ഝുമൈർ
ഇന്ത്യൻ സംസ്ഥാനങ്ങളായ ബീഹാർ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഇന്ത്യൻ നാടോടി നൃത്തമാണ് ഝുമൈർ. [1][2]ചോട്ടാങ്‌പൂർ മേഖലയിലെ ഗോത്രേതര ജനതയായ സദാന്റെ നാടോടി നൃത്തമാണിത്.[3][4][5] അസമിലെ ടീ-ഗാർഡൻ സമൂഹത്തിൽ ഇത് വളരെ പ്രസിദ്ധമാണ്.[6]
ചരിത്രം
[തിരുത്തുക]പുരാതന നാടോടി നൃത്തമാണ് ഝുമൈർ. ഭീംബെത്ക ശിലാഗൃഹങ്ങളിലെ മെസോലിത്തിക് പെയിന്റിംഗുകളിൽ സമാനമായ നൃത്തം കാണാം. ഝുമൈർ നൃത്തം മെസോലിത്തിക്ക് കാലഘട്ടം മുതലുള്ളതാണ്.
അവതരണം
[തിരുത്തുക]വിളവെടുപ്പ് കാലത്തും ഉത്സവങ്ങളിലും അവതരിപ്പിക്കുന്ന കമ്മ്യൂണിറ്റി ഡാൻസാണ് ഝുമൈർ.[7]തുറന്ന സ്ഥലങ്ങളിലാണ് നൃത്തം കൂടുതലും നടത്തുന്നത്. ഢോൽ, മന്ദർ, ബൻസൂരി, നഗാരം, ധക്, ഷെഹ്‌നായ് എന്നിവയാണ് ഉപയോഗിക്കുന്ന പരമ്പരാഗത സംഗീതോപകരണങ്ങൾ.
വരികൾ
[തിരുത്തുക]ഝുമൈറിന്റെ വരികൾ ദൈനംദിന ഭാഷകളിൽ നിർമ്മിച്ചവയാണ്. അവ ദൈനംദിന ജീവിതത്തിലെ പ്രണയത്തെയോ ആനന്ദങ്ങളെയോ വേദനകളെയോ ചിത്രീകരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Jhumari Dance". dance.anantagroup.
- ↑ "Jhumar and other popular folk dances of Jharkhand". mythicalindia.
- ↑ "Encyclopædia Mundarica, Volume 2". books.google.com.
- ↑ "Out of the Dark". democratic world.in.
- ↑ "talk on nagpuri folk music at ignca". daily Pioneer.
- ↑ "Karam Puja". assaminfo.
- ↑ http://www.dance.anantagroup.com/jhumari-dance/