കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1970
ദൃശ്യരൂപം
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1970 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മികച്ച ചിത്രത്തിനുള്ള 1970-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം പി.എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും കരസ്ഥമാക്കി. കൊട്ടാരക്കര ശ്രീധരൻ നായർ, ശാരദ എന്നിവർ യഥാക്രമം മികച്ച നടൻ, നടി എന്നീ പുരസ്കാരങ്ങൾ നേടി.[1]
ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | ചലച്ചിത്രം | സംവിധായകൻ |
---|---|---|
മികച്ച ചിത്രം | ഓളവും തീരവും | പി.എൻ. മേനോൻ |
വ്യക്തിഗത പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | ലഭിച്ച വ്യക്തി | ചലച്ചിത്രം |
---|---|---|
മികച്ച സംവിധായകൻ | ഇല്ല | |
മികച്ച നടൻ | കൊട്ടാരക്കര ശ്രീധരൻ നായർ | |
മികച്ച നടി | ശാരദ | ത്രിവേണി, താര |
മികച്ച രണ്ടാമത്തെ നടൻ | ശങ്കരാടി | വാഴ്വേമായം, എഴുതാത്ത കഥ |
മികച്ച രണ്ടാമത്തെ നടി | ഫിലോമിന | തുറക്കാത്ത വാതിൽ, ഓളവും തീരവും |
മികച്ച ഹാസ്യതാരം | ബഹദൂർ | തുറക്കാത്ത വാതിൽ, ഓളവും തീരവും |
മികച്ച കഥാകൃത്ത് | തോപ്പിൽ ഭാസി | |
മികച്ച തിരക്കഥാകൃത്ത് | എം.ടി. വാസുദേവൻ നായർ | ഓളവും തീരവും |
മികച്ച ബാലനടി | ശ്രീദേവി | പൂമ്പാറ്റ |
മികച്ച ഗാനസംവിധായകൻ | ദേവരാജൻ | ത്രിവേണി |
മികച്ച ഗാനരചയിതാവ് | പി. ഭാസ്കരൻ | സ്ത്രീ |
മികച്ച ഗായകൻ | യേശുദാസ് | |
മികച്ച ഗായിക | എസ്. ജാനകി | |
മികച്ച ഛായാഗ്രാഹകൻ | മങ്കട രവിവർമ |
അവലംബം
[തിരുത്തുക]- ↑ "STATE FILM AWARDS 1969 - 2011". kerala.gov.in. Archived from the original on 2016-03-03. Retrieved 2013 മാർച്ച് 2.
{{cite web}}
: Check date values in:|accessdate=
(help)