കോതമംഗലം സീറോ-മലബാർ കത്തോലിക്കാ രൂപത
ദൃശ്യരൂപം
രൂപത കോതമംഗലം | |
---|---|
സ്ഥാനം | |
രാജ്യം | ഇന്ത്യ |
പ്രദേശം | എറണാകുളം ജില്ല, ഇടുക്കി ജില്ല |
പ്രവിശ്യ | കേരളം |
മെത്രാസനം | കോതമംഗലം |
വിവരണം | |
സഭാശാഖ | സീറോ മലബാർ കത്തോലിക്കാ സഭ |
ആചാരക്രമം | സീറോ മലബാർ സഭ |
സ്ഥാപിതം | 1956 ജൂലായ് 29 |
ഭദ്രാസനപ്പള്ളി | [[]] |
സഹ-ഭദ്രാസനപ്പള്ളി | [[]] |
വിശുദ്ധ മദ്ധ്യസ്ഥ(ൻ) | [[]] |
ഭരണം | |
ബിഷപ്പ് | മാർ ജോർജ് മഠത്തിക്കണ്ടത്തിൽ |
വെബ്സൈറ്റ് | |
കോതമംഗലം രൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റ് |
സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള രൂപതയാണ് കോതമംഗലം രൂപത. പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ 'Bull Qui in beati Petri Cathedra' എന്ന ഉത്തരവ് പ്രകാരം 29 ജൂലായ് 1956-നാണ് ഈ രൂപത സ്ഥാപിതമായത്.[1] എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുണ്ടായിരുന്ന എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള ആരക്കുഴ, കോതമംഗലം മൈലകൊമ്പ് തുടങ്ങിയ ഫൊറോനകൾ ഇടുക്കി ജില്ലയുടെ മലയോരമേഖലകൾ ഉൾപ്പെടുത്തി കോതമംഗലം പട്ടണം ആസ്ഥാനമായി കോതമംഗലം രൂപത രൂപീകരിച്ചു.
ഈ രൂപതയുടെ കീഴിലായിരുന്ന ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ വിഭജിച്ചാണ് 2003 മാർച്ച് 2-ന് ഇടുക്കി രൂപത സ്ഥാപിച്ചത്.
രൂപതയെ നയിച്ച മെത്രാന്മാർ
[തിരുത്തുക]- മാർ മാത്യു പോത്താനാമൂഴി - 18 നവംബർ 1956 ന് നിയമിതനായി. 24 ഏപ്രിൽ 1977 ന് വിരമിച്ചു.
- മാർ ജോർജ് പുന്നക്കോട്ടിൽ - 24 ഏപ്രിൽ 1977 ന് നിയമിതനായി. 09 ഫെബ്രുവരി 2013 ന് വിരമിച്ചു.
- മാർ ജോർജ് മഠത്തിക്കണ്ടത്തിൽ - 09 ഫെബ്രുവരി 2013 ന് നിയമിതനായി.
കോതമംഗലം രുപതയുടെ കീഴിൽ 12 ഫൊറോന പള്ളികളിലായി 115 ഇടവക പള്ളികളുണ്ട്.
രൂപതയിലെ ഫൊറോന പള്ളികൾ
[തിരുത്തുക]- കോതമംഗലം ഫൊറോന പള്ളി
- ആരക്കുഴ ഫൊറോന പള്ളി
- കാളിയാർ ഫൊറോന പള്ളി
- കരിമണ്ണൂർ ഫൊറോന പള്ളി
- മൈലക്കൊമ്പ് ഫൊറോന പള്ളി
- മാറിക ഫൊറോന പള്ളി
- മുതലക്കോടം ഫൊറോന പള്ളി
- മുവാറ്റുപുഴ ഫൊറോന പള്ളി
- ഊന്നുകൽ ഫൊറോന പള്ളി
- പൈങ്ങോട്ടൂർ ഫൊറോന പള്ളി
- തൊടുപുഴ ഫൊറോന പള്ളി
- വാഴക്കുളം ഫൊറോന പള്ളി
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]കോതമംഗലം രൂപത എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- കോതമംഗലം രൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റ്
- സീറോ-മലബാർ കോതമംഗലം രൂപത Archived 2014-07-14 at the Wayback Machine
- എറണാകുളം രൂപത Archived 2011-04-11 at the Wayback Machine
- കത്തോലിക്കാ-അധികാരശ്രേണിയിൽ