ചെമ്പിൽ ജോൺ
ചെമ്പിൽ ജോൺ | |
---|---|
പ്രമാണം:Chembil John (novelist) | |
ജനനം | ചെമ്പ്, വൈക്കം, കോട്ടയം, കേരള, ഇന്ത്യ |
മരണം | 18 ഡിസംബർ 2015 |
തൊഴിൽ | സാഹിത്യകാരൻ, തിരക്കഥാകൃത്ത് |
ദേശീയത | ഇന്ത്യൻ |
Genre | ഫിക്ഷൻ, സിനിമ |
ശ്രദ്ധേയമായ രചന(കൾ) |
|
അവാർഡുകൾ | സാംസ്കാരിക വകുപ്പിന്റെ ഗുരുശ്രേഷ്ഠപുരസ്കാരം (2014), കെസിബിസി പുരസ്കാരം |
പങ്കാളി | ചിന്നമ്മ |
കുട്ടികൾ | ട്രീസമ്മ, ആൻസി, ജോയി, ജോജി (കാനഡ), റാണി, അനുജി |
പ്രതിവാര മാസികകളിൽ പ്രസിദ്ധികരിക്കപ്പെട്ട ജനപ്രിയ രചനകളിലൂടെ തരംഗം സൃഷ്ടിച്ച ഒരു നോവലിസ്റ്റായിരുന്നു കത്തനാകുറ്റ് ചെമ്പിൽ ജോൺ. നോവൽ, നാടകം, ബാലസാഹിത്യം എന്നീ മേഖലകളിലായി എഴുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആറ് നോവലുകൾ ചലച്ചിത്രങ്ങളായി. കേരള സാഹിത്യ അക്കാദമിയുടെയും സംഗീതനാടക അക്കാദമിയുടെയും പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.[1] അദ്ദേഹത്തിന്റെ ചെറുകഥയായ ജീവന്റെ വില വിവിധ ഇന്ത്യൻ ഭാഷകളിലേക്കു മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1927 ഒക്‌ടോബർ 13ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള കായലോര ഗ്രാമമായ ചെമ്പിൽ, കത്തനാകുറ്റ് കുടുംബത്തിൽ മത്തായിയുടെയും ത്രേസിയുടെയും മകനായി ജനിച്ച ജോൺ 22ാം വയസിലാണ് എഴുത്തിന്റെ ലോകത്തെത്തിയത്. ആദ്യകാലത്ത് ചെമ്പ് ഗ്രാമത്തിൽ ഒരു തയ്യൽ ജോലിക്കാരനായാണ് ചെമ്പിൽ ജോൺ ജീവിതം ആരംഭിച്ചത്. പിന്നീട് ഇതേ നാട്ടിൽ നിന്നു മഹാനടനായി വളർന്ന മമ്മൂട്ടി ജോണിന്റെ തയ്യൽക്കടയിലെ നിത്യസന്ദർശകനായിരുന്നു. സിനിമ മോഹവുമായി നടന്ന കാലത്ത് 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയിൽ, ഒരു ചെറു വേഷം, ലഭിച്ചത് നാട്ടുകാരൻ കൂടിയായ ചെമ്പിൽ ജോണിന്റെ ശ്രമഫലമായാണെന്ന് മമ്മുട്ടി ഒരു വേദിയിൽ അനുസ്മരിച്ചിരുന്നു. ആദ്യമായി എഴുതിയ ‘മനുഷ്യൻ നരകം സൃഷ്ടിക്കും’ എന്ന നാടകത്തിനു കെസിബിസി പുരസ്കാരം ലഭിച്ചു.. 1958-ൽ 'മുറപ്പെണ്ണ്' എന്ന ആദ്യ നോവൽ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്നു.[2] ഒരുകാലത്ത് മനോരമ, മനോരാജ്യം, മംഗളം തുടങ്ങിയ വാരികകളിൽ അദ്ദേഹത്തിന്റെ നോവലുകൾ തുടർച്ചയായി പ്രത്യക്ഷപ്പെട്ടിരുന്നു. കല്യാണ ഫോട്ടോ, നാടൻപെണ്ണ്, പടക്കുതിര, കോട്ടയം കൊലക്കേസ്, അമൃതചുംബനം, കരിമ്പൂച്ച എന്നീ കൃതികൾ ചലച്ചിത്രങ്ങളായി. 1979 ലെ അമൃതചുംബനം എന്ന സിനിമയുടെ കഥ, തിരക്കഥ,സംഭാഷണം എന്നിവ രചിച്ചു. 1981ൽ ബേബിയുടെ സംവിധാനത്തൽ രതീഷ് നായകനായി പുറത്തിറങ്ങിയ കരിമ്പൂച്ച എന്ന ചലച്ചിത്രത്തിന്റെ കഥയും സംഭാഷണവും ജോണിന്റേതായിരുന്നു.
വൈക്കം കൂടല്ലി കുടുംബാംഗമായ ചിന്നമ്മയാണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കൾ: ട്രീസമ്മ, ആൻസി, ജോയി, ജോജി, റാണി, അനിജി. മരുമക്കൾ: തോമസ്, ജോസ്, സോളി, ക്ലാരിസ്, സിബി, ബാബു.
മരണം
[തിരുത്തുക]2015 ഡിസംബർ 15 ന് രാവിലെ 6.55ന് ചേർത്തലയിലെ സ്വകാര്യ ആസ്പത്രിയിൽവച്ച് വാർദ്ധക്യ സഹജമായി അസുഖത്താൽ അന്തരിച്ചു. അദ്ദേഹത്തിന് 9 വയസുണ്ടായിരുന്നു. മൃതദേഹം ചെമ്പ് സെന്റ് തോമസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.[3]
പ്രധാന കൃതികൾ
[തിരുത്തുക]- കള്ള സന്ന്യാസി
- മുറപ്പെണ്ണ് (1958)
- ബി.എസ്സിക്കാരി
- പാപിനി (1969)
- ചാരായ ഷാപ്പ് (1972)
- കളങ്കം (1972)
- മുഖങ്ങൾ (1975)
- അനാഥ (1976)
- മീൻകാരി
- വഴിത്തിരിവ്
- ചേട്ടത്തി
- ബലിമൃഗം
- അഗ്നിപുഷ്പം
- ദാഹം
- ഒരു നദിയും രണ്ട് വഴികളും
- സ്വപ്നലേഖ
- നർത്തകി
- ആനിക്കുട്ടി
- രേഖ
- രാഗപൂജ (1978)
- ബന്ധങ്ങൾ (1978)
- അവളെന്റെ കാമുകി (1978)
- നർത്തകി (1979)
- നേതാവ് (1979)
- ശരശയ്യയിലെ പക്ഷി (1980)
- നിഴൽയുദ്ധം (1981)
- ഈ വഴികൾ നിനക്കുവേണ്ടി (1982)
- ദർശനം (1986)
- ഒരു താളവട്ടം
- നിണമണിഞ്ഞ പൂക്കൾ
- അതിനുശേഷം
- സ്വപ്‌നം കൊണ്ടൊരു കൊട്ടാരം (സീരിയൽ)
സിനിമയായ കൃതികൾ
[തിരുത്തുക]സിനിമ | കഥ | തിരക്കഥ | സംഭാഷണം | വർഷം | സംവിധായകൻ |
---|---|---|---|---|---|
കല്ല്യാണ ഫോട്ടോ | ചെമ്പിൽ ജോൺ | എസ്.എൽ. പുരം സദാനന്ദൻ | എസ്.എൽ. പുരം സദാനന്ദൻ | 1965 | ജെ.ഡി. തോട്ടാൻ |
നാടൻ പെണ്ണ് | ചെമ്പിൽ ജോൺ | എസ്.എൽ. പുരം സദാനന്ദൻ | എസ്.എൽ. പുരം സദാനന്ദൻ | 1967 | കെ.എസ്. സേതുമാധവൻ |
കോട്ടയം കൊലക്കേസ് | ചെമ്പിൽ ജോൺ | കെ.എസ്. സേതുമാധവൻ | എസ്.എൽ. പുരം സദാനന്ദൻ | 1967 | കെ.എസ്. സേതുമാധവൻ |
പടക്കുതിര | ചെമ്പിൽ ജോൺ | പി.ജി. വാസുദേവൻ | രഘുരാജ് നെട്ടൂർ | 1978 | പി.ജി. വാസുദേവൻ |
അമൃതചുംബനം | ചെമ്പിൽ ജോൺ | ചെമ്പിൽ ജോൺ | ചെമ്പിൽ ജോൺ | 1979 | പി. വേണു |
കരിമ്പൂച്ച | ചെമ്പിൽ ജോൺ | ബേബി | ചെമ്പിൽ ജോൺ | 1981 | ബേബി |
പുരസ്കാരങ്ങൾ
[തിരുത്തുക]- സാംസ്കാരിക വകുപ്പിന്റെ ഗുരുശ്രേഷ്ഠ പുരസ്കാരം (2014)[4]
- കെസിബിസി പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ "നോവലിസ്റ്റ് ചെമ്പിൽ ജോൺ അന്തരിച്ചു".
- ↑ "ചെമ്പിൽ ജോൺ (1925-2015) : പ്രസാദ് എണ്ണയ്ക്കാട്".
- ↑ "നോവലിസ്റ്റ് ചെമ്പിൽ ജോൺ അന്തരിച്ചു". Mathrubhumi. 18 December 2015, 01:00 AM IST. Retrieved 28/12/2024.
{{cite web}}
: Check date values in:|access-date=
and|date=
(help) - ↑ "നോവലിനെ ജനപ്രിയമാക്കിയ കഥാകാരൻ".