Jump to content

ജോജു ജോർജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജോജു ജോർജ്ജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോജു ജോർജ്ജ്
ജനനം (1977-10-22) 22 ഒക്ടോബർ 1977  (47 വയസ്സ്)
മറ്റ് പേരുകൾജോജു മാള
തൊഴിൽഅഭിനേതാവ്, നിർമ്മാതാവ്[1]
സജീവ കാലം1999 - മുതൽ
പുരസ്കാരങ്ങൾ2015ലെ കേരള സംസ്ഥാന സർക്കാർ ജൂറി പുരസ്കാരം

ഒരു മലയാളചലച്ചിത്ര നടനും നിർമ്മാതാവുമാണ് ജോജു ജോർജ്ജ്. മഴവിൽ കൂടാരം (1995) എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സഹ നടനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2018-ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം ബോക്സ് ഓഫീസിൽ വിജയവും അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി കണക്കാക്കുകയും ചെയ്യുന്നു. ചോള, ജോസഫ് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് 2018-ലെ മികച്ച കഥാപാത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരവും (പ്രത്യേക പരാമർശം) ലഭിച്ചു.

സ്വകാര്യ ജീവിതം

[തിരുത്തുക]

1977 ഒക്ടോബർ 22-ന് തൃശൂർ ജില്ലയിലെ മാളക്കടുത്ത് കുഴൂരിൽ ജനനം. ജോർജ്ജ് പരേതട്ടിൽ, റോസി ജോർജ്ജ് എന്നിവരാണു മാതാപിതാക്കൾ. ഹൈസ്കൂൾ വിദ്യാഭ്യാസം കുഴൂർ ജി.എച്ച്.എസ്.എസിലും തുടർപഠനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലുമായിരുന്നു. 1991-ൽ സംവിധാനസഹായിയായിട്ടാണ് സിനിമ രംഗത്തേക്ക് വന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളമാണ് ആദ്യചിത്രം. 1983, ഹോട്ടൽ കാലിഫോർണിയ, കസിൻസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, രാജാധിരാജ, ഒരു സെക്കന്റ് ക്ലാസ്സ് യാത്ര, ലുക്കാ ചുപ്പി, രാമന്റെ ഏദൻ തോട്ടം, ഉദാഹരണം സുജാത തുടങ്ങിയ സിനിമകളിൽ ശ്രേദ്ധേയമായ വേഷങ്ങൾ ചെയ്തു. സനൽ കുമാർ ശശിധരന്റെ ചോലയിലെ നായക വേഷം അവതരിപ്പിച്ചു. ജോസഫ് എന്ന ചലച്ചിത്രത്തിലെ റ്റൈറ്റിൽ റോൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ചാർളി എന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവാണ്.

അബ്ബയാണ് ഭാര്യ. ഇയാൻ, സാറാ, ഇവാൻ എന്നീ മൂന്ന് മക്കൾ.

പുരസ്കാരങ്ങൾ

[തിരുത്തുക]

സിനിമകൾ

[തിരുത്തുക]
വർഷം സിനിമയുടെ പേര് വേഷം
1995 മഴവിൽ കൂടാരം സിബി ജേക്കബ്
1999 ഫ്രണ്ട്സ്
ഇൻഡിപെൻഡൻസ്
2000 ദാദാസാഹിബ് സക്കീർ അലി
2001 രാക്ഷസരാജാവ്
രാവണപ്രഭു പോലീസ് ഓഫീസർ
പ്രജ
2003 പട്ടാളം
വാർ ആന്റ് ലവ്
മനസ്സിനക്കരെ
2004 വജ്രം
ഫ്രീഡം
ബ്ലാക്ക്
2005 ഫിംഗർപ്രിന്റ് (ചലച്ചിത്രം) സി.ഐ. ശേഖർ
ചാന്ത്‌പൊട്ട്
2006 വാസ്തവം ബഷീർ
2007 ഡിറ്റക്ടീവ് ശേഖർ
നാദിയ കൊല്ലപ്പെട്ട രാത്രി സെൽവൻ
റോക്ക് & റോൾ
2008 മുല്ല
അണ്ണൻ തമ്പി പ്രകാശൻ
സുൽത്താൻ
തിരക്കഥ
ട്വന്റി 20
2010 കൊക്ക്ടെയിൽ ആനന്ദ്
ബെസ്റ്റ് ആക്ടർ
2011 റേസ്
ഡബിൾസ്
സെവൻസ് രമേശൻ
ഇന്ത്യൻ റുപ്പി
ബ്യൂട്ടിഫുൾ
2012 ഓർഡിനറി സെബാസ്റ്റ്യൻ
ഔട്ട്സൈഡർ ആന്റണി
മായാമോഹിനി പോലീസ് ഓഫീസർ
മല്ലുസിംഗ്
തട്ടത്തിൻ മറയത്ത് വിശ്വവൻ
റൺ ബേബി റൺ ഷിബു
ട്രിവാൻഡ്രം ലോഡ്ജ്
ജവാൻ ഓഫ് വെള്ളിമല വിനു
ഐ ലൗ മി
2013 മൈ ഫാൻ രാമു
കമ്മത്ത് & കമ്മത്ത് മാളികപ്പുരത്ത് ടോമിച്ചൻ
ഡേവിഡ് & ഗോലിയാത്ത്
കിളി പോയി ടോണി
നത്തോലി ഒരു ചെറിയ മീനല്ല
സൗണ്ട് തോമ ചാക്കോ
ഹോട്ടൽ കാലിഫോർണിയ ഭരത് ചന്ദ്രൻ ഐ.പി.എസ്
നേരം
പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ചക്ക സുഖു
ഡി കമ്പനി
വിശുദ്ധൻ
എസ്കേപ്പ് ഫ്രം യുഗാണ്ട ഗൗതം
2014 1983 ക്രിക്കറ്റ് കോച്ച്
മോസയിലെ കുതിരമീനുകൾ മാത്യൂ പി മാത്യൂ
ആംഗ്രി ബേബീസ് ഇൻ ലവ് അലക്സ് മാളിയേക്കൽ
വേഗം ജോർജ്ജ്
മംഗ്ലീഷ്
അവതാരം
രാജാധിരാജ അയ്യപ്പൻ
മണിരത്നം മകുടി ദാസ്
ഹോംലി മീൽസ് മ്യൂസിക് ഡയറക്ടർ
ഓടും രാജ ആടും റാണി
ദി ഡോൾഫിൻസ്
കാർണവർ
കസിൻസ് ടോണി
2015 മിലി എബി
ഒന്നാം ലോക മഹായുദ്ധം അനിരുദ്ധ്
ഒരു സെക്കന്റ് ക്ലാസ്സ് യാത്ര ജോളി കുര്യയൻ
ലുക്ക ചുപ്പി റഫീഖ്
ലോഹം പല്ലൻ ഡേവിസ്
2016 ആക്ഷൻ ഹീറോ ബിജു ഹെഡ് കോൺസ്റ്റബിൾ മിനിമോൻ
ഹലോ നമസ്തേ ജയ മോഹൻ
ഇൻസ്പറ്റർ ദാവൂദ് ഇബ്രാഹിം വാസു
10 കല്പനകൾ വക്കച്ചൻ
2017 ഫുക്രി ഉസ്മാൻ
കുഞ്ഞു ദൈവം ഷിബു
ടേക്ക് ഓഫ്
രാമന്റെ ഏദൻ തോട്ടം എൽവിസ്
കടങ്കഥ
ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ
ഉദാഹരണം സുജാത ഹെഡ് മാസ്റ്റർ
മെല്ലെ
ഹിസ്റ്ററി ഓഫ് ജോയ് പോലീസ്
2018 കളി സി.ഐ. തിലകൻ.ടി
പൂമരം പോലീസ് ഇൻസ്പെക്ടർ
ഞാൻ മേരിക്കുട്ടി പോലീസ് ഇൻസ്പെക്ടർ
ചാലക്കുടിക്കാരൻ ചങ്ങാതി രാജ് കുമാർ
ജോസഫ് ജോസഫ്
ഒറ്റയ്ക്കൊരു കാമുകൻ അനന്ദകൃഷ്ണൻ
2019 ലോനപ്പന്റെ മാമോദിസ ബാബു
ജൂൺ ജോയ് (ജൂണിന്റെ അച്ഛൻ)
വൈറസ് ബാബു
പൊറിഞ്ചു മറിയം ജോസ് പൊറിഞ്ചു
ചോല ബോസ്
വലിയ പെരുന്നാൾ പെരുമ്പാവൂർ ശിവൻകുട്ടി
2020 ട്രാൻസ്
ഹലാൽ ലവ് സ്റ്റോറി ഡയറക്ടർ സിറാജ്
2021 ചുരുളി
വൺ ബേബിച്ചൻ
ആണും പെണ്ണും
നായാട്ട് മണിയൻ
ജഗമേ തൻന്തിരം
മാലിക് അൻവർ അലി ഐ.എ.എസ് / സബ് കളക്ടർ
തുറമുഖം

വിവാദം

[തിരുത്തുക]

2021 നവംബർ 1 ന്, ആവർത്തിച്ചുള്ള ഇന്ധന വിലവർദ്ധനവിനെതിരെ പാർട്ടി പ്രവർത്തകരുടെ റോഡ് ഉപരോധത്തെ ചോദ്യം ചെയ്ത ജോജുവിനെ കൊച്ചിയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. ആക്രമണത്തിനിടെ ഇദ്ദേഹത്തിന്റെ വാഹനവും തകർക്കുകയും ചെയ്തു.കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന റോഡ് ഉപരോധം പോലുള്ള പരമ്പരാഗത സമര രീതികൾ മാറേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ലെന്നും ഇന്ധന വില വർദ്ധനയുടെ സമരത്തെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.[അവലംബം ആവശ്യമാണ്] ചുരുളി എന്ന ചിത്രവുമായി ബന്ധപ്പെട്ട് നവ മാധ്യമങ്ങളിലെ ചില അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചാവിഷയമായി മാറി.[അവലംബം ആവശ്യമാണ്]

അവലംബം

[തിരുത്തുക]
  1. "'Charlie' First Poster: Dulquer Salmaan Spotted in Trendy New Look". IBTimes (15 June 2015). Retrieved on 2015-5-15.
  2. "Kerala State Film Awards" (Press release). {{cite press release}}: Text "Here's the complete winners list" ignored (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജോജു ജോർജ്

"https://ml.wikipedia.org/w/index.php?title=ജോജു_ജോർജ്&oldid=4133334" എന്ന താളിൽനിന്ന് ശേഖരിച്ചത്