Jump to content

കാർലോസ് സോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർലസ് സോറ
Carlos Saura in Calanda (2008)
ജനനം (1932-01-04) 4 ജനുവരി 1932  (92 വയസ്സ്)
തൊഴിൽസ്പാനിഷ് ചലച്ചിത്രകാരനും ഫൊട്ടോഗ്രഫറും
സജീവ കാലം1955–present
ജീവിതപങ്കാളി(കൾ)Eulalia Ramón (2006-present)
പങ്കാളി(കൾ)Geraldine Chaplin (1967–1979)

യൂറോപ്പിലെ മുൻനിര ചലച്ചിത്രകാരന്മാരിൽ ഒരാളാണ് സ്പാനിഷ് ചലച്ചിത്രകാരനും ഫൊട്ടോഗ്രഫറുമായ കാർലോസ് സോറ (4 ജനുവരി 1932). രാഷ്ട്രീയ ചിത്രങ്ങളിലൂടെ സ്പാനിഷ് സിനിമയ്ക്ക് പുതിയ മുഖം നൽകി. സ്​പാനിഷ് ഏകാധിപതിയായിരുന്ന ഫ്രാൻസിസ്കോ ഫ്രാങ്കോ ബമോണ്ടെയുടെ അവസാനകാലത്താണ് സോറയുടെ ഏറ്റവും ശക്തമായ സിനിമകളുണ്ടായത്. 1975ൽ ഫ്രാങ്കോയുടെ മരണശേഷവും ശ്രദ്ധേയമായ സിനിമകൾ നിർമ്മിച്ചു.[1]

ജീവിതരേഖ

[തിരുത്തുക]

കലാ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു. അമ്മ പിയാനോ വാദകയായിരുന്നു. ചിത്രകാരൻ അന്റോണിയോ സോറ സഹോദരനാണ്. കുട്ടിക്കാലത്തേ ഛായാഗ്രഹണ കലയിൽ കമ്പം തോന്നിയിരുന്ന സോറ 1957 ൽ മാഡ്രിഡ് ചലച്ചിത്ര ഗവേഷണ പഠന കേന്ദ്രത്തിൽ നിന്ന് സംവിധാനത്തിൽ ഡിപ്ലോമ നേടി. 1963 വരെ അവിടെ അദ്ധ്യാപകനുമായിരുന്നു.

ആദ്യ സ്പാനിഷ് കളർ ഡോക്കുമെൻററി ആയ സ്യുയെൻക സോറയുടേതാണ്. 1958ൽ പുറത്തിറങ്ങിയ ലാസ് ഗോൾഫോസ് ആണു സോറയുടെ ആദ്യ കഥാചിത്രം.

സോറ ചിത്രങ്ങളിലെ ഫ്ലമെൻകോ നൃത്ത രംഗങ്ങൾ പ്രശസ്തമാണ്. ഫ്ലമെൻകോ ത്രയം എന്നറിയപ്പെടുന്ന പരമ്പരയിൽ ലോർകയുടെ രക്തമാംഗല്യത്തെ (Blood wedding) അധികരിച്ചെടുത്ത ചിത്രവും കാർമെൻ, എൽ അമെർ ബ്രൂജോ എനിനവയും പെടുന്നു. പ്രസിദ്ധ ഫ്ലമെൻകോ നർത്തകൻ ക്രിസ്റ്റിന ഹോയോസ് ഇവയിൽ അഭിയനിച്ചിട്ടുണ്ട്. ബെർലിൻ രാജ്യാന്തരമേളയിലെ സിൽവർ ബെയർ, ഗോൾഡൻ ബെയർ പുരസ്കാരങ്ങൾ ഉൾപ്പെടെ അനേകം ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. സോറയുടെ ലാ പ്രിമ അങ്കോളിക്ക എന്ന സിനിമ കാൻ മേളയിൽ ജൂറി പുരസ്കാരം.[2]

ഫിലിമോഗ്രാഫി

[തിരുത്തുക]
പ്രമാണം:MadrigueraLa.jpg
Honeycomb (1969)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ബെർലിൻ രാജ്യാന്തരമേളയിലെ സിൽവർ ബെയർ പുരസ്കാരം
  • ബെർലിൻ രാജ്യാന്തരമേളയിലെ ഗോൾഡൻ ബെയർ പുരസ്കാരം
  • കാൻ മേളയിൽ ജൂറി പുരസ്കാരം (ലാ പ്രിമ അങ്കോളിക്ക, 1974)
  • കാൻമേളയിൽ ജൂറി ഗ്രാൻഡ് പ്രീ (ക്രോ ക്യുയെർവോ, 1976)
  • മോൺട്രിയൽ ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡ് (പജാറികോ, 1997)
  • ലൊസാഞ്ചൽസ് ലാറ്റിനോ രാജ്യാന്തര ചലച്ചിത്രമേളയുടെ ലൈഫ്‌ടൈം അച്ചീവ്‌മെൻറ്
  • ഇസ്താംബൂൾ രാജ്യാന്തര ചലച്ചിത്രമേളയുടെ ലൈഫ്‌ടൈം അച്ചീവ്‌മെൻറ്
  • 2000ലെ കാർലോവിവാരി രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രത്യേക പുരസ്കാരം (ലോക സിനിമയ്ക്കു നൽകിയ സംഭാവന കണക്കിലെടുത്ത്)
  • പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായുള്ള ആജീവനാന്ത പുരസ്കാരം

അവലംബം

[തിരുത്തുക]
  1. "കേരള രാജ്യാന്തര ചലച്ചിത്രമേള: ആജീവനാന്ത പുരസ്കാരം കാർലസ് സോറയ്​ക്ക്". കേരള കൗമുദി. 02 November 2013. Retrieved 2013 നവംബർ 7. {{cite news}}: Check date values in: |accessdate= and |date= (help); zero width space character in |title= at position 63 (help)
  2. "ലൈഫ്‌ടൈം അച്ചീവ്‌മെൻറ് അവാർഡ് സ്പാനിഷ് ചലച്ചിത്രകാരൻ കാർലോസ് സോറയ്ക്ക്". മനോരമഓൺലൈൻ. 2013 നവം 1, വെള്ളി. Retrieved 2013 നവംബർ 7. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാർലോസ്_സോറ&oldid=4092675" എന്ന താളിൽനിന്ന് ശേഖരിച്ചത്