ഉപയോക്താവിന്റെ സംവാദം:Sreejithk2000/2006
നമസ്കാരം Sreejithk2000 !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- മലയാളത്തിലെഴുതാൻ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
-- മൻജിത് കൈനി
ഇൻഫോബോക്സ്
[തിരുത്തുക]പ്രിയ ശ്രീജിത്ത് ,
ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഇൻഫോബോക്സുകൾ ഇവിടെ പ്രവർത്തിക്കില്ല. ഈ പേജിലെത്തിയാൽ കണ്ണൂർ എന്ന താളിൽ എങ്ങനെ ഇൻഫോബോക്സ് ചേർക്കണം എന്നു മനസിലാക്കാ. അതിന്റെ സംവാദ താളിൽ എങ്ങനെ ചേർക്കണം എന്നു വിശദമായി നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലയെപ്പറ്റി ഒരു താൾ നിലവിലുണ്ട്. കണ്ണൂർ എന്നു മാത്രം തലക്കെട്ടു നൽകുമ്പോൾ കണ്ണൂർ പട്ടണത്തെപ്പറ്റിയുള്ള വിവരങ്ങൾ മാത്രം നൽകുവാൻ ശ്രദ്ധിക്കുക നന്ദി. Manjithkaini 06:36, 22 സെപ്റ്റംബർ 2006 (UTC)
കലാമണ്ഡലം
[തിരുത്തുക]ശ്രീജിത്തേ, കലാമണ്ഡലം പേജിൽ തലക്കെട്ട് കലാമണ്ടലം എന്നാണ് കിടക്കുന്നത്. തിരുത്തുമല്ലോ
Shajudeen 09:58, 12 ഒക്ടോബർ 2006 (UTC)
ഷാജുദ്ദീനേ, തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. തിരുത്തിയിട്ടുണ്ട് Sreejithk2000 10:27, 12 ഒക്ടോബർ 2006 (UTC)
upload ചെയ്ത ചിത്രങ്ങളുടെ ഉറവിടം
[തിരുത്തുക]പ്രിയ ശ്രീജിത്ത്,
പുതിയ ലേഖനങ്ങൾ കണ്ടു, താങ്കളുടെ സേവനങ്ങൾക്ക് നന്ദി. താങ്കൾ upload ചെയ്ത ചിത്രങ്ങളുടെ ഉറവിടം എതാണ്, അവയ്ക്ക് പകർപ്പവകാശനിയമങ്ങൾ ബാധകമാണോ എന്നുള്ള വിവരങ്ങൾ അവയുടെ വിവരണം പേജിൽ ചേർക്കാൻ അപേക്ഷിക്കുന്നു. ആ ചിത്രങ്ങൾ ആംഗലേയ വിക്കിയിൽ നിന്നുമുള്ളവയാണെങ്കിൽ ദയവായി ഇവിടെ ഒന്നു നോക്കുക
നന്ദി