Jump to content

ചന്ദ്രിക (സോപ്പ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാംഗ്ലൂർ ആസ്ഥാനമായ വിപ്രോ എൻ്റർപ്രൈസസിൻ്റെ ഉടമസ്ഥതയിലുള്ള ഹെർബൽ സോപ്പ് ബ്രാൻഡാണ് ചന്ദ്രിക . ഇത് മുമ്പ് 1940-ൽ, സി.ആർ. കേശവൻ വൈദ്യർ, കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ആസ്ഥാനമായി സ്ഥാപിച്ച എസ് വി പ്രൊഡക്‌ട്‌സാണ് നിർമ്മാണവും വിപണനവും നടത്തിയിരുന്നത്. 2003-ൽ ചന്ദ്രികയുടെ വിപണനാവകാശം എസ്. വി. പ്രൊഡക്ട്സിൽ നിന്നും വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് കരസ്ഥമാക്കി [1]

ചേരുവകൾ

[തിരുത്തുക]

ഉത്പാദകരുടെ അഭിപ്രായത്തിൽ, വെളിച്ചെണ്ണ, കാസ്റ്റിക് സോഡ (കൂടുതൽ അളവിൽ), കോലിഞ്ചി, നാരങ്ങാത്തൊലിയെണ്ണ, മരോട്ടി എണ്ണ, ഓറഞ്ച് ഓയിൽ, ചന്ദനതൈലം എന്നിവയാണ് ചന്ദ്രിക സോപ്പിലെ ചേരുവകൾ. ഓരോന്നിനും ഓരോ പ്രത്യേക ഔഷധഗുണം ഉണ്ടെന്ന് അവർ അവകാശപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "Wipro buys lease rights of Chandrika soap". Business Standard. 15 February 2013. Retrieved 30 January 2022.
"https://ml.wikipedia.org/w/index.php?title=ചന്ദ്രിക_(സോപ്പ്)&oldid=4287399" എന്ന താളിൽനിന്ന് ശേഖരിച്ചത്