Jump to content

കെ-15 സാഗരിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ-15 സാഗരിക
വിഭാഗം ഹ്രസ്വദൂര SLBM
ഉല്പ്പാദന സ്ഥലം  ഇന്ത്യ
സേവന ചരിത്രം
ഉപയോഗത്തിൽ 2010
നിർമ്മാണ ചരിത്രം
നിർമ്മാതാവ്‌ DRDO
വിശദാംശങ്ങൾ
ഭാരം 17 t (19 short ton)
നീളം 10 മീ (33 അടി)
വ്യാസം 0.74 മീ (2.4 അടി)

Warhead 1,000 കി.ഗ്രാം (2,200 lb)

Engine രണ്ടു ഘട്ടമുള്ള ഖര ഇന്ധന രോക്കറ്റ് മോട്ടോറുകൾ
Operational
range
1,000 കി.ഗ്രം പേ ലോഡോഡുകൂടി 700 കി.മീ
180കി.ഗ്രാം പേലോഡോഡു കൂടി 1000 കി.മീ [1][2]

അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ആണവായുധങ്ങളെ വഹിക്കാൻ കഴിവുള്ള ബാലിസ്റ്റിക് മിസൈലാണ് (submarine launched ballistic missile -SLBM) , കെ-15 സാഗരിക. 700കി.മീറ്റർ ദൂരത്തേക്ക് പ്രഹരണശേഷിയുള്ളതാണ്. ഭാരതത്തിന്റെ ആണവായുധ പ്രഹരശേഷി വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. പ്രതിരോധ ഗവേഷണ വികസന സംഘടന(DRDO)യുടെ പദ്ധതിയാണിത്.

വികസനം

[തിരുത്തുക]

1990ൽ തുടങ്ങിയ പദ്ധതിയാണിത്. 2012 മാർച്ച് 05ന് നടത്തിയ പരീക്ഷണം വിജയമായിരുന്നു. അഞ്ചു ദിവസം കഴിഞ്ഞു, മാർച്ച് 11 നു നടത്തിയ പൂർണ്ണ രൂപത്തിലുള്ള പരീക്ഷണം പരാജയമായിരുന്നു. കാലാവസ്ഥയിലെ അനിശ്ചിതാവസ്ഥയായിരുന്നു, പരാജയ കാരണം.രണ്ടും വിശാഖപട്ടണത്ത് കരയിൽ നിന്നും 10 കി.മീറ്റർ കിഴക്കുമാറിയായിരുന്നു, നടത്തിയത്. [3] 2012 ഡിസംബർ 28ന് നടത്തിയ പതിനൊന്നമത് പരീക്ഷണം വിജയമായിരുന്നു.[4] 12-മത്തേതും അവസാനത്തേതുമായ പരീക്ഷണം 27 ജനുവരി 2013ന് നടന്നു, അമേരിക്ക, റഷ്യ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ വെള്ളത്തിനടിയിൽ നിന്ന് മിസൈൽ വിക്ഷേപിക്കാനുള്ള ശേഷിയുള്ള രാജ്യമായി ഭാരതം മാറി.

ഐ.എൻ.എസ്. അരിഹന്തിൽ 10മീറ്റർ നീളമുള്ള 10 ടൺ ഭാരമുള്ള ആണവായുധം വഹിക്കാൻ കഴിവുള്ള 12 മിസൈലുകൾ പിടിപ്പിക്കും.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2018-09-21. Retrieved 2013-01-28.
  2. Going ballistic: India looks to join elite missile club
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-22. Retrieved 2013-01-28.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-17. Retrieved 2013-01-28.
"https://ml.wikipedia.org/w/index.php?title=കെ-15_സാഗരിക&oldid=4140959" എന്ന താളിൽനിന്ന് ശേഖരിച്ചത്