Jump to content

ഓപ്പറേഷൻ ശക്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓപ്പറേഷൻ ശക്തി
പ്രമാണം:File:ShaktiBomb.jpg
ഓപ്പറേഷൻ ശക്തിയിൽ പരീക്ഷിക്കപ്പെട്ട ബോംബുകളിൽ ഒന്ന്
Information
Country ഇന്ത്യ
Test site പൊഖ്റാൻ ആണവ പരീക്ഷണ റേഞ്ച്
Period 11-13 മെയ് 1998
Number of tests 5
Test type ഭൂമിക്കടിയിൽ
Device type ഫിഷൻ, ഫ്യൂഷൻ
Max. yield 43 കിലോടൺ
Navigation
Previous test ബുദ്ധൻ ചിരിക്കുന്നു
Next test ഇല്ല

ഇന്ത്യ നടത്തിയ രണ്ടാമത്തെ ആണവ പരീക്ഷണമാണ് ഓപ്പറേഷൻ ശക്തി അഥവാ പൊഖ്റാൻ-2 എന്നറിയപ്പെടുന്നത്. ഇതിൽ അഞ്ച് ആണവായുധ പരീക്ഷണങ്ങളാണ് നടത്തിയത്. 1998 മേയ് 11 നും 13 നുമായിരുന്നു പരീക്ഷണങ്ങൾ. രാജസ്ഥാനിലെ ജയ്‌സാൽമൈർ ജില്ലയിലെ പൊഖ്റാനിലെ ഇന്ത്യൻ ആർമി ബേസായ പൊഖ്റാൻ പരീക്ഷണ റേഞ്ചിലാണ് ഈ പരീക്ഷണം നടത്തിയത്.

സാങ്കേതികവിവരങ്ങൾ

[തിരുത്തുക]

അഞ്ച് പരീക്ഷണങ്ങൾ നടത്തിയതിൽ ആദ്യത്തേത് ഫ്യൂഷൻ ബോംബും ബാക്കി നാലെണ്ണം ഫിഷൻ ബോംബും ആയിരുന്നു.[1] 12 കിലോടൺ പ്രഹരശേഷിയുള്ളതായിരുന്നു ആദ്യ പരീക്ഷണം. രണ്ടാമത്തേത് 43 കിലോ ടൺ ശേഷിയുള്ളതും.[1] അതായത് ഹിരോഷിമയിൽ വർഷിച്ച ബോംബിന്റെ മൂന്നിരട്ടി പ്രഹരശേഷിയുള്ളതായിരുന്നു രണ്ടാമത്തെ പരീക്ഷണം. മറ്റ് മൂന്ന് പരീക്ഷണങ്ങളും ഒരു കിലോ ടണ്ണിനേക്കാൾ കുറവ് പ്രഹരശക്തിയുള്ളതായിരുന്നു.[1]

ആദ്യ മൂന്ന് പരീക്ഷണങ്ങൾ മെയ് 11നും മറ്റ് രണ്ടെണ്ണം മെയ് 13നും ആണ് നടത്തിയത്.

രാഷ്ട്രീയ പശ്ചാത്തലം

[തിരുത്തുക]

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) ഇന്ത്യയിലെ സുപ്രധാന രാഷ്ട്രീയകക്ഷിയായി ഉയർന്നുവരികയായിരുന്നു. തങ്ങൾ ഇന്ത്യ ഭരിക്കുകയാണെങ്കിൽ ഇന്ത്യയെ ഒരു പ്രധാന ആണവരാഷ്ട്രമാക്കി മാറ്റുക എന്നത് ബി.ജെ.പി.യുടെ പ്രഖ്യാപിതനയങ്ങളിലൊന്നായിരുന്നു.[2] 1996 മെയ് മാസത്തിൽ വെറും 13 ദിവസം രാജ്യം ഭരിച്ചപ്പോൾ പ്രസ്തുത ലക്ഷ്യം സഫലമാക്കാൻ അവർക്കായില്ല.

രണ്ട് വർഷങ്ങൾക്കുശേഷം 1998 മാർച്ച് 10-ന്, 13 പാർട്ടികളുടെ ശക്തമായ കൂട്ടുകെട്ടോടെ ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തി. ഒട്ടും താമസിയാതെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചു "ആണവായുധ പരീക്ഷണങ്ങളടക്കം ദേശീയസുരക്ഷ ശക്തമാക്കുന്നതിൽ ഈ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധരാണ്."[2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "India releases pictures of nuclear tests". സി.എൻ.എൻ. Retrieved 2 സെപ്റ്റംബർ 2015.
  2. 2.0 2.1 "ഓപ്പറേഷൻ ശക്തി: 1998". The Nuclear Weapon Archive. Retrieved 2 സെപ്റ്റംബർ 2015.
"https://ml.wikipedia.org/w/index.php?title=ഓപ്പറേഷൻ_ശക്തി&oldid=3729001" എന്ന താളിൽനിന്ന് ശേഖരിച്ചത്