ഐബോളിന്റെ പോസ്റ്റീരിയർ സെഗ്മെന്റ്
പോസ്റ്റീരിയർ സെഗ്മെന്റ് | |
---|---|
Details | |
System | വിഷ്വൽ സിസ്റ്റം |
Identifiers | |
Latin | segmentum posterius bulbi oculi |
MeSH | D057972 |
FMA | 58868 |
Anatomical terminology |
ഐബോളിന്റെ പിൻഭാഗം പോസ്റ്റീരിയർ സെഗ്മെന്റ് അല്ലെങ്കിൽ പോസ്റ്റീരിയർ ക്യാവിറ്റി എന്നും അറിയപ്പെടുന്നു. ഇത് കണ്ണിന്റെ പുറകിലെ മൂന്നിൽ രണ്ട് ഭാഗം ഉൾക്കൊള്ളുന്നു. വിട്രിയസ് ഹ്യൂമർ, റെറ്റിന, കൊറോയിഡ്, ഒപ്റ്റിക് നാഡി എന്നീ ഘടനകൾ ഈ ഭാഗത്താണ്.[1] ഒഫ്താൽമോസ്കോപ്പി (അല്ലെങ്കിൽ ഫണ്ടോസ്കോപ്പി) സമയത്ത് ദൃശ്യമാകുന്ന ററ്റിനയുടെ കാഴ്ച ഫണ്ടസ് എന്നും അറിയപ്പെടുന്നു. ചില നേത്രരോഗവിദഗ്ദ്ധർ കണ്ണിന്റെ പോസ്റ്റീരിയർ സെഗ്മെന്റ് വൈകല്യങ്ങളുടെയും രോഗങ്ങളുടെയും ചികിത്സയിലും പരിപാലനത്തിലും പ്രത്യേകം ശ്രദ്ധിക്കുന്നു.[2]
ചില മൃഗങ്ങളിൽ, റെറ്റിനയിൽ ഒരു പ്രതിഫലന പാളി (ടാപെറ്റം ലൂസിഡം) അടങ്ങിയിരിക്കുന്നു, ഇത് ഓരോ ഫോട്ടോസെൻസിറ്റീവ് സെല്ലും ഗ്രഹിക്കുന്ന പ്രകാശത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും കണ്ണിൽ നിന്നുള്ള പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും കുറഞ്ഞ പ്രകാശാവസ്ഥയിൽ മൃഗത്തെ നന്നായി കാണാൻ അനുവദിക്കുകയും ചെയ്യുന്നു.
ഇതും കാണുക
[തിരുത്തുക]- ഐബോളിന്റെ ആന്റീരിയർ സെഗ്മെന്റ്
- കണ്ണിന്റെ പോസ്റ്റീരിയർ ചേമ്പർ (മുൻഭാഗത്തിന്റെ)
- നേത്രരോഗങ്ങളുടെയും വൈകല്യങ്ങളുടെയും പട്ടിക
- വിട്രിയസ് അറ
പരാമർശങ്ങൾ
[തിരുത്തുക]- ↑ "Posterior segment anatomy". Archived from the original on 2016-06-03. Retrieved 2020-07-02.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Vitreoretinal Disease & Surgery - New England Eye Center". Archived from the original on 2008-06-23. Retrieved 2020-07-02.