Jump to content

കൊല്ലമ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ ആറ്റിങ്ങൽ മുനിസിപാലിറ്റിയിലാണ് കൊല്ലമ്പുഴ സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർരാജവംശവുമായും ആറ്റിങ്ങൽ വിപ്ലവവുമായും ബന്ധമുള്ള പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങൾ, ആരാധനാലയങ്ങൾ എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

  1. തിരുവറാട്ട് കാവ് ദേവീക്ഷേത്രം
  2. മൂർത്തീനട ക്ഷേത്രം
  3. മാരാഴ്ച താങ്കേണംക്ഷേത്രം
  4. ആവണിപുരം ശ്രീകൃഷ്ണ ക്ഷേത്രം
  5. കോഴിമട ദേവീക്ഷേത്രം
  6. ആവണീശ്വരംമഹാദേവ ക്ഷേത്രം
  7. കുറുവറത്തുകാവ് അനന്ത നാഗ ക്ഷേത്രം
  8. വെള്ളിയാഴ്ച കാവ്
  9. പള്ളിയറ ഭഗവതി ക്ഷേത്രം
  10. പൊന്നറ ഭദ്രകാളി ക്ഷേത്രം
  11. പെരിയ ഉsയാേർക്ഷേത്രം

ചരിത്ര സ്മാരകങ്ങൾ[തിരുത്തുക]

കോയിക്കൽ കൊട്ടാരം (ആറ്റിങ്ങൽ കൊട്ടാരം)

പേരിനു പിന്നിൽ[തിരുത്തുക]

തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്കുള്ള പ്രധാന ജലഗതാഗതമാർഗ്ഗമായ വാമനപുരം ആറിൽ നിന്ന് ആദ്യം പുഴയ്ക്കും പിന്നീട് സ്ഥലത്തിനും കൊല്ലത്തെക്കുള്ള പുഴ എന്ന അർത്ഥത്തിൽ കൊല്ലമ്പുഴ എന്ന പേരു വന്നതായി പറയപ്പെടുന്നു.

ആറ്റിങ്ങൽ രാജകൊട്ടാരത്തിനാവശ്യമുള്ള നെല്ലുല്പാദനത്തിലേക്കായി ആറ്റിങ്ങൽ മാർക്കറ്റു മുതൽ പൊന്നറ, കൊടുമൺ ഏലാ ഉൾപ്പെടെ വിശാലമായ കൊല്ല എന്നറിയപ്പെടുന്ന വിശാലമായ പാടശേഖരങ്ങൾ/ വയലുകൾ ഉണ്ടായിരുന്നു. ഈ വയലുകൾ / കൊല്ലകൾ വാമനപുരം നദിയുടെ തീരത്താണ്. കൊല്ലയുടെ ഭാഗത്തു കൂടി ഒഴുകുന്ന നദി ആയതു കൊണ്ട് ആ നദിക്ക് കൊല്ലമ്പുഴ എന്ന പേരു വന്നതായും പഴമക്കാർ പറയപ്പെടുന്നു. അനവധി ബ്രിട്ടീഷുകാർ കൊല്ലപ്പെട്ട ആറ്റിങ്ങൽ കലാപം നടന്നത് ഈ കൊല്ലമ്പുഴ നദിയിലാണ് നടന്നതെന്നു ചരിത്രം സാക്ഷി.

"https://ml.wikipedia.org/w/index.php?title=കൊല്ലമ്പുഴ&oldid=3620938" എന്ന താളിൽനിന്ന് ശേഖരിച്ചത്