Jump to content

ചാർപ്പ

Coordinates: 10°18′15.14″N 76°34′46.83″E / 10.3042056°N 76.5796750°E / 10.3042056; 76.5796750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

10°18′15.14″N 76°34′46.83″E / 10.3042056°N 76.5796750°E / 10.3042056; 76.5796750

ചാർപ്പ വെള്ളച്ചാട്ടം

തൃശൂർ ജില്ലയിൽ അതിരപ്പിള്ളിക്കും വാഴച്ചാൽ വെള്ളച്ചാട്ടത്തിനുമിടയിൽ ചാലക്കുടിപ്പുഴയുടെ ഒരു പോഷകനദിയിൽ ഉള്ള വെള്ളച്ചാട്ടമാണ്‌ ചാർപ്പ. ഈ കൊച്ചുപുഴ ചാലക്കുടിപ്പുഴയിലേക്ക് ചേരുന്നിടത്താണ്‌ ഈ വെള്ളച്ചാട്ടം. ചാലക്കുടി - വാൽപ്പാറ അന്തർസംസ്ഥാനപാതയ്ക്കരികിലായാണ്‌ ഇത്. മഴക്കാലത്ത് വെള്ളച്ചാട്ടത്തിലെ വെള്ളം റോഡിലേക്കുവരെ എത്താറുണ്ട്. വെള്ളച്ചാട്ടത്തിനുമുന്നിലായാണ് ചാർപ്പ പാലം സ്ഥിതിചെയ്യുന്നത്. വേനൽക്കാലത്ത് ഈ വെള്ളച്ചാട്ടം പൂർണ്ണമായും വറ്റിപ്പോകാറുണ്ട്.

സമീപ ആകർഷണ കേന്ദ്രങ്ങൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചാർപ്പ&oldid=3773530" എന്ന താളിൽനിന്ന് ശേഖരിച്ചത്