ടലഹാസി (ഫ്ലോറിഡ)
City of Tallahassee | ||
---|---|---|
| ||
Nickname(s): Tally, Tallytown, The T-Bag | ||
Motto: A City For All Seasons | ||
Country | United States | |
State | Florida | |
County | Leon | |
സർക്കാർ | ||
• Mayor | John Marks | |
വിസ്തീർണ്ണം | ||
• City | 98.2 ച മൈ (254.5 ച.കി.മീ.) | |
• ഭൂമി | 95.7 ച മൈ (247.9 ച.കി.മീ.) | |
• ജലം | 2.5 ച മൈ (6.6 ച.കി.മീ.) | |
ഉയരം | 203 അടി (62 മീ) | |
ജനസംഖ്യ (2007) | ||
• City | 1,68,979 | |
• മെട്രോപ്രദേശം | 3,53,425 | |
സമയമേഖല | UTC-5 (EST) | |
• Summer (DST) | UTC-4 (EDT) | |
ZIP codes | 32300-32399 | |
ഏരിയ കോഡ് | 850 | |
FIPS code | 12-70600[1] | |
GNIS feature ID | 0308416[2] | |
വെബ്സൈറ്റ് | http://talgov.com/ |
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫ്ലോറിഡ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമാണ് ടലഹാസി (Tallahassee pronounced /ˌtæləˈhæsi/). 1823-ലാണ് ഈ നഗരം സ്ഥാപിതമായത്. 1825-ൽ ടാലഹസി പ്രദേശം അമേരിക്കൻ യൂണിയനിൽ ലയിച്ചു. ജനസംഖ്യ: 168,979 ( 2007-ൽ)
ഫ്ളോറിഡയുടെ ഭരണസിരാകേന്ദ്രമായ ടാലഹസി, വിദ്യാഭ്യാസ വാണിജ്യ മേഖലകളിലും ഏറെ പുരോഗതി നേടിയിട്ടുണ്ട്. നഗരത്തിനു ചുറ്റുമായി വ്യാപിച്ചിരിക്കുന്ന കൃഷിയിടങ്ങളിൽനിന്ന് ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങളുടെ പ്രധാന വിപണനകേന്ദ്രവും ഈ നഗരംതന്നെ. കന്നുകാലിവളർത്തലിലും പരുത്തി, പുകയില എന്നിവയുടെ ഉത്പാദനത്തിലുമാണ് ഇവിടത്തെ കാർഷിക മേഖല പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യവസായങ്ങളിൽ തടിയുത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യസാധനങ്ങൾ, കെട്ടിടനിർമ്മാണ സാമഗ്രികൾ, അച്ചടി സാമാനങ്ങൾ, വെടിമരുന്ന് എന്നിവയുടെ നിർമ്മാണത്തിന് മുൻതൂക്കം ലഭിച്ചിരിക്കുന്നു. 1845-ൽ നിർമ്മാണം പൂർത്തിയായ പഴയ സ്റ്റേറ്റ് കാപ്പിറ്റോൾ, 1957-ൽ പൂർത്തിയായ ഗവർണറുടെ വസതി, സെന്റ് ജോണിന്റെ ശ്മശാനം, ദ് ലെമോയ് ൻ ആർട് ഗാലറി (The Lemoyne art gallery), ദ് മ്യൂസിയം ഒഫ് ഫ്ളോറിഡ ഹിസ്റ്ററി മുതലായവ ഇവിടത്തെ മനോഹര സൗധങ്ങളാണ്. ജാക്സൺ, ടാൽക്വിൻ (Talquin) തടാകങ്ങളും, സെന്റ് മാർക്ക് വനസങ്കേതവും, ലൈറ്റ് ഹൗസും ഇതിനടുത്തായി സ്ഥിതിചെയ്യുന്നു.
ചരിത്രം
[തിരുത്തുക]1539-40-ലെ മഞ്ഞുകാലത്ത് സ്പാനിഷ് പര്യവേക്ഷകനായിരുന്ന ഹെർണാൻ ഡോ ദ സോട്ടോ ഇന്നത്തെ ആധുനിക ടാലഹസി നഗരം സ്ഥിതി ചെയ്യുന്ന പ്രദേശം സന്ദർശിക്കുകയുണ്ടായി. വംശനാശം സംഭവിച്ച അപലാച്ചീ ഇൻഡ്യരുടെ ഒരു ഗ്രാമം അന്ന് അദ്ദേഹം ഇവിടെ കണ്ടെത്തിയിരുന്നു. ഏതാണ്ട് നൂറു വർഷത്തിനു ശേഷമാണ് റോമൻ കത്തോലിക്ക വിഭാഗത്തിലെ ഒരു സന്ന്യാസി സംഘമായ ഫ്രാൻസിസ്കൻസ് ഇവിടെ മിഷനറി പ്രവർത്തനം ആരംഭിച്ചത്. 1675 ആയപ്പോഴേക്കും ഏഴോളം മിഷനറി സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. സാൻ ലൂയിസ് ദ ടാലിമാലി (San Luis de Talimali) ആയിരുന്നു ഇവയിൽ ഏറ്റവും മുഖ്യം.
1702-13-ലെ ക്യൂൻ ആനിയുടെ യുദ്ധകാലത്ത് (Queen Anne's War) ഇംഗ്ലീഷുകാരും ക്രീക് ഇൻഡ്യരും ഇവിടത്തെ മിഷനറികളെ ആക്രമിക്കുകയുണ്ടായി. 1821-ൽ യു. എസ്. ഔദ്യോഗികമായി ഫ്ളോറിഡ ഏറ്റെടുത്തു. ഇതിനുശേഷമാണ് ഫ്ളോറിഡയുടെ തലസ്ഥാനമായി ടാലഹസിയെ തിരഞ്ഞെടുത്തത്. 1824-ൽ ആദ്യസംഘം കുടിയേറ്റക്കാർ ടാലഹസിയിൽ എത്തി.
അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് മിസിസിപ്പി നദിക്ക് കിഴക്കായി യൂണിയൻ സേന കീഴടക്കാത്ത ഏക കോൺഫെഡറേറ്റഡ് തലസ്ഥാനം ടാലഹസി ആയിരുന്നു.
കാലാവസ്ഥ
[തിരുത്തുക]ചൂടും ആർദ്രതയുമുള്ള കാലാവസ്ഥായാണ് ഇവിടെ. വേനൽകാലത്ത് താപനില 38 °C-യിൽ കൂടാറുണ്ട്, ശൈത്യകാലത്തെ ശരാശരി കൂടിയ താപനില 18 °C ആണ്.
|
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Monthly Averages for Tallahassee, FL". The Weather Channel. 2008. Retrieved 2008-10-16.