ഉബുണ്ടു ഫോർ ആൻഡ്രോയ്ഡ്
ദൃശ്യരൂപം
(ഉബുണ്ടു ഫോർ ആൻഡ്രോയിഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിർമ്മാതാവ് | കാനോനിക്കൽ ലിമിറ്റഡ് / ഉബുണ്ടു ഫൗണ്ടേഷൻ |
---|---|
ഒ.എസ്. കുടുംബം | യൂണിക്സ് സമാനം / ലിനക്സ് / ഉബുണ്ടു |
തൽസ്ഥിതി: | വികസനത്തിൽ |
സോഴ്സ് മാതൃക | ഓപ്പൺ സോഴ്സ് |
പുതുക്കുന്ന രീതി | ആപ്റ്റ് (ഫ്രണ്ട് എൻഡുകൾ ലഭ്യം) |
പാക്കേജ് മാനേജർ | ഡിപികെജി (ഫ്രണ്ട് എൻഡുകൾ ലഭ്യം) |
സപ്പോർട്ട് പ്ലാറ്റ്ഫോം | എക്സ്86, ആം[1] |
കേർണൽ തരം | ലിനക്സ് (മോണോലിത്തിക്ക്) |
യൂസർ ഇന്റർഫേസ്' | യൂണിറ്റി |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | ഗ്നു ജിപിഎൽ, ഗ്നു എൽജിപിഎൽ[2] |
വെബ് സൈറ്റ് | www |
ആൻഡ്രോയ്ഡ് ഫോണുകളിൽ പ്രവർത്തിക്കുന്ന ഒരു ഉബുണ്ടു ഉൽപ്പന്നമാണ് ഉബുണ്ടു ഫോർ ആൻഡ്രോയ്ഡ്. നിരവധി ഫോണുകളിൽ ഇത് പ്രിലോഡഡ് ആയി വരും എന്ന് കരുതപ്പെടുന്നു.[3] ബാഴ്സലോണയിലെ 2012 മൊബൈൽ വേൾഡ് കോൺഗ്രസ്സിലാണ് കാനോനിക്കൽ ഉബുണ്ടു ഫോർ ആൻഡ്രോയ്ഡ് ആദ്യമായി പുറത്തിറക്കിയത്.[4][5]
സവിശേഷതകൾ
[തിരുത്തുക]- റിബൂട്ടിന്റെ ആവശ്യല്ലാതെത്തന്നെ ആൻഡ്രോയിഡും ഉബുണ്ടുവും ഒരേ സമയം ഒരു ഉപകരണത്തിൽ പ്രവർത്തിക്കുന്നു. ഉബുണ്ടുവും ആൻഡ്രോയിഡും ഒരേ കെർണൽ (ലിനക്സ് കെർണൽ) ഉപയോഗിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.[1]
- ഡെസ്ക്ടോപ്പ് മോണിറ്ററിനോട് ഉപകരണം ഘടിപ്പിച്ചാൽ യൂണിറ്റി സമ്പർക്കമുഖത്തോട് കൂടിയ ഉബുണ്ടു അനുഭവം പ്രദാനം ചെയ്യുന്നു.[1]
- ഒരു ടെലിവിഷനോട് ഘടിപ്പിച്ചാൽ ഉബുണ്ടു ടിവിയുടെ അനുഭവത്തോടെയുള്ള സമ്പർക്കമുഖം നൽകുന്നു.[4]
- സാധാരണ ഉബുണ്ടു ഡെസ്ക്ടോപ്പ് ആപ്ലികേഷനുകളായ ഫയർഫോക്സ്, തണ്ടർബേഡ്, വിഎൽസി മീഡിയ പ്ലയർ എന്നിവ പ്രവർത്തിപ്പിക്കാം.[6]
- ആൻഡ്രോയിഡ് ആപ്ലികേഷനുകൾ ഉബുണ്ടു ഡെസ്ക്ടോപ്പിൽ പ്രവർത്തിപ്പിക്കാം.[7]
- ഡെസ്ക്ടോപ്പിൽ നിന്ന് ഫോൺ വിളിക്കുകയും മറുപടി പറയുകയും എസ്എംഎസുകൾ അയക്കുകയും ചെയ്യാം.[6][8]
സിസ്റ്റം ആവശ്യകതകൾ
[തിരുത്തുക]കാനോനിക്കലിന്റെ അറിയിപ്പ് പ്രകാരം ഉബുണ്ടു ഫോർ ആൻഡ്രോയ്ഡ് പ്രവർത്തിപ്പിക്കാൻ ഒരു ഫോണിന് താഴെയുള്ള ഹാർഡ്‌വെയറുകൾ അത്യാവശ്യമാണ്.[6]
- ഡ്യുവൽ കോർ ഒരു ജിഗാഹെർട്സ് സിപിയു.
- ഓപ്പറേറ്റിംഗ് സിസ്റ്റം സംഭരിക്കാൻ ചുരുങ്ങിയത് രണ്ട് ജിബി സ്ഥലം
- ദ്വിതീയ ഫ്രെയിംബഫർ ഉപകരണത്തോട് കൂടിയ എച്ച്ഡിഎംഐ വീഡിയോ ഔട്ട്പുട്ട്
- യുഎസ്ബി ആതിഥേയ ഉപയോഗരീതി.
- ചുരുങ്ങിയത് 512 എംബി റാം.
- അനുബന്ധ എക്സ് ഡ്രൈവറുമായി (ഓപ്പൺജിഎൽ, ഇഎസ്/ഇജിഎൽ) പങ്ക് വെക്കപ്പെട്ടിരിക്കുന്ന വീഡിയോ കെർണൽ ഡ്രൈവർ
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "for Android". Ubuntu. 14 February 2012. Archived from the original on 2012-02-23. Retrieved 23 February 2012.
- ↑ "Commercial info". Ubuntu. 14 February 2012. Archived from the original on 2012-02-24. Retrieved 23 February 2012.
- ↑ Noyes, Katherine (21 Feb 2012). "Ubuntu for Android Will Bring the Desktop to Your Phone | PCWorld Business Center". Pcworld.com. Archived from the original on 2012-06-06. Retrieved 23 February 2012.
- ↑ 4.0 4.1 «. "Blog Archive » Ubuntu in your pocket". Mark Shuttleworth. Retrieved 23 February 2012.
{{cite web}}
:|author=
has numeric name (help) - ↑ Ubuntu for Android at Mobile World Congress. "Ubuntu for Android at Mobile World Congress". Android Central. Retrieved 28 February 2012.
- ↑ 6.0 6.1 6.2 "Features and specs". Ubuntu. 14 February 2012. Archived from the original on 2012-02-23. Retrieved 23 February 2012.
- ↑ "Meet Ubuntu for Android: The Next Step in Ubuntu's Multi-Device Plan". Omgubuntu.co.uk. 14 December 2009. Retrieved 23 February 2012.
- ↑ Keene, Jamie (11 October 2011). "Ubuntu for Android hands-on: a full Linux operating system when you dock your smartphone". The Verge. Retrieved 23 February 2012.