കരിക്കകം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തിരുവനന്തപുരം കോർപ്പറേഷനിലെ 15-ആം വാർഡും നഗരത്തിൽ നിന്നും ഏകദേശം 7 കിലോമീറ്ററിനുള്ളിൽ പാർവതി പുത്തനാറിന് സമീപത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപ്രദേശവുമാണ് കരിക്കകം. തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധ ഭഗവതീ ക്ഷേത്രമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു.
ഗതാഗതം
[തിരുത്തുക]തിരുവനന്തപുരം നഗരകേന്ദ്രമായ കിഴക്കേക്കോട്ടയിൽ നിന്നും കെ.എസ്.ആർ.ടി.സിയുടെ ബസുകളും ചില സ്വകാര്യ ബസുകളും ഈ പ്രദേശത്തേക്ക് സർവ്വീസ് നടത്തുന്നു.
- ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - തിരുവനന്തപുരം കൊച്ചുവേളി.
- ഏറ്റവും അടുത്ത വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം - കരിക്കകത്തിന് അടുത്തായി സ്ഥിതിചെയ്യുന്നു.
- ഏറ്റവും അടുത്ത വിനോദസഞ്ചാര കേന്ദ്രം- വേളി ടൂറിസ്റ്റ് വില്ലേജ്
- നാഷണൽ ഹൈവേ തൊട്ടടുത്തുകൂടി കടന്നുപോകുന്നു
വിദ്യാഭ്യാസം
[തിരുത്തുക]സർക്കാർ ഉടമസ്ഥതയിലുള്ള ചാക്ക ഐ.റ്റി.ഐ., ആൾ സെയിന്റ്സ് വനിതാ കോളേജ്, ഗവ. ഹൈസ്ക്കൂൾ കരിക്കകം, കരിക്കകം ചാമുണ്ഡീ ക്ഷേത്രട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന സി.ബി.എസ്സി. വിദ്യാലയം എന്നിവ ഈ പ്രദേശത്തും സമീപത്തുമായി സ്ഥിതിചെയ്യുന്നു.
ആശുപത്രി
[തിരുത്തുക]- ഗവ. ഹോമിയോ ആശുപത്രി, കരിക്കകം