കുന്നൂർ
കുന്നൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Tamil Nadu |
ജില്ല(കൾ) | Nilgiris |
ജനസംഖ്യ | 50,079 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1,502 m (4,928 ft) |
11°21′N 76°49′E / 11.35°N 76.82°E
ഇന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തെ നീലഗിരി ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും പ്രധാന പട്ടണവുമാണ് കുന്നൂർ (ഇംഗ്ലീഷ്:Coonoor , തമിഴ്: குன்னூர் ). ഇവിടുത്തെ തേയിലത്തോട്ടങ്ങൾക്ക് ഈ സ്ഥലം വളരെ പ്രസിദ്ധമാണ്. നീലഗിരി ചായയുടെ ഉത്പാദനം പ്രധാനമായും നടക്കുന്നത് ഇവിടെയാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]കുന്നൂർ സ്ഥിതി ചെയ്യുന്നത് 11°21′N 76°49′E / 11.35°N 76.82°E അക്ഷാംശരേഖാംശത്തിലാണ്. [1] സമുദ്രനിരപ്പിൽ നിന്നും 1502 metres (4927 feet) ഉയരത്തിലാണ് കുന്നൂർ സ്ഥിതി ചെയ്യുന്നത്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001 ലെ സെൻസ്സസ്സ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [2] 50,079 ആണ്. ഇതിൽ പുരുഷശതമാനം 49% വും സ്ത്രീശതമാനം 51% വും ആണ്. ശരാശരി സാക്ഷരത നിരക്ക് 82% ആണ്.
ചരിത്രം
[തിരുത്തുക]നീലഗിരി കുന്നുകളിലെ ഊട്ടിക്ക് ശേഷം രണ്ടാമത്തെ വലിയതാണ് കുന്നൂർ. ഇവിടുത്തെ സംസ്കാരിക വൈവിധ്യം കൊണ്ട് ഇവിടം വളരെ പ്രസിദ്ധമാണ്. വളരെ കാലം കൊണ്ട് ഇവിടെ താമസിക്കുന്ന ടൂറിസ്റ്റുകൾ ഇവിടെ സ്ഥിരതാമസമാക്കിയതാണ് ഇതിന്റെ കാരണം.
സാമ്പത്തികം
[തിരുത്തുക]കുന്നൂരിലെ ആയവ്യയഭരണം ഇവിടുത്തെ വേനൽക്കാലത്തെ തേയില വ്യാപാരത്തിന്റെ ആശ്രയിച്ചിരിക്കുന്നു. തേയില വ്യാപാരം ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗമാണ്.
തേയില
[തിരുത്തുക]കുന്നൂരിലെ മിക്കവാറും ജനങ്ങൾ ഇവിടുത്തെ തേയില വ്യാപാരത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ഇവിടുത്തെ സ്വകാര്യ തേയിലത്തോട്ടങ്ങളിൽ വ്യവസായിക അടിസ്ഥാനത്തിൽ തേയില ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് പിന്നീട് ഇവിടുത്തെ തന്നെ ഫാക്ടറികളിൽ വിൽപ്പനക്കായി തയ്യാറാക്കി കോയമ്പത്തൂർ , കൊച്ചി എന്നിവടങ്ങളിൽ വിറ്റഴിക്കപ്പെടുന്നു.
ടൂറിസം
[തിരുത്തുക]ടൂറിസം ഇവിടുത്തെ മറ്റൊരു വ്യവസായമായി കണക്കാക്കപ്പെടുന്നു. ഇവിടുത്തെ പ്രധാന ചില ആകർഷകകേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്.
- സിംസ് പാർക്ക് - 12 ഏക്കറോളം പരന്നു കിടക്കുന്ന ഒരു വിശാല സ്ഥലം. ഇതിനകത്ത് വൈവിധ്യമാർന്ന മരങ്ങൾ കൊണ്ടും, പുഷ്പങ്ങൾ കൊണ്ടും നിറഞ്ഞതാണ്. വളരെ മനോഹരമായ ഒരു ചെറിയ തടാകവും ഈ പാർക്കിനകത്ത് ഉണ്ട്. എല്ലാ വേനൽക്കാലത്തും ഇവിടെ സിംസ് പാർക്കിൽ ഫലങ്ങളുടെ ഒരു പ്രദർശനം (ഫ്രൂട്ട് ഷോ) നടക്കാറുണ്ട്.
- കുന്നുകൾ - കുന്നൂരിൽ നിന്നുള്ള മലകളുടെ ദൃശ്യം വളരെ മനോഹരമാണ്. ഇത് വേനൽക്കാലത്ത് വളരെയധികം ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഒന്നാണ്.
പക്ഷേ ഒരു ചെറിയ പട്ടണമായതു കൊണ്ട് ടൂറിസ്റ്റ് സമയത്ത് കുന്നൂർ വളരെയധികം തിക്കും തിരക്കും നിറഞ്ഞതാകാറുണ്ട്. ഇവിടെ ഉള്ള സൌകര്യങ്ങൾക്ക് താങ്ങാവുന്നതിനേക്കാൾ റൂറിസ്റ്റ്
ഇത് കൂടാതെ നിരവധി മനോഹരമായ ദൃശ്യങ്ങൾ കുന്നൂരിൽ നിന്ന് ദൃശ്യമാണ്. അവയിൽ ചിലത് താഴെ പറയുന്നു.
- കിഴക്ക് പടിഞ്ഞാറൻ ചുരങ്ങൾ
- വ്യൂ പോയിന്റുകൾ
- ഡോൾഫിൻസ് നോസ്
- ലാമ്പ്സ് റോക്ക്
- കാനിംഗ് സീറ്റ്
മറ്റു വ്യവസായങ്ങൾ
[തിരുത്തുക]കുന്നൂർ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ[1] Archived 2011-04-13 at the Wayback Machine ആസ്ഥാനമാണ്. ഇവിടെ പേപ്പട്ടിവിഷം (rabies) വാക്സിനുകൾ (vaccine) മുതലായവ ഉത്പാദിപ്പിക്കപ്പെടുന്നു.
ഇതു കൂടാതെ ഹോംഡെയിൽ ടീ ഫാക്ടറിയുടെ ആസ്ഥാനവും ഇവിടെയാണ്. ഇത് സ്ഥിതി ചെയ്യുന്നത് ടൈഗർ ഹിൽ റോഡിലാണ്. ഇത് വളരെ നല്ലയിനം നീലഗിരി ചായ ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയാണ്.
പ്രധാന സ്ഥലങൾ
[തിരുത്തുക]സിംസ് പാർക്
വിദ്യാഭ്യാസം
[തിരുത്തുക]ഇവിടുത്തെ സ്കൂളുകൾ ഇവിടുത്തെ സാമ്പത്തിക വ്യ്‌വസ്ഥക്ക് വളരെ നല്ല സംഭാവന നൽകുന്നു. ഇവിടുത്തെ നല്ല ബോർഡിംഗ് സ്കൂളുകൾ നീലഗിരിയിലേയും കുന്നൂരിലേയും പ്രത്യേകതയാണ്. ഇതിൽ പല സ്കൂളുകൾക്കും ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആദ്യകാലത്തെ ബ്രിട്ടീഷ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററുകൾ ആയിരുന്ന ഇവ ഇന്നത്തെ കിന്റർ ഗാർട്ടൻ - ഹയർ സെക്കന്ററി സ്കൂളുകൾ ആയിമാറുകയായിരുന്നു. ഈ സ്കൂളുകൾ കേന്ദ്ര, സംസ്ഥാന സ്കൂൾ സിലബസ് പ്രകാരം പഠനം നടത്തുന്നു. ഇവിടുത്തെ നല്ല കാലാവസ്ഥയും, ഉട്ടോപ്പിയൻ ഐഡിയകളും ഇവിടുത്തെ സ്കൂളുകളിലേക്ക് കുട്ടികളെ ചേർക്കാൻ ലോകത്തിന്റെ പലസ്ഥലത്തു നിന്നുള്ള മാതാപിതാക്കളെ പ്രേരിപ്പിക്കുന്നു.
ഇവയിൽ പ്രധാന ചില സ്കൂളുകൾ താഴെ പറയുന്നവയാണ്.
- സെ. ജോസഫ് ബോയ്സ് സ്കൂൾ
- സ്റ്റേൻസ് ഹയർ സെക്കന്ററി സ്കൂൾ Archived 2006-06-13 at the Wayback Machine
- സെ. ജോസഫ് കോൺവെന്റ് സ്കൂൾ (ഗേൾസ്)
- ബ്രിന്ദാവൻ പബ്ലിക് സ്കൂൾ , വെല്ലിംഗ്ടൺ (Brindavan Public School, Wellington)
- മൌണ്ടൻ ഹോം ഹൈസ്കൂൾ (Mountain Home High School, Coonoor)
- മിസിസ്സ്. ബുൾമോർ സ്കൂൾ (Mrs. Bullmore School, Coonoor)
- സെ. ആന്റണീസ് സ്കൂൾ (St. Antony's, Coonoor)
- ശ്രീ ശാന്തി വിജയ ഗേൾസ് ഹൈസ്കൂൾ (Shri Shanthi Vijaya Girls High School, Coonoor)
- അരിഗ്നാർ അണ്ണ ഗവ. ഹയർ സെക്കന്ററി സ്കൂൾ (Arignar Anna Government Higher Secondary School, Coonoor)
- സെ. മേരി ഗേൾസ് ഹാർ സെക്കന്ററി സ്കൂൾ (St Mary Girls Higher Secondary School,Coonoor)
പ്രസിദ്ധരായ ആളുകൾ
[തിരുത്തുക]കുന്നൂർ ധാരാളം പ്രസിദ്ധരായ ആളുകളുടെ ജന്മസ്ഥലവും, വാസസ്ഥലവുമാണ്. അവയിൽ ചിലത് താഴെ പറയുന്നവയാണ്.
- കൊച്ചി മഹാരാജാവിന്റെ വേനൽക്കാല വസതി ഇവിടെയാണ് . സ്പ്രിംഗ് ഫീൽഡ് എന്നറിയപ്പെടൂന്ന ഈ വസതി കോട്ടഗിരിയിൽ സ്ഥിതി ചെയ്യുന്നു.
- തിരുവിതാം കൂർ മഹാരാജാവ് -
- റിട്ട. ആർമി സ്റ്റാഫ്. സാം മനേക്ഷാ - ഇവിടെ താമസിച്ചിരുന്നു.
- ജനറൽ . തിമ്മയ്യ.
- ചെട്ടീനാട് രാജാവ്.
എത്തിച്ചേരാൻ
[തിരുത്തുക]നീലഗിരി മൌണ്ടൻ റെയിൽവേ
[തിരുത്തുക]ഇവിടേക്ക് എത്തിച്ചേരാനുള്ള റെയിൽ മാർഗ്ഗമാണ് നീലഗിരി മൌണ്ടൻ റെയിൽവേ. ഇന്ത്യയിലെ തന്നെ പുരാതന റെയിൽ പാതകളിൽ ഒന്നാണ് നീലഗിരി മൌണ്ടൻ റെയിൽവേ. ഇത് ഒരു വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയി യുനെസ്കോ (UNESCO) ജൂലൈ 2005 ൽ പ്രഖ്യാപിച്ചു. ഇത് മേട്ടുപാളയം ആയി ബന്ധിപ്പിക്കുന്നു. ഈ റെയിൽ പാത ഊട്ടി വരെ നീട്ടുന്നതിനുമുമ്പ് കുന്നൂർ ആയിരുന്നു ഇതിന്റെ അവസാന സ്റ്റേഷൻ.
റോഡ് മാർഗ്ഗം
[തിരുത്തുക]കുന്നൂരിലേക്കുള്ള പ്രധാന മാർഗ്ഗം മേട്ടുപാളയത്തു നിന്നും ബന്ധിപ്പിക്കുന്ന റോഡാണ്. ഊട്ടി വരെ നീളുന്ന ഈ പാത നീലഗിരി ചുരങ്ങളിലൂടെ പോകുന്ന ഒരു പ്രധാന മാർഗ്ഗമാണ്.
മറ്റ് പ്രധാന മാർഗങ്ങൾ കുന്നൂർ - കോട്ടഗിരി , ബണ്ടിഷോല വഴി ബന്ധിപ്പിക്കുന്ന മാർഗ്ഗമാണ്. ഈ മാർഗ്ഗം ബെട്ടാരി ടോൾ ഗേറ്റിനും ശേഷം സംസ്ഥാന പാത 15 മായി ബന്ധിക്കുന്നു.
വിമാനമാർഗ്ഗം
[തിരുത്തുക]- ഏറ്റവും അടുത്ത വിമാനത്താവളം 80 കി.മി അകലെ കോയമ്പത്തൂർ വിമാനത്താവളം ആണ്. IATA code CJB).
കോയമ്പത്തൂരിൽ നിന്നും ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും, ഷാർജ. സിംഗപ്പൂർ എന്നിവടങ്ങളിലേക്കും വിമാനങ്ങൾ ഉണ്ട്.
ഭരണകൂടം
[തിരുത്തുക]കുന്നൂർ ഒരു താലൂക്ക് ആസ്ഥാനമാണ്. ഇതിന്റെ കീഴിൽ ആറ് പഞ്ചായത്തുകൾ ഉണ്ട് :[3]
കൂടാതെ കുന്നൂർ ബ്ലോക്ക് താഴെ പറയുന്ന റവന്യൂ വില്ലേജുകളും ഉൾപ്പെടൂന്നതാണ്.
അതിഗരട്ടി, ബർളിയാർ, കുന്നൂർ ടൌൺ, യെഡ്ഡപ്പള്ളി, ഹബ്ബത്തലൈ, ഹള്ളിക്കൽ, കെട്ടി, മേലൂർ എന്നിവയാണ് അവ.
രാഷ്ട്രീയം
[തിരുത്തുക]കുന്നൂർ നീലഗിരി നിയമസഭ മണ്ഡലത്തിന്റെ ഭാഗമാണ്. .[4]
അവലംബം
[തിരുത്തുക]- ↑ Falling Rain Genomics, Inc - Coonoor
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
- ↑ "District Maps Online". Archived from the original on 2008-12-18. Retrieved 2008-11-10.
- ↑ "List of Parliamentary and Assembly Constituencies" (PDF). Tamil Nadu. Election Commission of India. Archived from the original (PDF) on 2008-10-31. Retrieved 2008-10-09.
ഇതുകൂടി കാണുക
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
Covered Market at Coonoor
-
കുന്നൂർ റെയിൽവേ സ്റ്ററ്റേഷൻ
-
കുന്നൂർ പട്ടണം
-
ഡോൾഫിൻ നോസ്
-
ക്രിസ്ത്യൻ മിഷൻ സർവീസ്
-
കുന്നൂർ മലനിരകളിലെ തേയിലത്തോട്ടം
-
ഒരു തേയില ഫാക്ടറി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Ooty tourism Archived 2008-10-17 at the Wayback Machine
- COONOOR Archived 2011-09-27 at the Wayback Machine Official history and tourism page on www.nilgiris.tn.gov.in. (This site is maintained by the District Administration of the Nilgiris)