Jump to content

കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

10°6′51.04″N 76°20′8.36″E / 10.1141778°N 76.3356556°E / 10.1141778; 76.3356556

കടുങ്ങല്ലൂർ ശ്രീ നരസിംഹസ്വാമി ക്ഷേത്രം
കടുങ്ങല്ലൂർ കിഴക്കെ ഗോപുരം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംആലുവ, കടുങ്ങല്ലൂർ
മതവിഭാഗംഹിന്ദുയിസം
ജില്ലഎറണാകുളം
സംസ്ഥാനംകേരളം
രാജ്യംഇന്ത്യ
Governing bodyതിരുവിതാംകൂർ ദേവസ്വം ബോർഡ്
വാസ്തുവിദ്യാ തരംകേരള-ദ്രാവിഡ ശൈലി

കേരളത്തിൽ എറണാകുളം ജില്ലയിൽ ആലുവ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം. ഉഗ്രഭാവത്തിൽ ഹിരണ്യകശിപുവിനെ നിഗ്രഹിക്കുന്ന നരസിംഹമാണ് ഇവിടത്തെ പ്രതിഷ്ഠ. ഉപദേവതമാരായി മഹാവിഷ്ണുവും പാർത്ഥസാരഥിയും ഉണ്ട്. വൃത്താകൃതിയിലാണ് ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്. കിഴക്കോട്ട് ദർശനമായാണ് ഭഗവാൻ കുടികൊള്ളുന്നത്.