കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2012
കേരള സർക്കാറിന്റെ 2012-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2013 ഫെബ്രുവരി 22-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മേൽനോട്ടത്തിൽ സംവിധായകൻ ഐ.വി.ശശി അധ്യക്ഷനായി രൂപീകരിച്ച ജൂറിയുടെ മുൻപാകെ 80 കഥാചിത്രങ്ങളും 4 കുട്ടികളുടെ ചിത്രങ്ങളും ഉൾപ്പെടെ ആകെ എൺപത്തിനാല് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.[1] സംവിധായകൻ സിബി മലയിൽ, ഛായാഗ്രഹകൻ വിപിൻ മോഹൻ, എഴുത്തുകാരി ജയശ്രീ കിഷോർ, നടി സുലേഖ, സംഗീതസംവിധായകൻ ആർ സോമശേഖരൻ, എഡിറ്റർ രമേശ് വിക്രമൻ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ.[2][3][4]
അവാർഡിനായി പരിഗണിച്ചവയിൽ മൂന്നിലൊന്നു ചിത്രങ്ങളും അവാർഡിനായി പരിഗണിക്കാൻ യാതൊരു അർഹതയും ഇല്ലാത്തവണെന്നു ജൂറി വിലയിരുത്തി[1].
കുട്ടികളുടെ ചിത്രത്തിനായുള്ള അവാർഡിനായി ബ്ലാക്ക് ഫോറസ്റ്റ് എന്ന ചിത്രം ജൂറി കണ്ടെത്തിയെങ്കിലും അവാർഡ് നിർണയ നിയമാവലി പ്രകാരം ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളെ അവാർഡിനായി പരിഗണിക്കാനാകാത്തതിനാൽ ചിത്രത്തെ മികച്ച ചിത്രത്തിനായും മികച്ച സംവിധായകനായുള്ള അവാർഡിനായും പരിഗണിച്ചില്ല[1].
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റുകൾക്കായുള്ള പുരുഷവിഭാഗത്തിൽ ജൂറിക്ക് ആരെയും കണ്ടെത്താനായില്ല[1]. പെൺവിഭാഗത്തിൽ വിമ്മി മറിയം ജോർജിന് പുരസ്കാരം ലഭിച്ചു. മികച്ച കോറിയോഗ്രാഫർ വിഭാഗത്തിലും ആരെയും കണ്ടെത്താനായില്ല[1].
ജെ.സി. ഡാനിയേൽ പുരസ്കാരം
[തിരുത്തുക]ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | ചലച്ചിത്രം | സംവിധായകൻ |
---|---|---|
മികച്ച ചിത്രം | സെല്ലുലോയ്ഡ് | കമൽ |
മികച്ച രണ്ടാമത്തെ ചിത്രം | ഒഴിമുറി | മധുപാൽ |
മികച്ച ജനപ്രിയ ചിത്രം | അയാളും ഞാനും തമ്മിൽ | ലാൽ ജോസ് |
വ്യക്തിഗത പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | ലഭിച്ച വ്യക്തി | ചലച്ചിത്രം / കൃതി |
---|---|---|
മികച്ച സംവിധായകൻ | ലാൽ ജോസ് | അയാളും ഞാനും തമ്മിൽ |
മികച്ച നടൻ | പൃഥ്വിരാജ് | സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മിൽ |
മികച്ച നടി | റിമ കല്ലിങ്കൽ | നിദ്ര, 22 ഫീമെയിൽ കോട്ടയം |
മികച്ച തിരക്കഥാകൃത്ത് | അഞ്ജലി മേനോൻ | മഞ്ചാടിക്കുരു |
മികച്ച രണ്ടാമത്തെ നടൻ | മനോജ്.കെ.ജയൻ | കളിയച്ഛൻ |
മികച്ച രണ്ടാമത്തെ നടി | സജിത മഠത്തിൽ | ഷട്ടർ |
മികച്ച ഹാസ്യനടൻ | സലിം കുമാർ | അയാളും ഞാനും തമ്മിൽ |
മികച്ച ബാലതാരം | (1) മിനോൺ (2) വൈജയന്തി |
(1) 101 ചോദ്യങ്ങൾ (2) മഞ്ചാടിക്കുരു |
മികച്ച നവാഗതസംവിധായകൻ | ഫറൂഖ് അബ്ദുൾ റഹ്മാൻ | കളിയച്ഛൻ |
മികച്ച ഗാനസംവിധായകൻ | എം. ജയചന്ദ്രൻ | സെല്ലുലോയ്ഡ് (കാറ്റേ കാറ്റേ...) |
മികച്ച ഗാനരചയിതാവ് | റഫീഖ് അഹമ്മദ് | സ്പിരിറ്റ് (മഴ കൊണ്ട് മാത്രം...) |
മികച്ച ഗായകൻ | വിജയ് യേശുദാസ് | ഗ്രാന്റ് മാസ്റ്റർ (അകലെയോ നീ...), സ്പിരിറ്റ് (മഴ കൊണ്ട് മാത്രം...) |
മികച്ച ഗായിക | സിതാര കൃഷ്ണകുമാർ | സെല്ലുലോയ്ഡ് (ഏനുണ്ടോടീ അമ്പിളി ചന്തം...) |
മികച്ച പശ്ചാത്തലസംഗീതം | ബിജിബാൽ | കളിയച്ഛൻ, ഒഴിമുറി |
മികച്ച ഛായാഗ്രാഹകൻ | മധു നീലകണ്ഠൻ | അന്നയും റസൂലും |
മികച്ച കൊറിയോഗ്രാഫർ | ഇല്ല | |
മികച്ച ഡബ്ബിങ് ആർട്ടിസ്‌റ്റ് | ആൺ (ഇല്ല), പെൺ = വിമ്മി മറിയം ജോർജ്ജ് |
നിദ്ര |
മികച്ച വസ്‌ത്രാലങ്കാരം | എസ്.ബി. സതീഷ് | സെല്ലുലോയ്ഡ്, ഒഴിമുറി |
മികച്ച ചമയം | എം.ജി. റോഷൻ | മായാമോഹിനി |
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ | ||
മികച്ച ശബ്ദലേഖനം | എം. ആർ. രാജകൃഷ്ണൻ | മഞ്ചാടിക്കുരു |
മികച്ച കലാസംവിധാനം | സുരേഷ് കൊല്ലം | സെല്ലുയോയ്ഡ് |
മികച്ച ചിത്രസംയോജനം | അജിത്ത്കുമാർ. ബി | അന്നയും റസൂലും |
മികച്ച കളറിസ്റ്റ് | ജയദേവ് | അന്നയും റസൂലും |
മികച്ച ചലച്ചിത്ര ലേഖനം | നിറങ്ങളുടെ സൗന്ദര്യ രാഷ്ട്രീയങ്ങൾ | അജു. കെ. നാരായണൻ, കെ. ഷെറി ജേക്കബ് |
മികച്ച ചലച്ചിത്രഗ്രന്ഥം | സിനിമയുടെ നോട്ടങ്ങൾ | കെ. ഗോപിനാഥ് |
- പ്രത്യേക ജൂറി പുരസ്കാരങ്ങൾ
- സംവിധാനം –ജയൻ ചെറിയാൻ (പാപ്പിലിയോ ബുദ്ധ)
- അഭിനയം - സരിത (പാപ്പിലിയോ ബുദ്ധ)
- പിന്നണിഗായകർ - ശ്രീറാം, വൈക്കം വിജയലക്ഷ്മി (ചിത്രം:സെല്ലുലോയ്ഡ് - കാറ്റേ, കാറ്റേ...)
- ചലച്ചിത്രഗ്രന്ഥം – ശേഷം വെള്ളിത്തിരയിൽ (കിരൺ രവീന്ദ്രൻ)
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-04-18. Retrieved 2013-02-22.
- ↑ "ഏഷ്യാനെറ്റ് ന്യൂസ്: സെല്ലുലോയ്ഡ് മികച്ച ചിത്രം, പൃഥ്വിരാജ് നടൻ, റിമ കല്ലിങ്കൽ നടി". Archived from the original on 2013-02-24. Retrieved 2013-02-22.
- ↑ "മതൃഭൂമി: സെല്ലുലോയ്ഡ് മികച്ച ചിത്രം; [[ലാൽ ജോസ്]] സംവിധായകൻ; പൃഥ്വിരാജ് നടൻ, റിമ നടി". Archived from the original on 2013-02-22. Retrieved 2013-02-22.
- ↑ "മനോരമ ന്യൂസ്: മികച്ച ചിത്രം സെല്ലുലോയ്ഡ്, നടൻ പ്രിഥ്വിരാജ്, നടി റീമാ കല്ലിങ്കൽ". Archived from the original on 2013-02-25. Retrieved 2013-02-22.