Jump to content

കമ്പ്യൂട്ടർ ബാബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Computer Baba
ജനനംNamdeo Das Tyagi
1984

Indore, Madhya Pradesh, India
ദേശീയതIndian

നാംദോ ദാസ് ത്യാഗി ഒരു ഇന്ത്യൻ ഹിന്ദു സന്യാസിയാണ്. 'മാ നർമ്മദാ, മാ ക്ഷിപ്ര, മാ മന്ദാകിനി നദി ട്രസ്റ്റിന്റെ' ചെയർമാനായി ഇദ്ദേഹത്തെ മധ്യപ്രദേശിലെ കോൺഗ്രസ് ഭൂരിപക്ഷത്തിലുള്ള കമൽ നാഥ് സർക്കാർ നിയമിച്ചു [1]. ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിൽ ഇദ്ദേഹം ഒരു മന്ത്രിയായിരുന്നു .

സ്വകാര്യ ജീവിതം

[തിരുത്തുക]

കമ്പ്യൂട്ടർ ബാബയുടെ യഥാർത്ഥ പേര് നാംഡോ ദാസ് ത്യാഗി ആണ്. [2] 1998 ൽ നരസിംഹപൂരിലെ സന്യാസിയായ ഇദ്ദേഹം കമ്പ്യൂട്ടർ ബാബ എന്ന പേരിലാണ് അറിയപ്പെടുന്നത്. തന്റെ ലാപ്ടോപ്പ് എല്ലാ സമയം കൊണ്ടുനടക്കുന്നതു കാരണമാണ് ഈ പേര് ലഭിച്ചത്. ന്യൂസ് 18 ചാനൽ ഇങ്ങനെ എഴുതി: "ത്യാഗിയുടെ ഗാഡ്ജറ്റിലും സാങ്കേതികതവിദ്യയിലുമുള്ള താല്പര്യം ഞങ്ങളിൽ മതിപ്പുളവാക്കുന്നു." [3] മധ്യപ്രദേശ് ഇൻഡോർ നഗരത്തിൽ നിന്നുമുള്ളയാളാണ് കമ്പ്യൂട്ടർ ബാബാ. [2] കൂടാതെ ദിഗംബർ അഖാറയിലെ അംഗവുമാണ് ബാബ. [4]

2014 ഫെബ്രുവരിയിൽ ആം ആദ്മി പാർട്ടിയോട് 2014 ലെ പൊതുതിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽനിന്നുള്ള സ്ഥാനാർത്ഥിയായി തന്നെ പ്രഖ്യാപിക്കണമെന്ന് കമ്പ്യൂട്ടർ ബാബ അഭ്യർത്ഥിച്ചു. ഭാരതീയ ജനതാപാർട്ടിയിലും രാഷ്ട്രീയ സ്വയം സേവക് സംഘിലും ചേരാതിരുന്നതിനുള്ള തന്റെ തീരുമാനത്തിന് പ്രത്യുപകാരമായാണ് അദ്ദേഹം ഈ അഭ്യർത്ഥന നടത്തിയത്. "കാവി ബ്രിഗേഡ് എല്ലാക്കാലത്തും സാധുക്കളെ ചൂഷണം ചെയ്യുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല" എന്ന് അദ്ദേഹം പറഞ്ഞു. [5]

2015 ജനുവരിയിൽ കമ്പ്യൂട്ടർ ബാബ പി.കെ. എന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ സിനിമ ഹിന്ദു മതത്തെ പരിഹസിച്ചതായി അദ്ദേഹം പറഞ്ഞു. [6]

2018 മാർച്ചിൽ കമ്പ്യൂട്ടർ ബാബയും യോഗേന്ദ്ര മഹന്ത്വും നർമ്മദാ രഥയാത്ര എന്ന ഒരു യാത്രനടത്തുമെന്ന് ആഹ്വാനം ചെയ്തു. അത് ഏപ്രിൽ 1 മുതൽ 45 ദിവസം വരെ നടത്താനായിരുന്നു പദ്ധതി. നർമ്മദയിലെ തീരങ്ങളിൽ മരം നടുന്ന സമയത്ത് നടന്നിരുന്ന അഴിമതിക്കെതിരെ പ്രതിഷേധിക്കാനായിരുന്നു യാത്ര. എന്നാൽ മാർച്ച് 31 ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇവരുമായി ചർച്ച നടത്തുന്നതിന് യോഗം വിളിച്ചു. പിന്നീട് അവർ ആ യാത്ര റദ്ദാക്കുകയും ചെയ്തു. തുടർന്ന്, നർമ്മദ നദിയുടെ തീരത്തുള്ള "മരം നടൽ, വൃക്ഷസംരക്ഷണം, ശുചിത്വം" എന്ന പദ്ധതിയെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റി നിയോഗിക്കപ്പെട്ടു. [7]

2018 ഏപ്രിൽ 4 ന് കംപ്യൂട്ടർ ബാബക്കും മറ്റ് 4 സന്യാസിമാർക്കും "മിനിസ്റ്റർ ഓഫ് സ്റ്റേറ്റ്" (മന്ത്രിസ്ഥാനം) പദവി നൽകി. പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ പരിപാടിയെ രാഷ്ട്രീയപ്രീണനത്തിന്റെ ഒരു ഉദാഹരണമായി വിശേഷിപ്പിച്ചു. കമ്പ്യൂട്ടർ ബാബ തങ്ങളുടെ പ്രവർത്തനത്തിനുള്ള പ്രതിഫലമാണ് ലഭിച്ചത് എന്ന് പറഞ്ഞുകൊണ്ട് സ്വയം പ്രതിരോധിച്ചു. കമ്പ്യൂട്ടർ ബാബ യോഗേന്ദ്ര മഹാന്തുമായി ചേർന്ന് നർമ്മദ ഘോത്തല (രഥയാത്ര), മധ്യപ്രദേശിലെ എല്ലാ ജില്ലകളിലും 2018 ഏപ്രിൽ 1 മുതൽ മെയ് 15 വരെ നടത്താൻ ആഹ്വാനം ചെയ്തിരുന്നു. നർമ്മദ നദീതീരങ്ങളിലെ അനധികൃത മണൽ ഖനനത്തിനെതിരെ നടപടിയെടുക്കാനും ഇവിടങ്ങളിൽ മരങ്ങൾ നടാനുമുള്ള പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഈ യാത്ര നടത്താൻ തീരുമാനിച്ചിരുന്നത്. [1]

അവലംബങ്ങൾ

[തിരുത്തുക]
  1. "MP govt appoints Computer Baba as head of river trust". timesofindia. 11 March 2019. Retrieved 11 March 2019.
  2. 2.0 2.1 Dipti Singh (7 September 2015). "Nashik Kumbh: Of sadhus and their unique styles that grabbed eyeballs". Retrieved 6 April 2018.
  3. "Meet Computer Baba and 4 Other Seers Who Got Mantri Status in Madhya Pradesh". News18. 4 April 2018. Retrieved 6 April 2018.
  4. Lalit Saxena (9 December 2015). "आईए जानें...कैसे बने ये नामदेवदास त्यागी से कम्प्यूटर बाबा [Let us know... how did Namdeodas Tyagi become Computer Baba]" (in ഹിന്ദി). पत्रिका. Archived from the original on 2016-05-11. Retrieved 6 April 2018.
  5. Amarjeet Singh (9 February 2014). "Computer Baba, party hoppers vie for AAP tickets from Madhya Pradesh". Retrieved 6 April 2018.
  6. "Now, 'Computer Baba' demands ban on Aamir Khan's 'PK'". 7 January 2015. Retrieved 6 April 2018.
  7. Milind Ghatwai (5 April 2018). "Computer Baba to Mahant: Get MoS status from Shivraj Singh Chouhan, call off scam protest". Retrieved 6 April 2018.
"https://ml.wikipedia.org/w/index.php?title=കമ്പ്യൂട്ടർ_ബാബ&oldid=4099149" എന്ന താളിൽനിന്ന് ശേഖരിച്ചത്