Jump to content

ഗുർബച്ചൻ സിംഗ് സലാരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Captain
Gurbachan Singh Salaria
PVC
പ്രമാണം:Captain G S Salaria.jpg
ജനനം(1935-11-29)29 നവംബർ 1935
Shakargarh, Punjab, British India
മരണം5 ഡിസംബർ 1961(1961-12-05) (പ്രായം 26)
Élisabethville, Katanga Province, Republic of the Congo
ദേശീയത Republic of India
വിഭാഗം Indian Army
ജോലിക്കാലം1957–1961
പദവി Captain
Service numberIC-8497[1]
യൂനിറ്റ്3/1 Gorkha Rifles
യുദ്ധങ്ങൾCongo Crisis
പുരസ്കാരങ്ങൾ Param Vir Chakra

ഒരു ഇന്ത്യൻ ആർമി ഓഫീസറും ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയിലെ അംഗവുമായിരുന്നു ക്യാപ്റ്റൻ ഗുർബച്ചൻ സിംഗ് സലാരിയ (29 നവംബർ 1935 - 5 ഡിസംബർ 1961) . കിംഗ് ജോർജ്ജ് റോയൽ ഇന്ത്യൻ മിലിട്ടറി കോളേജിലെയും നാഷണൽ ഡിഫൻസ് അക്കാദമിയിലെയും പൂർവ്വ വിദ്യാർത്ഥിയായിരുന്ന സലാരിയ ആദ്യത്തെ എൻ‌ഡി‌എ വിദ്യാർത്ഥിയായിരുന്നു. ഇന്ത്യയുടെ ഏറ്റവും ഉയർന്ന യുദ്ധകാല സൈനിക ബഹുമതിയായ പരമവീരചക്ര ലഭിച്ച ഏക ഐക്യരാഷ്ട്രസഭ സമാധാന സേനാംഗമാണ്

1961 ഡിസംബറിൽ, കോംഗോയിലെ ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനത്തിന്റെ ഭാഗമായി റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് വിന്യസിച്ച ഇന്ത്യൻ സൈനികരിൽ സലാരിയയും ഉൾപ്പെടുന്നു. ഡിസംബർ 5-ന്, എലിസബത്ത്‌വില്ലെ വിമാനത്താവളത്തിലേക്കുള്ള വഴിയിൽ, വിഘടനവാദി സംസ്ഥാനമായ കട്ടംഗയിലെ പോലീസ്‌കൃത്യങ്ങൾ നിർവ്വഹിക്കുന്ന 150 ഫ്രഞ്ച്‌ പട്ടാളക്കാർ നിയന്ത്രിക്കുന്ന രണ്ട് കവചിത കാറുകളുടെ റോഡ് ബ്ലോക്ക് നീക്കം ചെയ്യാൻ സലാരിയയുടെ ബറ്റാലിയനെ ചുമതലപ്പെടുത്തി. സലരിയയും കൂട്ടരും അവരുടെ പിൻവാങ്ങൽ തടയാനായിരുന്നു പദ്ധതി. അദ്ദേഹത്തിന്റെ റോക്കറ്റ് ലോഞ്ചർ സംഘം കടാഞ്ചീസ് കവചിത കാറുകളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഈ അപ്രതീക്ഷിത നീക്കം ഫ്രഞ്ച്‌ പട്ടാളക്കാരെ ആശയക്കുഴപ്പത്തിലാക്കി. അവർ പുനഃസംഘടിപ്പിക്കുന്നതിന് മുമ്പ് ആക്രമിക്കുന്നതാണ് നല്ലതെന്ന് സലാരിയക്ക് തോന്നി. അദ്ദേഹത്തിന്റെ സൈന്യം എണ്ണത്തിൽ കുറവായിരുന്നുവെങ്കിലും, അവർ കടാംഗീസിനു നേരെ കുതിക്കുകയും കുക്രി ആക്രമണത്തിൽ 40 പേരെ കൊല്ലുകയും ചെയ്തു. ആക്രമണത്തിനിടെ കഴുത്തിൽ രണ്ട് തവണ വെടിയേറ്റ സലാരിയ ഒടുവിൽ മരണത്തിന് കീഴടങ്ങി. മരിച്ചവരെയും മുറിവേറ്റവരെയും ഉപേക്ഷിച്ച് ബാക്കിയുള്ള ഫ്രഞ്ച്‌ പട്ടാളക്കാർ ആശയക്കുഴപ്പത്തിൽ അവിടെനിന്നും ഓടിപ്പോയി. ഇത് പ്രധാന ബറ്റാലിയനെ കറ്റാംഗീസുകളെ എളുപ്പത്തിൽ മറികടക്കാനും റോഡ് തടസ്സം നീക്കാനും സഹായിച്ചു. തന്റെ കടമയ്ക്കും ധൈര്യത്തിനും, യുദ്ധസമയത്ത് സ്വന്തം സുരക്ഷയെ അവഗണിച്ചതിനും, സലാരിയയ്ക്ക് പരമവീര ചക്ര നൽകി.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

ഗുർബച്ചൻ സിംഗ് സലാരിയ 1935 നവംബർ 29 ന് ബ്രിട്ടീഷ് ഇന്ത്യയിലെ (ഇപ്പോൾ പാകിസ്ഥാനിൽ) പഞ്ചാബിലെ ഷകർഗഢിന് സമീപമുള്ള ഒരു ഗ്രാമത്തിൽ ജനിച്ചു. മുൻഷി റാമിന്റെയും ധന് ദേവിയുടെയും അഞ്ച് മക്കളിൽ രണ്ടാമനായിരുന്നു അദ്ദേഹം.[2]സൈനി ജാതിയിൽ പെട്ട[3] അദ്ദേഹത്തിന്റെ കുടുംബം രജ്പുത് ആയിരുന്നു.[4] അദ്ദേഹത്തിന്റെ പിതാവ് നേരത്തെ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഹോഡ്‌സൺസ് ഹോഴ്‌സ് റെജിമെന്റിന്റെ ഡോഗ്ര സ്ക്വാഡ്രനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[5]അച്ഛന്റെയും റെജിമെന്റിന്റെയും കഥകൾ കേട്ടതാണ് സലാരിയയെ വളരെ ചെറുപ്പത്തിൽ തന്നെ സൈന്യത്തിൽ ചേരാൻ പ്രേരിപ്പിച്ചത്.[5]

ഇന്ത്യയുടെ വിഭജനത്തിന്റെ ഫലമായി, സലാരിയയുടെ കുടുംബം പഞ്ചാബിന്റെ ഇന്ത്യൻ ഭാഗത്തേക്ക് താമസം മാറുകയും ഗുരുദാസ്പൂർ ജില്ലയിലെ ജംഗൽ ഗ്രാമത്തിൽ താമസമാക്കുകയും ചെയ്തു. പഠനത്തിനായി സലാരിയ പ്രാദേശിക ഗ്രാമത്തിലെ സ്കൂളിൽ ചേർന്നു.[5]പഠിത്തത്തിൽ തീരെ ശ്രദ്ധയില്ലാതിരുന്ന അദ്ദേഹം കബഡി കളിക്കാനാണ് കൂടുതൽ സമയം ചെലവഴിച്ചത്. 1946 ജൂലൈയിൽ ബാംഗ്ലൂരിലെ കിംഗ് ജോർജ്ജ് റോയൽ ഇന്ത്യൻ മിലിട്ടറി കോളേജിൽ പ്രവേശനത്തിന് അപേക്ഷിച്ചു. പ്രവേശന പരീക്ഷയിൽ വിജയിച്ചെങ്കിലും നെഞ്ച് അളവ് കുറവായിരുന്നതിനാൽ മെഡിക്കൽ പരീക്ഷയിൽ പരാജയപ്പെട്ടു. തുടർന്നുള്ള ആഴ്‌ചകൾ സലരിയ വ്യായാമം ചെയ്തു. ഓഗസ്റ്റിൽ വീണ്ടും അപേക്ഷിച്ചപ്പോൾ ആവശ്യകതകൾ നിറവേറ്റുകയും കോളേജിൽ പ്രവേശനം നേടുകയും ചെയ്തു.[6] 1947 ഓഗസ്റ്റിൽ ജലന്ധറിലെ കെജിആർഐഎംസിയിലേക്ക് അദ്ദേഹത്തെ മാറ്റി.[5]കെജിആർഐഎംസിയിൽ നിന്ന് പാസായ ശേഷം നാഷണൽ ഡിഫൻസ് അക്കാദമിയുടെ (എൻഡിഎ) ജോയിന്റ് സർവീസസ് ശാഖയിൽ ചേർന്നു. 1956-ൽ NDA-യിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ചേർന്നു. 1957 ജൂൺ 9-ന് പഠനം പൂർത്തിയാക്കി[7][8] രണ്ടാം ലെഫ്റ്റനന്റായി നിയമിതനായി. തേഡ് ഗൂർഖ റൈഫിൾസ് എന്ന രണ്ടാം ബറ്റാലിയനിലേക്കാണ് ആദ്യം സലാരിയയെ നിയോഗിച്ചത്. എന്നാൽ പിന്നീട് 1959 ജൂൺ 9-ന് ലെഫ്റ്റനന്റായി സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്ന്[7]1960 മാർച്ചിൽ 1 ഗൂർഖ റൈഫിൾസ് എന്ന മൂന്നാം ബറ്റാലിയനിലേക്ക് മാറ്റപ്പെട്ടു,[9]

Footnotes

Citations

  1. Chakravorty 1995, പുറം. 69.
  2. Pareek, Mohit (29 October 2017). "अफ्रीकी देश में शांति के लिए शहीद हो गए थे गुरबचन सिंह" [Gurbachan Singh was martyred for peace in African country]. Aaj Tak (in Hindi). Retrieved August 15, 2022.{{cite web}}: CS1 maint: unrecognized language (link)
  3. Mehta, Raj (15 April 2018). "When the will became a weapon". The Tribune. Retrieved 13 September 2020.
  4. Mehta, Raj (15 April 2018). "When the will became a weapon". The Tribune. Retrieved 13 September 2020.
  5. 5.0 5.1 5.2 5.3 Cardozo 2003, പുറം. 187.
  6. "He took them with a Khukri". Tehelka. 18 August 2014. Retrieved 19 April 2020.[പ്രവർത്തിക്കാത്ത കണ്ണി]
  7. 7.0 7.1 Cardozo 2003, പുറം. 188.
  8. "Param Vir Chakra Winners Since 1950". The Times of India. Bennett, Coleman & Co. Ltd. 25 ജനുവരി 2008. Archived from the original on 15 നവംബർ 2017. Retrieved 9 നവംബർ 2017.
  9. "Part I-Section 4: Ministry of Defence (Army Branch)" (PDF). The Gazette of India. 5 April 1958. p. 78.
"https://ml.wikipedia.org/w/index.php?title=ഗുർബച്ചൻ_സിംഗ്_സലാരിയ&oldid=3976894" എന്ന താളിൽനിന്ന് ശേഖരിച്ചത്