Jump to content

കരിങ്കുരങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരിങ്കുരങ്ങ്[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species group:
Species:
T. johnii
Binomial name
Trachypithecus johnii
(J. Fischer, 1829)
കാണാവുന്ന പ്രദേശങ്ങൾ

വലിപ്പം കുറഞ്ഞ ഒരിനം കുരങ്ങാണു് കരിങ്കുരങ്ങ്[3] അഥവാ നീലഗിരി കുരങ്ങ്. പ്രൈമേറ്റ ഗോത്രത്തിലെ സെർക്കോപൈതീസിഡെ (Cercopithecidae) കുടുംബത്തിന്റെ ഉപകുടുംബമായ കൊളോബിനെ (Colobinae)യിൽ ഉൾപ്പെടുന്നു. ശാസ്ത്രനാമം: സെർക്കോപിത്തക്കസ് ജോണീ (Trachypithecus johnii). സാധാരണയായി നീലഗിരി മലനിരകളിൽ ഇവ കാണപ്പെടുന്നു.

ശരീര ഘടന

[തിരുത്തുക]

ഇവയുടെ ശരീരം നല്ല മിനുസമുള്ള കറുത്ത രോമത്തോട് കൂടിയതാണ്‌. തലയിലെ രോമങ്ങൾക്ക് സ്വർണ്ണ നിറമാണുള്ളത്‌. പെൺ കുരങ്ങുകളുടെ തുടയുടെ അടിഭാഗത്ത് വെള്ള നിറത്തിലുള്ള രോമങ്ങൾ ഉണ്ടാകും. ഹനുമാൻ കുരങ്ങുകളുടേതു പോലെയുള്ള നീളം കൂടിയ വാലുകളും പ്രത്യേകതയാണ്‌.

ജീവിത രീതി

[തിരുത്തുക]

അഞ്ച് മുതൽ പതിനാറ് വരെയുള്ള കൂട്ടമായി ഇവ സഞ്ചരിക്കുന്നു. തളിരിലകളും ഫലങ്ങളുമാണ്‌ ഇവയുടെ പ്രധാന ഭക്ഷണം. ചിലപ്പോൾ ഇവ കൃഷിയിടങ്ങളിലെ ധാന്യങ്ങളും ഫലങ്ങളും മറ്റും തിന്നുനശിപ്പിക്കാറുണ്ട്. വനനശീകരണവും തുകലിനായുള്ള വേട്ടയാടലും മൂലം ഇവയുടെ നിലനില്പ്പ് തന്നെ അപകടത്തിലാണ്‌.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 178. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. "Trachypithecus johnii". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 4 January 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  3. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കരിങ്കുരങ്ങ്&oldid=3627664" എന്ന താളിൽനിന്ന് ശേഖരിച്ചത്