ഉപയോക്താവ്:AjayPayattuparambil/എഴുത്തുകളരി
പരിഷ്കൃത സമൂഹത്തിനു യോജിക്കാത്തതും, സാമാന്യയുക്തിക്ക് നിരക്കാത്തതുമായ പ്രാചീന ഗോത്രവിശ്വാസങ്ങളുടെയും, ഗോത്രാചാരങ്ങളുടേയും ആകെത്തുകയാണ് ജാതിവ്യവസ്ഥ. എന്നാൽ ഇന്ത്യയുടെ മൊത്തത്തിലുള്ളതും കേരളത്തിന്റെയും ചരിത്രത്തിൽ നൂറ്റാണ്ടുകളോളം സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലും, പ്രവർത്തനത്തിലും, നീതിന്യായ വ്യവസ്ഥയിലും ജാതിവ്യവസ്ഥക്ക് പരിപൂർണമായ നിയന്ത്രണമുണ്ടായിരുന്നു.
ചരിത്രം
[തിരുത്തുക]ഉദ്ദേശം എട്ടാം നൂറ്റാണ്ടുമുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെ ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ (ഇന്നത്തെ കേരളം) പ്രദേശങ്ങളിൽ ഉണ്ടായ സാമൂഹിക മാറ്റങ്ങളുടെ ഭാഗമായി സാമ്പത്തികവും, തൊഴില്പരവുമായ വേർതിരിവുകളുടെ അടിസ്ഥാനത്തിൽ ജന്മാർജിതവും, ബ്രാഹ്മണ കേന്ദ്രീകൃതവുമായ ജാതിവ്യവസ്ഥ നിലവിൽ വരികയാണുണ്ടായതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.***[ബാലക്രിഷണ കുറുപ്]
ജാതിവ്യവസ്ഥയുടെ ആരംഭത്തെ പറ്റി പല ഐതീഹ്യങ്ങളും, അഭ്യൂഹങ്ങളും, അഭിപ്രായങ്ങളും നിലവിലുണ്ട്. ചരിത്രതെളിവുകൾ സൂചിപ്പിക്കുന്നത്, ഇന്ത്യയുടെ പടിഞ്ഞാറേത്തീരം വഴി കേരളത്തിലേക്ക് പ്രവേശിച്ച ആര്യ ബ്രാഹ്മണരാണ്(നമ്പൂതിരി) കേരളത്തിൽ ജാതിവ്യവസ്ഥക്ക് രൂപം കൊടുത്തത് എന്നാണ്.[1] ആര്യന്മാരുടെ വരവിനു മുൻപ് ജാതി വ്യവസ്ഥ നിലനിന്നിരുന്നോ എന്നതിനോ, സാമൂഹ്യ വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.
കേരളത്തിൽ ബ്രാഹ്മണ കേന്ദ്രീകൃതമായ ജാതിവ്യവസ്ഥ നിലവിൽ വരുന്നതിനു മുൻപ് ബുദ്ധ-ജൈന മത തത്ത്വങ്ങളാൽ നിയന്ത്രിതമായിരുന്ന സാമൂഹിക വ്യവസ്ഥിതി നിലനിന്നിരുന്നു എന്നൊരു വിശ്വാസം ഉണ്ട്.****[ബു.] എന്നാൽ ഇത് ചരിത്രപരമായി തെളിയിക്കാൻ കഴിയാത്ത ഒരു വിശ്വാസം മാത്രമാണ് എന്ന് ചരിത്രപണ്ഠിതനായ എം.ജി.എസ് അഭിപ്രായപ്പെടുന്നു.*******[എം.ജി.എസ്]
തരം തിരിവ് (ചരിത്രം)
[തിരുത്തുക]ഇന്ത്യയിലെ മറ്റിടങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്നതിൽ നിന്നും എല്ലാ അർത്ഥത്തിലും വ്യത്യസ്ഥമായിരുന്നു കേരളത്തിലെ ജാതിവ്യവസ്ഥ. കർമങ്ങളെ അടിസ്ഥാനമാക്കിയുള്ള ചാതുർവർണ്യവ്യവസ്ഥയായിരുന്നില്ല അത്, മറിച്ച് പൂർണമായും ബ്രാഹ്മണ കേന്ദ്രീകൃതമായ ഒന്നായിരുന്നു.**** സാമ്പത്തികവും, തൊഴില്പരവും ആയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കി ധാരാളം ഉപവിഭാഗങ്ങൾ ഓരോ ജാതിയിലും ഉണ്ട്.*** ബ്രാഹ്മണരെ അപേക്ഷിച്ച് ശൂദ്രരിലായിരുന്നു സങ്കീർണമായ ഈ ഉപജാതി വ്യവസ്ഥ കൂടുതൽ ശക്തമായി ഉണ്ടായിരുന്നത്.*******
കേരളത്തിലെ ജാതിതരംതിരിവിനെപറ്റി വിശദമായി പ്രതിപാദിക്കുന്ന ആദ്യകാല കൃതികളിൽ ഒന്ന് കേരളോല്പത്തി ആണ്. ശങ്കരാചാര്യരാണ് ഈ തരം തിരിവ് ചിട്ടപ്പെടുത്തിയത് എന്ന് കേരളോല്പത്തിയിൽ പറയുന്നു. എന്നാൽ ജാതിവ്യവസ്ഥക്ക് ആധികാരികത ലഭിക്കാൻ ശങ്കരാചാര്യരിൽ ജാതിവ്യവസ്ഥയുടെ ഉത്തരവാദിത്വത്തെ ആരോപിക്കുകയായിരുന്നു എന്ന് ഒരു കൂട്ടർ വിശ്വസിക്കുന്നു.***
കേരളത്തിലെ ജാതിവ്യവസ്ഥയുടെ പൊതുസ്വഭാവം അടിസ്ഥാനമാക്കിയാൽ പ്രധാനമായും ബ്രാഹ്മണർ, സദ് ശൂദ്രർ, അനഭിജാത ശൂദ്രർ എന്നീ മൂന്നു വിഭാഗത്തിലായിരുന്നു ഭൂരിഭാഗം ജനങ്ങളും ഉൾപ്പെട്ടിരുന്നത്.******* ബ്രാഹ്മണരോട് അടുത്തുനിന്നിരുന്നവരിൽ നിന്ന് സദ് ശൂദ്രർ എന്ന വിഭാഗവും അങ്ങിനെയല്ലാത്ത വിഭാഗങ്ങൾ പൊതുവെ അനഭിജാത ശൂദ്രരും ആയതാവാം.********* പലകാലങ്ങളിലായി ബ്രാഹ്മണരാൽ ക്ഷത്രിയവൽക്കരിക്കപ്പെട്ട ചില നാടുവാഴികൾ കേരളത്തിലുണ്ടായിരുന്നു എങ്കിലും ആര്യന്മാർക്കിടയിലുണ്ടായിരുന്ന രീതിയിലുള്ള ക്ഷത്രിയ കുലങ്ങൾ കേരളത്തിലുണ്ടായിരുന്നില്ല.********* വൈശ്യർ എന്നൊരുവിഭാഗവും കേരളത്തിലുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകളില്ല.*******
ബ്രാഹ്മണർ
[തിരുത്തുക]- നമ്പൂതിരി ബ്രാഹ്മണർ
- പരദേശി ബ്രാഹ്മണർ (എമ്പ്രാന്തിരി, തമിഴ് ബ്രാഹ്മണർ, ഗൌഡ സാരസ്വത ബ്രാഹ്മണർ എന്നിവർ)
തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന ബ്രാഹ്മണ വിഭാഗങ്ങൾ. ഏതാണ്ട് ഒരു സഹസ്രാബ്ധത്തോളം കേരളത്തിന്റ് സാമൂഹിക വ്യവസ്ഥയുടെ ഏറ്റവും ഉയർന്ന സ്ഥാനം കൈയാളിയിരുന്നത് ആര്യബ്രാഹ്മണർ(നമ്പൂതിരി) ആയിരുന്നു ഇവരായിരുന്നു കേരളത്തിലെ ബ്രാഹ്മണ വിഭാഗം.****പരദേശിബ്രാഹ്മണർക്ക് കേരളത്തിലെ സാമൂഹിക വ്യവസ്ഥയിൽ നമ്പൂതിരി ബ്രാഹ്മണരുടെ പദവിയോ, പ്രാധാന്യമോ ലഭിച്ചിരുന്നില്ല.*********
അമ്പലവാസികൾ
[തിരുത്തുക]അന്തരാള ജാതികൾ എന്നറിയപ്പെടുന്നവർ
,വാര്യർ ,പിഷാരടി ,പൊതുവാൾ ,ഇളയത് ,മൂസ് (മൂത്തത് ),അടികൾ ,കുരുക്കൾ ,പിലാപ്പള്ളി ,കുറുപ്പ് )
അമ്പലവാസി വിഭാഗങ്ങളുടെ ഉല്പത്തിയെ പറ്റി വ്യത്യസ്ഥ അഭിപ്രായങ്ങൾ ചരിത്രകാരന്മാർക്കിടയിലുണ്ട്. ആര്യബ്രാഹ്മണരെ ക്ഷേത്രകാര്യങ്ങളിൽ സഹായിക്കുവൻ നിയോഗിക്കപ്പെട്ട സ്വദേശികളായ ജനവിഭാഗങ്ങളാണെന്നും(ഉദാ:പൊതുവാൾ, മാരാർ), മറിച്ച് ജൈന-ബുദ്ധ മതപാരമ്പര്യമുള്ളവരാണെന്നും(ഉദാ: വാര്യർ, പിഷാരടി, ചാക്യാർ).****** ബ്രാഹ്മണരിൽ തന്നെ പതിത്വം ബാധിച്ചവരാണെന്നും(ഉദാ:ഇളയത്, മൂത്തത്, അടികൾ) മറ്റും അഭിപ്രായങ്ങൾ നിരവധിയായുണ്ട്.
ക്ഷത്രിയർ
[തിരുത്തുക]- പെരുമാൾ (വർമ്മ എന്ന സ്ഥാനപ്പേർ സ്വീകരിച്ചവർ)
- സാമന്ത ക്ഷത്രിയർ(തിരുപ്പാട്,കോവിൽ തമ്പുരാൻ(കോയി തമ്പുരാൻ),രാജ,തമ്പുരാൻ
ചാതുർവർണവ്യവസ്ഥയിലെ ക്ഷത്രിയർക്കു തുല്യമായ ഒരു ക്ഷത്രിയ വിഭാഗം കേരളത്തിലുണ്ടായിരുന്നില്ല.****** എങ്കിലും ഹിരണ്യഗർഭം, അരിയിട്ടു വാഴ്ച്ച തുടങ്ങിയ ചടങ്ങുകളിലൂടെ കേരളത്തിലെ ചില പ്രബലഭരണാധികാരികളെ(അപ്പോഴത്തെ ഭരണാധികാരിയെ മാത്രം) ക്ഷത്രിയരായി അവരോധിക്കുമായിരുന്നു(ഉദാ:തിരുവിതാംകൂർ രാജാവ്, സാമൂതിരി).***** പോരാളികളായിരുന്ന ചില നായർ വിഭാഗങ്ങൾ ക്ഷത്രിയരാണ് എന്ന വാദം നിലനിൽക്കുന്നുണ്ടെങ്കിലും ചരിത്രതെളിവുകളോടു യോജിച്ചുപോകാത്ത അഭ്യൂഹം മാത്രമാണത്.******
ശൂദ്രർ
[തിരുത്തുക]കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ശൂദ്രവിഭാഗത്തിൽ പെട്ടവരായിരുന്നു.********ശൂദ്രരിൽ തന്നെ സദ്ശൂദ്രരെന്നും, അനഭിജാത ശൂദ്രരെന്നും രണ്ടു വിഭാഗങ്ങളായി തരംതിരിവുണ്ട്.********
സത് ശൂദ്രർ
[തിരുത്തുക]- നായർ(തമ്പാൻ, തമ്പി, തിരുമുല്പ്പാട്, തിരുമുഖം, മൂപ്പിൽനായർ, ഉണിത്തിരി, കാരണവപ്പാട്, മുത്തേരിപാട്, പടനായർ(നായർ), കർത്താ, കൈമൾ, ഏറാടി, വെള്ളോടി, നെടുങ്ങാടി, ചെമ്പകരാമൻ, നമ്പ്യാർ, നായനാർ, ഉണ്ണിത്താൻ, വല്യത്താൻ, മന്നാഡിയാർ, മേനോൻ, മേനോക്കി, കിടാവ്)[ട്രൈബ്സ്, മാനുവൽ, നായേർസ്..]
- റെഡ്‌ഡി,നാഞ്ചിൽനാട് വെള്ളാളർ, ശൈവ വെള്ളാളർ,ഗൗഡ,റെഡ്‌ഡി (റെഡ്ഡ്യാർ)
കേരളത്തിലെ സദ്ശൂദ്രരിൽ പ്രബല വിഭാഗം നായർ ആയിരുന്നു.[കാസ്റ്റ് അന്റ് ട്രൈബ്സ്] ചാതുർവർണവ്യവസ്ഥയിൽ ശൂദ്രർ സാമൂഹികമായി ഏറ്റവും താഴ്ന്ന വിഭാഗത്തിൽ പെട്ടിരുന്നവരായിരുന്നു എങ്കിൽ കേരളത്തിൽ സത്ശൂദ്രർക്ക് താരതമ്യേന ഉയർന്ന സ്ഥാനമാണ് സമൂഹത്തിൽ ഉണ്ടായിരുന്നത്.*******[ലോഗൻ, സഞ്ചാരികൾ]
അനഭിജാത ശൂദ്രർ
[തിരുത്തുക]- ഈഴവ(തീയ്യ,ബില്ലവ, ഹാളെപൈക,ഈഡിഗ,നാടാർ(ചാന്നാർ)
,തണ്ടാൻ,ഇല്ലത്താർ)
- ചെമ്പുകൊട്ടി, പള്ളിച്ചാൻ, കലംകൊട്ടി,വാണിയൻ, വെളുത്തേടൻ, ഇടയൻ, വിളക്കിതലവൻ,അണ്ടൂരാൻ(കുശവൻ,കുംഭാരൻ), വട്ടേക്കാടൻ, അത്തിക്കുറിശ്ശി, ചീതികൻ, ചാലിയൻ തുടങ്ങിയ നായർ വിഭാഗങ്ങൾ.***************
- കമ്മാളർ (വിശ്വകർമ്മജർ) (തട്ടാൻ , കൊല്ലൻ, ആശാരി)
- കണിയാൻ
അനഭിജാത ശൂദ്രരിൽ പ്രധാന വിഭാഗം ഈഴവർ ആയിരുന്നു.********
മറ്റുള്ളവർ
[തിരുത്തുക]മറ്റു ചില അവർണ്ണ ജാതികൾ
[തിരുത്തുക]- എഴുത്തച്ഛൻ(കടുപട്ടൻ),
- ധീവരർ (അരയൻ,വാലൻ, മുക്കുവൻ എന്നിവ ഇതിൽ പെടും),
- മുകയ, മൊഗയൻ, അരവൻ, ബോവീസ്, ഘർവി, നുളയൻ അരയവാത്തി എന്നിവ ഇതിൽ പെടും
- അരിമറാഠി,
- ആര്യ-ധീവരർ അഡഗര, ദേവാംഗ, കൈക്കോലൻ, പട്ടാര്യ, സെലിയ, പട്ടുശാലി, തോഗട്ട, സേനപത്തുള, സലി, കരിക്കാല ബത്തുള മുതലായവ,
- ബസ്ത,
- ഭണ്ഡാരി,
- ബോയ
- ചവംഗലക്കാരൻ
- ദേവഡിഗ
- ഈഴവാത്തി (വാത്തി)
- ഗുഡിഗാര
- ഗലഡ കൊങ്കണി
- ഗഞ്ചം റെഡ്ഡി
- ഗാട്ടി
- ഗൌഡ
- ഹെഗ്ഡെ
- ഹിന്ദു നാടാർ
- ഇഡിഗ
- ജോഗി
- ചെട്ടി
- കുഡുംബി
- കുശവൻ, കുലാല, കുംഭാരൻ, ഓടൻ, വേളാൻ, തുടങ്ങിയവ
- കളവന്തുള
- കല്ലൻ
- കബേര
- കൊരച്ചാസ്
- കന്നടിയാർ
- ഖലാസി ഖെലസി, ഖലാസി-പണിക്കർ
- കൊപാള വെളമർ
- കൃഷ്ണവക
- കുറുബ
- മറവൻ
- മരുത്തുവർ തമിഴ്വൈദ്യൻ
- മറാത്ത(ബ്രാഹ്മണനല്ലാത്തവർ)
- മൊയ്‍ലി
- മുവാരി
- നായിക്കൻ
- പണിയർ
- മൂപ്പനാർ, നായിനാർ
- സേനായി തലൈവർ ഇളയവാണിയവൻ,
- സാധു ചെട്ടി, തെലുങ്കുചെട്ടി,
- ഉപ്പാറ,
- പാണൻ
- വടുവൻ വടുകൻ,
- വീരശൈവർ (വൈരവി, വൈരാഗി, യോഗീശ്വർ, മട്ടപതി തുടങ്ങിയവ
- വണ്ണത്താൻ,വൊക്കലിഗ, , രജക
- , അമ്പട്ടൻ, പ്രാണോപകാരി, നുസുവൻ, പാണ്ടിതൻ തുടങ്ങിയവ.
- , വാണിക, വണിത്താർ,
- യാദവ, കൊളയ, അയാർ, മയാർ, ഇറുമൻ, ഗൊള്ളൻ. തുടങ്ങിയവ,
- ചാകമർ,
- ചെമ്മാൻ, ചെമ്മാർ,
- മലയന്മാർ,
- മാഡിഗ,
- പെരുവണ്ണാൻ,
പുറം ജാതിക്കാർ
[തിരുത്തുക]തുടങിയവർ
അവലംബം
[തിരുത്തുക]- ↑ ലോഗൻ, വില്യം (1951). മലബാർ മാനുവൽ(പുനഃപ്രസിദ്ധീകരണം), ഒന്നാം ഭാഗം. മദ്രാസ്: ഗവ: പ്രസ് മദ്രാസ്. p. 116.