുക]ഒരു താൾ തുടങ്ങുന്നതിനു മുന്നേ അതിന്റെ സബ്‌ജക്ടിനെപ്പറ്റി ഇംഗ്ലീഷ് (ലാറ്റിൻ) ലിപിയിൽ ഒരുവട്ടം മലയാളം വിക്കിയിൽ തിരഞ്ഞാൽ പലപ്പോഴും ഇരട്ടിപ്പ് ഒഴിവാക്കാം--Vinayaraj (സംവാദം) 12:09, 16 സെപ്റ്റംബർ 2016 (UTC)