വിർജീനിയ
കോമൺവെൽത്ത് ഓഫ് വിർജീനിയ | |||||
| |||||
വിളിപ്പേരുകൾ: "Old Dominion", "Mother of Presidents and the Mother of Statesmen" | |||||
ആപ്തവാക്യം: Sic semper tyrannis (English: Thus Always to Tyrants)[1] | |||||
ഔദ്യോഗികഭാഷകൾ | English | ||||
സംസാരഭാഷകൾ | English 85.87%, Spanish 6.41% Other 7.72% | ||||
നാട്ടുകാരുടെ വിളിപ്പേര് | Virginian | ||||
തലസ്ഥാനം | Richmond | ||||
ഏറ്റവും വലിയ നഗരം | Virginia Beach | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Washington metropolitan area | ||||
വിസ്തീർണ്ണം | യു.എസിൽ 35th സ്ഥാനം | ||||
- മൊത്തം | 42,774.2 ച. മൈൽ (110,785.67 ച.കി.മീ.) | ||||
- വീതി | 200 മൈൽ (320 കി.മീ.) | ||||
- നീളം | 430 മൈൽ (690 കി.മീ.) | ||||
- % വെള്ളം | 7.4 | ||||
- അക്ഷാംശം | 36° 32′ N to 39° 28′ N | ||||
- രേഖാംശം | 75° 15′ W to 83° 41′ W | ||||
ജനസംഖ്യ | യു.എസിൽ 12th സ്ഥാനം | ||||
- മൊത്തം | 8,411,808 (2016 est.)[2] | ||||
- സാന്ദ്രത | 206.7/ച. മൈൽ (79.8/ച.കി.മീ.) യു.എസിൽ 14th സ്ഥാനം | ||||
- ശരാശരി കുടുംബവരുമാനം | $61,486[3] (14th) | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Mount Rogers[4][5] 5,729 അടി (1746 മീ.) | ||||
- ശരാശരി | 950 അടി (290 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Atlantic Ocean[4] സമുദ്രനിരപ്പ് | ||||
രൂപീകരണം | June 25, 1788 (10th) | ||||
ഗവർണ്ണർ | Ralph Northam (D) | ||||
ലെഫ്റ്റനന്റ് ഗവർണർ | Justin Fairfax (D) | ||||
നിയമനിർമ്മാണസഭ | General Assembly | ||||
- ഉപരിസഭ | Senate | ||||
- അധോസഭ | House of Delegates | ||||
യു.എസ്. സെനറ്റർമാർ | Mark Warner (D) Tim Kaine (D) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | 7 Republicans, 4 Democrats (പട്ടിക) | ||||
സമയമേഖല | Eastern: UTC −5/−4 | ||||
ചുരുക്കെഴുത്തുകൾ | VA Va. US-VA | ||||
വെബ്സൈറ്റ് | www |
കാലാവസ്ഥ പട്ടിക for Virginia state-wide averages | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
3.1
46
26
|
3.1
48
27
|
3.7
57
34
|
3.3
67
43
|
4
76
52
|
3.7
83
60
|
4.3
86
64
|
4.1
85
63
|
3.5
79
57
|
3.4
69
45
|
3.2
58
35
|
3.2
48
28
|
||||||||||||||||||||||||||||||||||||
താപനിലകൾ °F ൽ ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ source: University of Virginia data 1895–1998 | |||||||||||||||||||||||||||||||||||||||||||||||
മെട്രിക് കോൺവെർഷൻ
|
വിർജീനിയ (/vərˈdʒɪniə/ (ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് വിർജീനിയ) അമേരിക്കൻ ഐക്യനാടുകളുടെ തെക്കുകിഴക്കൻ[7] മേഖലയിലും മദ്ധ്യഅറ്റ്ലാന്റിക്[8] മേഖലയിലുമായി, അറ്റ്ലാന്റിക് തീരത്തിനും അപ്പലേച്ചിയൻ പർവ്വതനിരകൾക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനമാണ്.
ബ്രിട്ടന്റെ കോളനിവത്കരണത്തിനിരയായ ആദ്യ പ്രദേശമാണിത്. വടക്കേ അമേരിക്കൻ വൻകരയിൽ യൂറോപ്യൻ അധീനതയിലായ ആദ്യ ഇംഗ്ലീഷ് കൊളോണിയൽ പ്രദേശമെന്ന ഈ പദവി[9] കാരണം വിർജീനിയയെ “ഓൾഡ് ഡോമിനിയൻ” എന്ന അപരനാമത്തിൽ വിളിക്കപ്പെടുന്നതു കൂടാതെ, എട്ട് യു.എസ്. പ്രസിഡന്റുമാരെ തെരഞ്ഞെടുത്തയച്ച സംസ്ഥാനമെന്ന നിലയിൽ “മദർ ഓഫ് പ്രസിഡന്റ്സ്” എന്നും വിളിക്കുന്നു. കോമൺവെൽത്തിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് ബ്ലൂ റിഡ്ജ് മലനിരകളുടേയും ചെസാപീക്ക് ഉൾക്കടലിന്റേയും സ്വാധീനത്തെ അടിസ്ഥാനമാക്കിയാണ്. ഇത് അനേകം സസ്യജന്തുജാലങ്ങൾക്കുമുള്ള ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്നു. കോമൺവെൽത്തിന്റെ തലസ്ഥാനം റിച്ചമണ്ടും ഏറ്റവും ജനസംഖ്യയുള്ള നഗരം വിർജീന ബീച്ചും ഏറ്റവും ജനസാന്ദ്രമായ രാഷ്ട്രീയ ഉപവിഭാഗം ഫെയർഫാക്സ് കൌണ്ടിയുമാണ്. 2017 ലെ കണക്കുകൂട്ടലുകൾ പ്രകാരം കോമൺവെൽത്തിലെ ആകെ ജനസംഖ്യ 8.4 മില്യണിലധികമാണ്.
ഈ പ്രദേശത്തിന്റെ ചരിത്രം ആരംഭിക്കുന്നത് പോവ്ഹാട്ടൻ ഉൾപ്പെടെയുള്ള നിരവധി തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വിഭാഗങ്ങളുമായി ചേർന്നാണ്. 1607-ൽ ലണ്ടൻ കമ്പനി, പുതിയ ലോകത്തെ ആദ്യ സ്ഥിര ഇംഗ്ലീഷ് കുടിയേറ്റ കേന്ദ്രമായി വിർജീനിയ കോളനി സ്ഥാപിച്ചു. അടിമ വ്യാപാരവും അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങളിൽനിന്നു കൈവശപ്പെടുത്തിയ ഭൂമിയും കോളനിയുടെ ആദ്യകാല രാഷ്ട്രീയത്തിലും തോട്ടം മേഖലയുടെ സമ്പദ് വ്യവസ്ഥയിലും കാര്യമായ പങ്ക് വഹിച്ചിരുന്നു. അമേരിക്കൻ വിപ്ലവത്തിലെ 13 കോളനികളിൽ ഒന്നായിരുന്ന വിർജീനിയ, റിച്ച്‍മോണ്ട് കോൺഫെഡറേറ്റ് തലസ്ഥാനമാക്കപ്പെടുകയും വിർജീനിയയിലെ വടക്കു പടിഞ്ഞാറൻ കൌണ്ടികൾ കോൺഫെഡറേഷനിലെ അംഗത്വം പിൻവലിച്ച് വെസ്റ്റ് വിർജീനിയ രൂപീകരിച്ച കാലത്തും, അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ കോൺഫെഡറസിയോടൊപ്പം ചേർന്നു പ്രവർത്തിച്ചിരുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടുകാലത്തെ പുനർനിർമ്മാണത്തിനുശേഷവും കോമൺവെൽത്ത് ഒറ്റപ്പാർട്ടി ഭരണത്തിൻ കീഴിലാണെങ്കിലും, ആധുനിക വിർജീനിയയിൽ എല്ലാ പ്രധാന ദേശീയ പാർട്ടികളും മത്സരിക്കുന്നു.[10]
വിർജീനിയ ജനറൽ അസംബ്ളി പുതിയ ലോകത്തിലെ ഏറ്റവും പഴയതും തുടർച്ചയായി നിലനിന്നുപോരുന്നതുമായ നിയമനിർമ്മാണ സഭയാണ്.
വിർജീനിയ സംസ്ഥാനത്തിന്റെ ആകെ വിസ്തീർണ്ണം 42,774.2 ചതുരശ്ര മൈൽ (110,784.7 ചതുരശ്ര കിലോമീറ്റർ) ആണ്. ഇത് 3,180.13 ചതുരശ്ര മൈൽ (8,236.5 ചതുരശ്ര കിലോമീറ്റർ) ജലഭാഗം ഉൾപ്പെടെയാണ്. പ്രതല വിസ്തീർണ്ണത്തിൽ ഇത് അമേരിക്കൻ ഐക്യനാടുകളിലെ 35 ആമത്തെ വലിയ സംസ്ഥാനമാണ്. വിർജിനിയ സംസ്ഥാനത്തിന്റ വടക്ക് , കിഴക്കു് ദിക്കുകളിൽ മേരിലാന്റ്, വാഷിംഗ്ടൺ ടി.സി. എന്നിവയാണ് അതിരുകളായിട്ടുള്ളത്. കിഴക്കുഭാഗത്ത് അറ്റ്ലാന്റിക് മഹാസമുദ്രവും വടക്കൻ കരോലിന സംസ്ഥാനം തെക്കുഭാഗത്തായും ടെന്നസി തെക്കുപടിഞ്ഞാറായും പടിഞ്ഞാറ് കെന്റുക്കി, വടക്കും, പടിഞ്ഞാറും വശങ്ങളിൽ പടിഞ്ഞാറൻ വിർജീനിയയുമാണ് അതിരുകൾ. മേരിലാൻഡും വാഷിങ്ടൺ, ഡി.സി.യുമായുള്ള ഈ സംസ്ഥാനത്തിന്റെ അതിരുകൾ പൊട്ടോമാക് നദിയുടെ തെക്കൻ തീരംവരെ നീളുന്നു. തെക്കൻ അതിർത്തി 36 ° 30 ' വടക്കൻ ദിശയിലേയ്ക്കു സമാന്തരമായി എന്ന് നിർവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും, സർവേയിലെ പിഴവുകൾ മൂന്നു ആർക്ക്മിനിട്ടുകളുടെ വ്യതിയാനങ്ങൾക്ക് ഇടയാക്കിയിരുന്നു. ടെന്നസിയുമായുള്ള അതിർത്തിത്തർക്കം യു.എസ് സുപ്രീംകോടതിയിൽ എത്തുന്നതുവരെ 1893 വരെ നീണ്ടുനിന്നിരുന്നു.
ഭൂഗർഭശാസ്‌ത്രവും ഭൂപ്രകൃതിയും
[തിരുത്തുക]വെർജീനിയയുടെ കിഴക്കൻ തീരത്തുള്ള രണ്ട് കൌണ്ടികളുൾക്കൊള്ളുന്ന ഉപദ്വീപിൽ നിന്നും കോമൺവെൽത്തിന്റെ തുടർഭാഗങ്ങളെ ചെസാപീക്ക് ഉൾക്കടൽ വേർതിരിക്കുന്നു. സുസ്ഖ്വെഹന്ന, ജയിംസ് നദികളുടെ മുങ്ങിപ്പോയ നദീതടങ്ങളിൽ നിന്നുമാണ് ഉൾക്കടൽ രൂപവൽക്കരിക്കപ്പെട്ടത്. വിർജീനിയ സംസ്ഥാനത്തെ പൊട്ടോമാക്, റാപ്പഹാന്നോക്ക്, യോർക്ക്, ജയിംസ് എന്നിങ്ങനെ പല നദികളും ചെസാപീക്ക ഉൾക്കടലിലേയ്ക്ക് ഒഴുകുന്നു. ഇവ ഉൾക്കടലിൽ മൂന്ന് ഉപദ്വീപുകളെ സൃഷ്ടിക്കുന്നു.
ടൈഡ്‍വാട്ടർ എന്നറിയപ്പെടുന്നത്, അറ്റ്ലാന്റിക് തീരത്തിനും ഫാൾലൈനിനും ഇടയിലുള്ള ഒരു തീരദേശ സമതലമാണ്. കിഴക്കൻ തീരത്തോടൊപ്പം ചെസാപീക്ക് ഉൾക്കടലിന്റെ പ്രധാന അഴിമുഖങ്ങളും ഇതിൽ ഉൾപ്പെടുന്നു. പീഡ്മോണ്ട് എന്നത് മെസോസോയിക് കാലഘട്ടത്തിൽ രൂപംകൊണ്ടതും മലനിരകളുടെ കിഴക്കായി രൂപം കൊണ്ടിരിക്കുന്ന അവസാദ ശിലകളും ആഗ്നേയ ശിലകളും ആധാരമാക്കിയുള്ള സമതലത്തിലേയ്ക്കുള്ള ചെറുചെരിവുകളുടെ ഒരു പരമ്പരയാണ്. കനത്ത തോതിലുള്ള കളിമൺ ഭൂമിക്ക് പേരുകേട്ട ഈ പ്രദേശത്തിൽ ചാർലോട്ട് വില്ലെയ്ക്കു ചുറ്റുപാടുമുള്ള തെക്കുപടിഞ്ഞാറൻ മലനിരകളും ഉൾപ്പെടുന്നു. അപ്പലേച്ചിയൻ മലനിരകളുടെ ഒരു ഭൂപ്രകൃതിശാസ്‌ത്രപരമായ പ്രവിശ്യയായ ബ്ലൂ റിഡ്ജ് മലനിരകളിലെ 5,729 അടി (1,746 മീറ്റർ) ഉയരമുള്ള മൌണ്ട് റോജേർസ് ആണ് സംസ്ഥാനത്തെ ഉയരം കൂടിയ ബിന്ദു. പർവ്വത ശിഖരവും താഴ്‍വര പ്രദേശവും മലനിരകളടുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്നതും ഗ്രേറ്റ് അപ്പലേച്ചിയൻ താഴ്‍വര ഉൾപ്പെടുന്നതുമാണ്. ഈ പ്രദേശം കാർബണേറ്റ് കല്ലുകൾ അടിസ്ഥാനമാക്കിയുള്ളതും മസ്സാനുട്ടൻ മലയും ഉൾപ്പെട്ടതുമാണ്. കുംബർലാൻഡ് പീഠഭൂമി, കുംബർലാൻഡ് മലനിരകൾ എന്നിവ അല്ലെഘെനി പീഠഭൂമിയ്ക്ക് തെക്കായി വിർജീനിയയുടെ തെക്കുപടിഞ്ഞാറൻ മൂലക്കായി സ്ഥിതിചെയ്യുന്നു. ഈ മേഖലയിൽ, നദികൾ വടക്കുപടിഞ്ഞാറൻ ദിശയിലേയ്ക്കൊഴുകി ഒഹിയോ തടത്തിലേയ്ക്കു നയിക്കുന്ന ശാഖോപശാഖകളായുള്ളതുമായ ഒരു ഡ്രയിനേജ് സിസ്റ്റം രൂപംകൊള്ളുന്നു.
വിർജീനിയ സീസ്മിക് സോൺ ക്രമാനുഗത ഭൂചലനചരിത്രമില്ലാത്ത ഒരു പ്രദേശമാണ്. വടക്കൻ അമേരിക്കൻ പ്ലേറ്റിനു വക്കിൽനിന്നു വിർജീനിയ വിദൂരത്തു സ്ഥിതി ചെയ്യുന്നതു കാരണം അപൂർവ്വമായേ 4.5 ന് മുകളിൽ തീവ്രതയുള്ള ഭൂകമ്പമുണ്ടാകാറുള്ളൂ. ഏറ്റവും വലുത് ബ്ലാക്ക്സ്ബർഗിനു സമീപം റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ 1897 ലെ ഭൂകമ്പമായിരുന്നു. ഏതാണ്ട് 5.9 രേഖപ്പെടുത്തിയത് 1897 ലാണ്. മദ്ധ്യ വെർജീനിയയിലെ മിനറലിനു സമീപം 5.8 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനം 2011 ആഗസ്ത് 23 നുണ്ടായി. ടൊറോന്റോ, അറ്റ്ലാന്റ, ഫ്ളോറിഡ എന്നിവിടങ്ങളിൽ അതിന്റ അലയൊലികൾ അനുഭവപ്പെട്ടിരുന്നു.
വിർജീനിയയിലെ മൂന്നു പർവ്വതമേഖലകളിൽ മെസോസോയിക് ബേസിനു സമീപത്തുള്ള 45 വ്യത്യസ്ത കൽക്കരിപ്പാടങ്ങളിലായി കൽക്കരി ഖനികൾ പ്രവർത്തിക്കുന്നു. സ്ലേറ്റ്, ക്യാനൈറ്റ്, മണൽ, ചരൽ തുടങ്ങി 62 ദശലക്ഷം ടൺ ഇന്ധനേതര പ്രകൃതിവിഭവങ്ങളും 2012 ൽ വിർജീനിയയിൽനിന്നു ഖനനം ചെയ്തെടുത്തിരുന്നു. സംസ്ഥാനത്ത് കാർബണേറ്റ് പാറകളുള്ള ഏകദേശം 4,000 ഗുഹകളുണ്ട്. ഇതിൽ പത്തെണ്ണം വിനോദസഞ്ചാരത്തിനായി തുറന്നിട്ടിരിക്കുന്നു. 35 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഇന്ന് കിഴക്കൻ വിർജീനിയ എന്നറിയപ്പെടുന്ന പ്രദേശത്ത് ഒരു ഉൽക്കാ പതനമുണ്ടാവുകയും തത്ഫലമായുണ്ടായ ഒരു ഗർത്തം മേഖലയുടെ ആഴ്ന്നുപോകൽ, ഭൂകമ്പങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിക്കാനുതകുന്നതാണ്.
കാലാവസ്ഥ
[തിരുത്തുക]വിർജീനിയയിലെ ഈർപ്പമുള്ള ഉപോഷ്ണമേഖലാ കാലാവസ്ഥയാണുള്ളത്. ഇതു കൂടുതൽ തെക്കോട്ടും കിഴക്കോട്ടും പോകുന്തോറും കൂടുതൽ ചൂടുള്ളതും ഈർപ്പമുള്ളതുമാകുന്നു. കാലികമായ തീവ്രത ജനുവരിയിൽ ശരാശരി 26 °F (-3 ° C) വരെയും, ജൂലൈയിൽ ശരാശരി 86 °F (30 °C) വരെയുമായി വ്യത്യാസപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തിന്റെ കിഴക്കും തെക്കുകിഴക്കൻ തീരപ്രദേശങ്ങളിലും അറ്റ്ലാന്റിക് മഹാസമുദ്രം ശക്തമായ സ്വാധീനം ചെലുത്തുന്നു. ഗൾഫ് സ്ട്രീം സമുദ്രജലപ്രവാഹത്തിന്റെ സ്വാധീനഫലമായി തീരദേശ കാലാവസ്ഥ ചുഴലിക്കാറ്റുകൾക്ക് വിധേയമാണ്, കൂടുതൽ സ്പഷ്ടമായി അവ ഏറ്റവും കൂടുതൽ ചെസാപേക്ക് ഉൾക്കടലിന്റെ മുഖഭാഗത്താണ്. അറ്റ്ലാന്റിക് മഹാസമുദ്രത്തിനു പാർശ്വസ്ഥമായിട്ടാണ് ഇതിന്റെ സ്ഥാനമെങ്കിൽപ്പോലും തീരപ്രദേശങ്ങളിലെ കാലാവസ്ഥയിൽ ഒരു സാരവത്തായ ഭൂഖണ്ഡപരമായ സ്വാധീനം വേനലും ശൈത്യവും തമ്മിലുള്ള വളരെ വലിയ താപനില വ്യത്യാസങ്ങളോടെ ഇവിടെ കാണപ്പെടുന്നുണ്ട്. അതുപോലെതന്നെ അപ്പലേച്ചിയൻ, ബ്ലൂ റിഡ്ജ് മലനിരകളും നദികളുടെയും അരുവികളുടേയും സങ്കീർണ്ണ രൂപക്രമവും സംസ്ഥാനത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളാണ്.
വിർജീനിയയിൽ വാർഷികമായി ശരാശരി 35-45 ദിവസങ്ങളിൽ അശനിവർഷമുണ്ടാകുന്നു. ഇത് പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലാണു സംഭവിക്കാറുള്ളത്. ഇവിടുത്തെ വാർഷിക നീർവിഴ്ച്ച 42.7 (108 സെന്റീമീറ്റർ) ഇഞ്ചാണ്. ശൈത്യകാലത്ത് പർവതനിരകളിലേക്ക് കുമിഞ്ഞുകൂടുന്ന തണുത്ത വായുമണ്ഡലം 1996 ലെ ഹിമവാതം പോലെയോ 2009-2010ൽ ശൈത്യക്കൊടുങ്കാറ്റുപോലെയോ സാരമായ മഞ്ഞുവീഴ്ച്ചക്കിടയാക്കുന്നു. ഈ ഘടകങ്ങളുടെ പാരസ്പര്യവും സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയും ഒത്തുചേർന്ന് തെക്കുപടിഞ്ഞാറൻ ദിശയിലുള്ള ഷെനാൻഡോവാ താഴ്‍വര, തീരദേശ സമതലങ്ങൾ എന്നിവയിൽ വ്യത്യസ്തമായ മൈക്രോക്ലൈമറ്റ് (ചുറ്റുമുള്ള പ്രദേശത്തിന്റെ കാലാവസ്ഥയിൽ നിന്നും വ്യത്യസ്തമായി പ്രത്യേകിച്ചു ചെറിയ പ്രദേശത്തെ നിയന്ത്രിത കാലാവസ്ഥ) സൃഷ്ടിക്കുന്നു. വിർജീനിയയിൽ വാർഷികമായി ഏഴ് ചുഴലിക്കൊടുങ്കാറ്റുകളുണ്ടാകാറുണ്ട്. ഇവയിലധികവും ഫുജിറ്റ സ്കെയിൽ F2 അല്ലെങ്കിൽ അതിൽ കുറവ് തീവ്രത കാണിക്കുന്നു.
സമീപ വർഷങ്ങളിൽ വാഷിംഗ്ടൺ ഡി.സിയുടെ വടക്കൻ വെർജീനിയയിലേക്കുള്ള തെക്കൻ നഗരപ്രാന്തങ്ങളുടെ വികാസം, കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പ്രാഥമികമായി സോളാർ വികിരണം വർദ്ധിപ്പിക്കാൻ കാരണമായിത്തീരുന്ന ഒരു അർബൻ ഹീറ്റ് ഐലന്റ് പ്രതിഭാസം സൃഷ്ടിക്കുന്നു. അമേരിക്കൻ ലംഗ് അസോസിയേഷന്റെ 2011 റിപ്പോർട്ട് പ്രകാരം 11 കൌണ്ടികളിലെ വായുവിന്റെ നിലവാരം മോശമാണെന്നാണ്. ഇതിൽ ഫയർഫാക്സ് കൗണ്ടി അതിലെ ഓട്ടോമോബൈൽ മലിനീകരകണത്താൽ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മലിനീകരണമുള്ളതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൽക്കരി ഇന്ധനമായുള്ള പവർപ്ലാന്റുകൾ കാരണമായി പർവതനിരകളിൽ പുകമഞ്ഞിന്റെ ആധിക്യം കണ്ടുവരുന്നു.
ആവാസ വ്യവസ്ഥ
[തിരുത്തുക]സംസ്ഥാനത്തിന്റെ 65 ശതമാനം ഭാഗങ്ങൾ വനമേഖലയാണ്. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ പ്രാഥമികമായി ഇലപൊഴിയുംകാടുകൾ, വിശാല പത്ര വൃക്ഷങ്ങൾ എന്നിവയും മദ്ധ്യഭാഗങ്ങളിലും കിഴക്കൻ ഭാഗങ്ങളിലും നിത്യഹരിത വനങ്ങളും കൊണിഫർ മരങ്ങൾക്കുമാണു പ്രാമുഖ്യമുള്ളത്. താഴ്ന്ന ഉയരത്തിൽ കുറഞ്ഞ പൊതുവേ അളവിലാണെങ്കിലും ഉയരമുള്ള ബ്ലൂ റിഡ്ജ് മേഖലയിൽ ഓക്ക്, ഹിക്കറി എന്നിവയോടൊപ്പം ഇടകലർന്ന് ഈർപ്പത്തെ ഇഷ്ടപ്പെടുന്ന ഹെംലോക്കുകളും (കാരറ്റ് കുടുംബത്തിൽപ്പെട്ട ഒരിനം അതീവ വിഷമുള്ള സസ്യം) പൂപ്പലുകളും ഇടതൂർന്ന് വളരുന്നു. എന്നിരുന്നാലും, 1990 കളുടെ ആരംഭത്തിൽ, ഓക്ക് വനങ്ങളുടെ ഒരു വലിയ ഭാഗം ജിപ്സി മോത്തുകളുടെ ആക്രമണത്താൽ നശിച്ചിരുന്നു. താഴ്ന്ന തലത്തിലെ ടൈഡ്‍വാട്ടർ, പിഡമോണ്ട് നിലങ്ങളിൽ മഞ്ഞപ്പൈനുകൾക്കാണ് പ്രാമുഖ്യം. ഗ്രേറ്റ് ഡിസ്മൽ, നോട്ട്വോയ് ചതുപ്പുകൾ എന്നിവയിൽ ബാൾഡ് സൈപ്രസുകളടങ്ങിയ ആർദ്ര വനങ്ങളാണ്. സാധാരണയായി കാണപ്പെടുന്ന വൃക്ഷ ലതാദികളിൽ റെഡ് ബേ, വാക്സ് മിർട്ടിൽ, ഡ്വാർഫ് പൽമെറ്റോ, തുലിപ് പോപ്ലാർ, മൌണ്ടൻ ലോറൽ, മിൽക് വീഡ്, ഡെയിസികൾ, പലതരം പന്നൽച്ചെടികൾ എന്നിവ ഉൾപ്പെടുന്നു. അറ്റ്ലാന്റിക് തീരത്തുടനീളവും പടിഞ്ഞാറൻ മലനിരകളിലുമാണ് ഘോരവനങ്ങൾ കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങൾ. ഇവിടെയാണ് വടക്കേ അമേരിക്കയിലെ ത്രില്ലിയം കാട്ടുപൂക്കളുടെ എറ്റവും വലിയ ശേഖരം കാണപ്പെടുന്നത്. അറ്റ്ലാന്റിക് തീരപ്രദേശങ്ങളിൽ പൊതുവേ തെക്കേ അറ്റ്ലാന്റിക് പൈൻ വനങ്ങളുമായി ബന്ധമുള്ള സസ്യജാലങ്ങളും നിമ്ന്ന തെക്കുകിഴക്കൻ തീരസമതല കടൽ സസ്യങ്ങളുമാണുള്ളത്. രണ്ടാമത്തേതു പ്രധാനമായും വിർജീനിയയുടെ മദ്ധ്യഭാഗത്തും കിഴക്കൻ ഭാഗത്തുമായി കാണപ്പെടുന്നു.
സസ്തനങ്ങളിൽ വൈറ്റ് ടെയിൽഡ് മാൻ, കറുത്ത കരടി, ബീവർ, ബോബ്ക്യാറ്റ്, കയോട്ടി, റാക്കൂൺ, സ്കങ്ക്, ഗ്രൌണ്ട്ഹോഗ്, വിർജീനിയ ഓപോസ്സം, ചാരക്കുറുക്കൻ, ചുവന്ന കുറുക്കൻ, കിഴക്കൻ പരുത്തിവാലൻ മുയൽ എന്നിവ ഉൾപ്പെടുന്നു. മറ്റ് സസ്തനികളിൽ: ന്യൂട്രിയ, കുറുനരിയണ്ണാൻ, ചാര അണ്ണാൻ, പറക്കും അണ്ണാൻ, ചിപ്പ്മങ്ക് (ചെറുതരം അണ്ണാൻ), തവിട്ടു വവ്വാൽ, വീസൽ എന്നിവ ഉൾപ്പെടുന്നു. പക്ഷികളിൽ സംസ്ഥാന പക്ഷിയായ കാർഡിനൽ, ബാർഡ് മൂങ്ങകൾ, കരോലിന ചിക്കഡീസ്, ചുവന്ന വാലൻ പ്രാപ്പിടിയൻ, മീൻകൊത്തിപ്പക്ഷികൾ, തവിട്ട് പെലിക്കനുകൾ, കാടകൾ, കടൽക്കാക്കകൾ, വെള്ളത്തലയൻ കടൽപ്പരുന്ത്, കാട്ടു ടർക്കികൾ എന്നിവയാണ്. പൈലീറ്റഡ് മരംകൊത്തി, ചുവന്ന വയറൻ മരംകൊത്തി എന്നിവയുടേയും സ്വദേശമാണ് വിർജീനിയ. 1990-കളുടെ മധ്യത്തോടെ ദേശാടന പരുന്തുകൾ ഷെനാൻഡോവാ ദേശീയ ഉദ്യാനത്തിലേക്ക് പുനരവതരിപ്പിക്കപ്പെട്ടു. 210 ഇനം ശുദ്ധജല മൽസ്യങ്ങളിൽ ചിലതാണ് വാലെയേ, ബ്രൂക്ക് ട്രൗട്ട്, റോനോക് ബാസ്, ബ്ലൂ കാറ്റ്ഫിഷ് എന്നിവ. നീല ഞണ്ടുകൾ, നത്തക്ക, മുത്തുച്ചിപ്പി, റോക്ക്ഫിഷ് (സ്ട്രൈപ്ഡ് ബാസ് എന്നും അറിയപ്പെടുന്നു) എന്നിവയുൾപ്പെടെ പലതരം ജീവജാലങ്ങൾക്ക് ചെസാപീക്ക് ഉൾക്കടൽ ആതിഥ്യമരുളുന്നു.
വെർജീനിയയിൽ ഗ്രേറ്റ് ഫാൾസ് ഉദ്യാനം, അപ്പലേച്ചിയൻ ട്രെയിൽ എന്നിങ്ങനെ ആകെ 30 ദേശീയോദ്യാന സർവീസ് യൂണിറ്റുകളും ഷെനാൻഡോവ എന്ന ഒരു ദേശീയോദ്യാനവുമാണുള്ളത്. 1935 ൽ രൂപകൽപ്പന ചെയ്യപ്പെട്ട ഷെനാൻഡോവായിൽ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുള്ള സ്കൈലൈൻ ഡ്രൈവും ഉൾക്കൊള്ളുന്നു. ദേശീയോദ്യാനത്തിന്റെ ഏകദേശം 40 ശതമാനത്തോളം ഭാഗം (79,579 ഏക്കർ അഥവാ 322.04 ചതുരശ്ര കിലോമീറ്റർ) നാഷണൽ വൈൽഡേർനസ് പ്രിസർവ്വേഷൻ സിസ്റ്റത്തിനു കീഴിൽ വന്യതാ മേഖലയായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതു കൂടാതെ, 34 വെർജീനിയ സംസ്ഥാന പാർക്കുകളും 17 സംസ്ഥാന വനങ്ങളും കൺസർവേഷൻ ആന്റ് റിക്രിയേഷൻ ഡിപ്പാർട്ട്മെന്റ്, വനം വകുപ്പ് എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്നു. ചെസാപേക്ക് ഉൾക്കടൽ ഒരു ദേശീയോദ്യാനമല്ലായെങ്കിലും ഉൾക്കടലിന്റേയും അതിന്റെ നീർത്തടത്തിന്റേയും പുനരുദ്ധാരണത്തിനായുള്ള ചേസാപീക്കെ ബേ പ്രോഗ്രാമിലുൾപ്പുടത്തി സംസ്ഥാന, ഫെഡറൽ സർക്കാരുകൾ സംയുക്തമായി സംരക്ഷിക്കപ്പെടുന്നുണ്ട്.
ചരിത്രം
[തിരുത്തുക]"ജയിംസ്ടൌൺ 2007"എന്നത് വെർജീനിയയിൽ ജയിംസ്ടൌൺ കുടിയേറ്റകേന്ദ്രം സ്ഥാപിച്ചതിനു ശേഷം 400 വർഷങ്ങൾ പൂർത്തിയായതിന്റെ ആഘോഷ പരിപാടികളായിരുന്നു. ആഘോഷങ്ങൾ തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാർ, ആഫ്രിക്കക്കാർ, യൂറോപ്യന്മാർ എന്നിവരിൽ നിന്നുള്ള സംഭാവനകളെ എടുത്തുകാട്ടുന്നതായിരുന്നു. അവരിൽ ഓരോ വിഭാഗങ്ങളും വിർജീനിയയുടെ ചരിത്രം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു. ഈ വർഗ്ഗങ്ങൾക്കിടയിലെ യുദ്ധവും ഇതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഫ്രെഞ്ച്, ഇന്ത്യൻ യുദ്ധം, അമേരിക്കൻ വിപ്ലവം, ആഭ്യന്തരയുദ്ധം, ശീതയുദ്ധം മുതൽ ഭീകരതയ്ക്കെതിരായ യുദ്ധം എന്നിവയിൽ വിർജീനിയയായിരുന്നു കേന്ദ്രബിന്ദു. ചരിത്ര വ്യക്തികളായ പോക്കഹണ്ടാസിനെയും, ജോൺ സ്മിത്തിനെയും ചുറ്റിപ്പറ്റിയുള്ള കഥകൾ, ജോർജ് വാഷിംഗ്ടണിന്റെ കുട്ടിക്കാലം, അല്ലെങ്കിൽ ആന്റിബെല്ലം കാലഘട്ടത്തിലെതോട്ട വ്യവസായവുമായി ബന്ധപ്പെട്ട അടിമ സമൂഹവുമെല്ലാം സംസ്ഥാന ചരിത്രത്തിൽ രൂഢമൂലമായ കാൽപനികകഥകളേയും വിർജീനിയയുടെ പ്രത്യയശാസ്ത്രത്തേയും രൂപപ്പെടുത്തുന്നതിൽ ഗണ്യമായ സ്വാധിനം ചെലുത്തിയിട്ടുണ്ട്.
കോളനി
[തിരുത്തുക]പ്രധാനതാൾ: വിർജീനിയ കോളനി
12,000 വർഷങ്ങൾക്ക് മുമ്പുതന്നെ ആദ്യ ജനത വെർജീനിയയിൽ എത്തിച്ചേർന്നിരുന്നു എന്ന് കരുതപ്പെടുന്നു. 5000 വർഷങ്ങൾക്കു മുൻപ് തദ്ദേശീയ ഇന്ത്യക്കാരുടെ കൂടുതൽ സ്ഥിര കുടിയേറ്റ കേന്ദ്രങ്ങളുണ്ടാകുകയും 900 എ.ഡി. യിൽ കാർഷികവൃത്തി ആരംഭിക്കുകയും ചെയ്തു. 1500 ആയപ്പോഴേയ്ക്കും അലോങ്കിയൻ ജനത വിർജീനിയയിലെ ടൈഡ്‍വാട്ടർ മേഖലയിൽ ട്സെനോക്കോമ്മാക്കാഹ് എന്ന് വിളിക്കപ്പെട്ടിരുന്ന വെറോവോകോമോക്കോ പോലെയുള്ള പട്ടണങ്ങൾ സ്ഥാപിച്ചിരുന്നു. ഈ പ്രദേശത്തെ മറ്റ് പ്രധാന ഭാഷാ വിഭാഗങ്ങളാണ് പടിഞ്ഞാറൻ മേഖലയിലെ സിയൂൺ, വടക്കും തെക്കും ഭാഗങ്ങളിലെ നൊട്ടോവേ, മെഹറിൻ എന്നിവകൂടി ഉൾപ്പെടുന്ന ഇറോക്വിയൻസ് തുടങ്ങിയവ. 1570-നു ശേഷം മറ്റു വിഭാഗങ്ങളുടെ ഭീഷണിയിൽ നിന്ന് തങ്ങളുടെ വാണിജ്യ ശൃംഖലകളെ സംരക്ഷിക്കുന്നതിനായി അൽഹോങ്കിയൻ ഭാഷാ വിഭാഗം ചീഫ് പോവ്ഹാട്ടന്റെ കീഴിൽ സംഘടിച്ചിരുന്നു. 30 ഓളം ചെറിയ ഗോത്രവിഭാഗങ്ങളേയും 150 ലധികം താമസമേഖലകളേയും നിയന്ത്രിച്ചിരുന്ന പോവ്ഹാട്ടൻ കോൺഫെഡറസി, ഒരു പൊതുവായ വിർജീനിയ അൽഗോൺക്യിയൻ ഭാഷയാണു പങ്കിട്ടിരുന്നത്. 1607-ൽ തദ്ദേശീയ ടൈഡ്‍വാട്ടർ ജനസംഖ്യ 13,000 നും 14,000 നും ഇടയിലായിരുന്നു.
പതിനാറാം നൂറ്റാണ്ടിൽ ഒരു സ്പാനിഷ് ജെസ്യൂട്ട് സംഘത്തിന്റേതുൾപ്പെടെ നിരവധി യൂറോപ്യൻ പര്യവേക്ഷണങ്ങൾ ചെസാപീക്കെ ഉൾക്കടൽ മേഖലയിൽ നടന്നിരുന്നു. 1583-ൽ ഇംഗ്ലണ്ടിലെ എലിസബത്ത് 1 രാജ്ഞി, സ്പാനിഷ് ഫ്ലോറിഡയ്ക്കു വടക്കായി ഒരു കോളനി രൂപപ്പെടുത്തുവാൻ വാൾട്ടർ റാലെയ്ഗിനെ അധികാരപ്പെടുത്തിയിരുന്നു. 1584-ൽ റാലെയ്ഗ് വടക്കേ അമേരിക്കയിലെ അറ്റ്ലാന്റിക് തീരത്തേക്ക് ഒരു പര്യവേക്ഷണം നടത്തിയിരുന്നു. ഒരുപക്ഷേ രാജ്ഞിയുടെ "വിർജിൻ ക്വീൻ" എന്ന പദവിയെ ഉദ്ദേശിച്ച് "വിർജീനിയ" എന്ന പേര് റലെയ്കോ അല്ലെങ്കിൽ എലിസബത്ത് രാജ്ഞി തന്നെയോ നിർദ്ദേശിച്ചിട്ടുണ്ടാകാം. മറ്റൊരു വീക്ഷണത്തിൽ തദ്ദേശീയ വാക്യമായ "വിങ്ങാൻഡക്കോവ" യോ അല്ലെങ്കിൽ "വിൻഗിനാ" എന്ന പദമോ ആയിരിക്കാം വിർജീനിയ എന്ന പേരിനു നിദാനം. തുടക്കത്തിൽ തെക്കൻ കരോലിനയിൽ നിന്നുതുടങ്ങി മെയിൻ വരെയും, കൂടുതലായി ബർമുഡ ദ്വീപുകൾ വരെയുള്ള മുഴുവൻ തീര മേഖലകളെയും ഈ പേരു പ്രതിനിധീകരിച്ചിരുന്നു. പിൽക്കാലത്ത് രാജകീയ ചാർട്ടറുകൾ കോളനി അതിർത്തികൾ പരിഷ്കരിച്ചു. ചാർട്ടർ ഓഫ്1606 എന്ന പ്രമാണ പ്രകാരം ലണ്ടൻ കമ്പനി സംയോജിപ്പിക്കപ്പെട്ട് ഒരു കൂട്ടുടമ സ്ഥാപനമായി മാറുകയും അതിന് ഈ മേഖലയിലെ ഭൂമിയിന്മേലുള്ള അവകാശം സ്ഥാപിച്ചുകിട്ടുകയും ചെയ്തു. ഈ കമ്പനി "ന്യൂ വേൾഡ്" എന്നറിയപ്പെട്ട ജയിംസ്ടൌണിൽ ജയിംസ് ഒന്നാമൻ രാജാവിന്റെ പേരിൽ ആദ്യ സ്ഥിര ഇംഗ്ലീഷ് കുടിയേറ്റകേന്ദ്രത്തിനു മുതലിറക്കി. 1607 മേയ് മാസത്തിൽ ക്രിസ്റ്റഫർ ന്യൂപോർട്ടാണ് ഇത് സ്ഥാപിച്ചത്. 1619-ൽ ‘ഹൗസ് ഓഫ് ബർഗെസെസ്’ എന്ന പേരിൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോടെ കോളനി അധികാരികൾ കൂടുതൽ നിയന്ത്രണം ഏറ്റെടുത്തു. 1624-ൽ ലണ്ടൻ കമ്പനിയുടെ പാപ്പരത്വം മൂലം, ഈ കുടിയേറ്റ കേന്ദ്രം ഒരു ഇംഗ്ലീഷ് ക്രൌൺ കോളനിയായി രാജാവിന്റെ പരമാധികാരത്തിൽ ഏറ്റെടുക്കപ്പെട്ടു.
കോളനിയിലെ ജീവിതം ദുരിതവും അപകടകരവുമായിരുന്നു, 1609-ലെ പട്ടിണിക്കാലത്തും 1622-ലെ ഇന്ത്യൻ കൂട്ടക്കൊല ഉൾപ്പെടെയുള്ള ആംഗ്ലോ-പോവ്ഹാട്ടൻ യുദ്ധങ്ങളിലും നിരവധിയാളുകൾ മരണമടയുകയും ഇത് നിരവധി ഗോത്രങ്ങളോടുള്ള കോളനിവാസികളുടെ നിഷേധാത്മകമായ കാഴ്ചപ്പാട് വളരാനിടയാക്കുകയും ചെയ്തു. 1624 ഓടെ 6,000 പേരുണ്ടായിരുന്ന ആദ്യകാല കുടിയേറ്റക്കാരിലെ 3,400 പേർ മാത്രമേ കാലത്തെ അതിജീവിച്ചുള്ളൂ. എന്നിരുന്നാലും പുകയിലയ്ക്കുള്ള യൂറോപ്യൻ ആവശ്യം കൂടുതൽ കുടിയേറ്റക്കാരേയും ജോലിക്കാരേയും ഈ മേഖലയിലേയ്ക്കെത്തിച്ചു. ഹെഡ്റൈറ്റ് സിസ്റ്റം (കുടിയേറ്റക്കാർക്ക് നിയമപരമായി ഭൂമിയിൽ അവകാശം കൊടുക്കുന്ന ഒരു നിയമം) വഴി തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും വെർജീനിയയിലേക്ക് എത്തിച്ച ഓരോ കൂലിത്തൊഴിലാളികൾക്കും ഭൂമി നൽകിക്കൊണ്ട് തൊഴിലാളി ക്ഷാമം പരിഹരിക്കാനും ശ്രമിച്ചു. 1619 ൽ ആഫ്രിക്കൻ തൊഴിലാളികളെ ആദ്യം ജയിംസ്ടൌണിൽ ഇറക്കുമതി ചെയ്തത് കൂലിത്തൊഴിൽ വ്യവസ്ഥയിലായിരുന്നു. ഒരു ആഫ്രിക്കൻ അടിമത്ത സമ്പ്രദായത്തിലേയ്ക്കു വിർജീനിയയെ മാറ്റുവാനുള്ള ചാലകശക്തിയായ മാറിയത്, 1640 ൽ ജോൺ പഞ്ച് എന്ന ആഫ്രിക്കകാരന്റെ മേരിലാന്റിലേയ്ക്ക് ഓടിപ്പോകാനുള്ള ശ്രമവും തുടർന്നുണ്ടായി നിയമപരമായ കേസിൽ അയാൾ ആജീവനാന്ത അടിമത്തത്തിന് വിധേയനാകുകയും ചെയ്തതാണ്. ആന്റണി ജോൺസൺ എന്ന സ്വതന്ത്ര നീഗ്രോയുടെ കീഴിൽ ജോലി ചെയ്തിരുന്നയാളായിരുന്നു ജോൺ സീസർ. 1661-ലും 1662-ലും വിർജീനിയയിലെ അടിമത്തത്തിന്റെ ചട്ടങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടു. ഒരു നിയമം അനുസരിച്ച് അടിമത്തം മാതാവിന്റെ പിന്തുടർച്ചാ പ്രകാരം സ്വമേധയായിത്തീർന്നു.
തൊഴിലാളിയും ഭരണവർഗവും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളും സംഘർഷങ്ങളും 1676-ലെ ബക്കോൺ കലാപത്തിലേക്ക് നയിച്ചു. ഇക്കാലത്ത് മുൻ കൂലിത്തൊഴിലാളികൾ ജനസംഖ്യയുടെ 80 ശതമാനമായിരുന്നു. കൂടുതലായും കോളനിയുടെ അതിർത്തി പ്രദേശങ്ങളിൽനിന്നുള്ള റിബലുകൾ പ്രാദേശിക ഗോത്രവർഗത്തോടുള്ള അനുരഞ്ജനനയത്തെ എതിർക്കുന്നവരായിരുന്നു. കലാപത്തിന്റെ ഫലങ്ങളിലൊന്ന് മിഡിൽ പ്ലാന്റേഷനിൽവച്ച് ഒപ്പുവച്ച ട്രീറ്റി ഓഫ് 1677 എന്ന കരാറായിരുന്നു. ഇതിൽ ഒപ്പുവെക്കുന്ന ഗോത്രസമൂഹ രാഷ്ട്രങ്ങളുടെ ഭൂമിയെ ബലപ്രയോഗത്തിലൂടെയും കരാറിലൂടെയും കൈവശം വയ്ക്കുന്നതിനുള്ള ഒരു ഉത്തമ മാതൃകയായിരുന്നു ഈ ഈ കരാർ. 1693 ൽ ദി കോളേജ് ഓഫ് വില്ല്യം & മേരിയുടെ സ്ഥാപനത്തിനും മിഡിൽ പ്ലാന്റേഷൻ സാക്ഷിയാകുകയും 1699 ൽ ഇതു കോളനിയുടെ തലസ്ഥാനമാക്കിയതോടെ വില്യംസ്ബർഗ് എന്നു പുനർനാമകരണം നടത്തുകയുമുണ്ടായി. 1747 ൽ ഒരു കൂട്ടം വിർജീനിയൻ ഊഹക്കച്ചവടക്കാർ അപ്പലേച്ചിയൻ മലനിരകളുടെ പടിഞ്ഞാറു ഭാഗത്തുള്ള ഒഹിയോ കണ്ട്രി മേഖലയിൽ ഒരു കുടിയേറ്റ കേന്ദ്രവും വ്യാപാരവും ആരംഭിക്കുന്നതിന് ബ്രിട്ടീഷ് രാജ പിന്തുണയോടെ ഒഹായോ കമ്പനി രൂപീകരിച്ചു. ഫ്രാൻസ് അവരുടെ ന്യൂ ഫ്രാൻസ് കോളനിയുടെ ഭാഗമായിക്കരുതുന്ന ഈ പ്രദേശത്തേയ്ക്കുള്ള ബ്രിട്ടന്റെ വരവ് ഭീഷണിയായിക്കാണുകയും ഏഴുവർഷ യുദ്ധത്തിന്റെ (1756 - 1763) ഭാഗമായ ഫ്രഞ്ച് ആന്റ് ഇന്ത്യൻ യുദ്ധത്തിനു കാരണമാകുകയും ചെയ്തു. വിർജീനിയ റെജിമെന്റ് എന്നു വിളിക്കപ്പെട്ട വിവിധ ബ്രിട്ടീഷ് കോളനികളിൽ നിന്നുള്ള ഒരു സായുധ സംഘത്തിനു നേതൃത്വം കൊടുത്തത് അന്നത്തെ ലെഫ്റ്റനന്റ് കേണൽ ജോർജ് വാഷിങ്ടണായിരുന്നു.
സംസ്ഥാനത്വം
[തിരുത്തുക]ബ്രിട്ടീഷ് പാർലമെന്റിന്റെ ഫ്രഞ്ച് ആന്റ് ഇന്ത്യൻ യുദ്ധാനന്തരമുള്ള പുതിയ നികുതി ചുമത്തൽ ശ്രമങ്ങൾ കോളനി ജനതയിൽ ആഴത്തിലുള്ള അപ്രീതിക്കു കാരണമായി. ഹൗസ് ഓഫ് ബർഗെസസിൽ, പ്രാതിനിധ്യമില്ലാത്ത നികുതി ചുമത്തലുകളിലുകൾക്കെതിരേയുള്ള പ്രവർത്തനങ്ങൾക്ക് മറ്റുള്ളവരോടൊപ്പം ചേർന്ന് പാട്രിക് ഹെൻറി, റിച്ചാർഡ് ഹെൻറി ലീ എന്നിവർ നേതൃത്വം നൽകി. 1773 ൽ വിർജീനിയക്കാർ തങ്ങളുടെ പ്രവർത്തനങ്ങൾ മറ്റ് കോളനികളുമായി ഏകോപിപ്പിച്ചു തുടങ്ങുകയും അടുത്ത വർഷം കോണ്ടിനെന്റൽ കോണ്ഗ്രസിലേയ്ക്കു തങ്ങളുടെ പ്രതിനിധികളെ അയക്കുകയും ചെയ്തു. 1774 ൽ രാജകീയ ഗവർണർ ഹൌസ് ഓഫ് ബർഗസസ് പിരിച്ചുവിട്ടതിനുശേഷം വെർജീനിയയിലെ വിപ്ലവ നേതാക്കൾ വിർജീനിയ കൺവെൻഷനുകൾ വഴി ഭരണം തുടർന്നു. 1776 മേയ് 15-ന് ഈ പ്രതിനിധിയോഗം വിർജീനിയ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിക്കുകയും ജോർജ് മാസന്റെ ‘വിർജീനിയ ഓഫ് ഡിക്ലറേഷൻ ഓഫ് റൈറ്റ്സ്’ പുതിയ ഭരണഘടനയിൽ ഉൾപ്പെടുത്തുകയും ചെയ്തു. മറ്റൊരു വിർജീനിയക്കാരനായ തോമസ് ജെഫേഴ്സൺ, മേസന്റെ പ്രവൃത്തിയെ അടിസ്ഥാനമാക്കി സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ കരടു തയ്യാറാക്കുന്ന ജോലിയിൽ വ്യാപൃതനായി.
അമേരിക്കൻ വിപ്ലവ യുദ്ധം ആരംഭിച്ചപ്പോൾ ജോർജ് വാഷിങ്ടൺ കൊളോണിയൽ സൈന്യത്തിന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. യുദ്ധകാലത്ത്, വില്യംസ്ബർഗിന്റെ തീരദേശത്തുള്ള നിലനിൽപ്പ് ബ്രിട്ടീഷ് ആക്രമണത്തിന് എളുപ്പത്തിൽ വിധേയമാകാനുള്ള സാദ്ധ്യത ഭയന്ന ഗവർണർ തോമസ് ജെഫേഴ്സൺ തന്റെ ഇംഗിതത്തിനനുസരിച്ച് തലസ്ഥാനം റിച്ചമണ്ടിലേക്ക് മാറ്റി സ്ഥാപിച്ചു. 1781-ൽ കോണ്ടിനെന്റൽ, ഫ്രെഞ്ച് സേനകളുടടെ കര, നാവിക സേനകളുടെ സംയുക്ത കൂട്ടുകെട്ട് വെർജീനിയ ഉപദ്വീപിൽ ബ്രിട്ടീഷ് സൈന്യത്തെ കുരുക്കി. അവിടെവച്ച് ജോർജ്ജ് വാഷിംഗ്ടൺ, ഫ്രഞ്ച് ജനറൽ കോംറ്റെ ഡി റൊച്ചാമ്പ്യൂ എന്നിവരുടെ നേതൃത്വത്തിലുള്ള പട്ടാളക്കാർ യോർക്ക് ടൗൺ ഉപരോധത്തിലൂടെ ബ്രിട്ടീഷ് ജനറൽ കോൺവാലിസിന്റെ സൈന്യത്തെ തകർത്തു. 1781 ഒക്ടോബർ 19 ന് അദ്ദേഹത്തിന്റെ കീഴടങ്ങൽ പാരിസിലെ സമാധാന ചർച്ചകളിലേയക്കു നയിക്കുകയും കോളനികളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്തു.
അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന എഴുതുന്നതിൽ വിർജീനിയക്കാരും ഒരു ചാലകശക്തിയായി പ്രവർത്തിച്ചിരുന്നു. 1787 ൽ ജെയിംസ് മാഡിസൺ വിർജീന പ്ലാനിന്റെ കരടുരേഖ തയ്യാറാക്കുകയും 1789 ൽ ‘ബിൽ ഓഫ് റൈറ്റ്സ്’ തയ്യാറാക്കുകയും ചെയ്തു. 1788 ജൂൺ 25-ന് വാൻജീനിയ ഭരണഘടന അംഗീകരിക്കുകയും ചെയ്തു. ‘ത്രീ-ഫിഫ്ത് കോമ്പ്രമൈസ്’ എന്ന അനുരഞ്ജന ഉടമ്പടിയിലൂടെ തങ്ങളടെ സംസ്ഥാനത്തെ ഏറ്റവും വലിയ അടമസമൂഹത്തോടൊപ്പം ജനപ്രതിനിധിസഭയിലെ ഏറ്റവും വലിയ ബ്ലോക്കെന്ന പദവി പ്രാഥമികമായി വിർജീനിയ ഉറപ്പിച്ചിരുന്നു. വിർജീനിയ ഡൈനാസ്റ്റി പ്രസിഡന്റുമാരോടൊപ്പം (ഐക്യനാടുകളിലെ ആദ്യത്തെ അഞ്ച് പ്രസിഡന്റുമാരിൽ നാലു പേർ വിർജീനിയയിൽ നിന്നുള്ളവരാണെന്ന വസ്തുത വിവരിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പദമാണ് വിർജീനിയ ഡൈനാസ്റ്റി എന്നത്) ഇത് കോമൺവെൽത്തിനു ദേശീയ പ്രാധാന്യം നേടിക്കൊടുത്തു. 1790-ൽ വിർജീനിയ, മേരിലാൻഡ് സംസ്ഥാനങ്ങളിൽനിന്നു വിട്ടുകൊടുത്ത പ്രദേശങ്ങൾ ഉൾപ്പെടുത്തി ഒരു പുതുതായി ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ രൂപീകരിക്കപ്പെട്ടു. എന്നാൽ വിർജീനിയ പ്രദേശം 1846-ൽ വീണ്ടും തിരിച്ചുനൽപ്പെട്ടു. കോമൺവെൽത്തിന്റെ അപ്പലേച്ചിയൻ പർവ്വതനിരകൾക്കുപ്പുറത്തുളള പ്രദേശങ്ങളെ അടർത്തിയെടുത്തുണ്ടാക്കിയതും 1792-ൽ 15 ആം സംസ്ഥാനവുമായി മാറിയ കെന്റുക്കി പോലുള്ള സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിൽ പങ്കുവഹിച്ചതിനാലും ആദ്യകാല അമേരിക്കൻ നായകന്മാരുടെ ജന്മദേശമായതിനാലും വിർജീനിയയെ "സംസ്ഥാനങ്ങളുടെ മാതാവ്" എന്നും വിളിക്കപ്പെടുന്നു.
പുനർനിർമ്മാണാനന്തരം
[തിരുത്തുക]പുതിയ സാമ്പത്തിക ശക്തികളും കോമൺവെൽത്ത് മാറ്റി മറിക്കുന്നതിൽ അവരുടേതായ സംഭാവനകൾ നൽകി. വിർജീനിയക്കാരനായ ജെയിംസ് ആൽബർട്ട് ബോൺസാക്ക് എന്നയാൾ 1880-ൽ പുകയില സിഗററ്റ് ചുരുട്ടൽ യന്ത്രം കണ്ടുപിടിക്കുകയും ഇത് റിച്ച്മണ്ട് കേന്ദ്രീകരിച്ചുള്ള പുതിയ വ്യവസായികതലത്തിലുള്ള ഉൽപാദനത്തിലേക്ക് നയിക്കുകയും ചെയ്തു. 1886 ൽ, റെയിൽ റോഡ് മാഗ്നറ്റ് ആയിരുന്ന കോളിസ് പോട്ടർ ഹണ്ടിംഗ്ടൺ, ന്യൂപോർട്ട് ന്യൂസ് കപ്പൽനിർമ്മാണശാല ആരംഭിച്ചു. 1907 മുതൽ 1923 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ നാവികസേനയ്ക്കുവേണ്ടി ആറ് പ്രധാന ലോക യുദ്ധക്കാലത്തെ യുദ്ധ കപ്പൽ നിർമ്മിക്കാനുള്ള ഉത്തരവാദിത്തമായിരുന്നു ഈ കപ്പൽശാലക്കു നൽകപ്പെട്ടത്. യുദ്ധകാലത്ത് ജർമൻ അന്തർവാഹിനികളായ യു -151 പോർട്ടിനു പുറത്തുള്ള കപ്പലുകളെ ആക്രമിച്ചിരുന്നു. 1926 ൽ വില്ല്യംസ്ബർഗിലെ ബ്രട്ടൺ പാരിഷ് പള്ളിയിലെ പുരോഹിതനായിരുന്ന ഡോ. ഡബ്ലിയു.എ.ആർ. ഗുഡ്‍വിൻ, ജോൺ ഡി. റോക്ഫെല്ലർ ജൂനിയറിന്റെ സാമ്പത്തിക പിന്തുണയോടെ കൊളോണിയൽ കാലഘട്ടത്തിലെ കെട്ടിടങ്ങളുടെ പുനഃസ്ഥാപനം തുടങ്ങി. അവരുടെ പ്രൊജക്റ്റ് സംസ്ഥാനത്തെ മറ്റുള്ളവരുടേതുപോലതന്നെ അവരുടെ പദ്ധതിയും മഹാമാന്ദ്യവും രണ്ടാം ലോകമഹായുദ്ധവും എന്നിവയെ അതിജീവിച്ച് നിർമ്മാണപ്രവർത്തനങ്ങൾ തുടരുകയും, കൊളോണിയൽ വില്യംബർഗ് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറുകയും ചെയ്തു.
Rank | County | Pop. | |||||||
---|---|---|---|---|---|---|---|---|---|
വിർജീനിയ ബീച്ച് Norfolk |
1 | വിർജീനിയ ബീച്ച് | Independent city | 452,602 | Chesapeake Arlington | ||||
2 | Norfolk | Independent city | 245,115 | ||||||
3 | Chesapeake | Independent city | 237,940 | ||||||
4 | Arlington | Arlington | 230,050 | ||||||
5 | Richmond | Independent city | 223,170 | ||||||
6 | Newport News | Independent city | 181,825 | ||||||
7 | Alexandria | Independent city | 155,810 | ||||||
8 | Hampton | Independent city | 135,410 | ||||||
9 | Roanoke | Independent city | 99,660 | ||||||
10 | പോർട്സ്മൌത്ത് | Independent city | 95,252 |
മറ്റ് ലിങ്കുകൾ
[തിരുത്തുക]- State Government website
- Virginia Tourism Website
- Virginia Historical Markers[പ്രവർത്തിക്കാത്ത കണ്ണി]
- USGS real-time, geographic, and other scientific resources of Virginia Archived 2007-02-19 at the Wayback Machine.
- The First Charter of Virginia; April 10, 1606 Archived 2005-03-01 at the Wayback Machine.
- The Second Charter of Virginia; May 23, 1609 Archived 2008-07-24 at the Wayback Machine.
- The Third Charter of Virginia; March 12, 1611 Archived 2009-04-19 at the Wayback Machine.
- Virginia Historical Society Archived 2018-03-31 at the Wayback Machine.
- Geography of Virginia
- Virginia State Climatology Office Archived 2006-10-05 at the Wayback Machine.
- Virginia State Parks
- National Geographic Magazine Jamestown/Werowocomoco Interactive[പ്രവർത്തിക്കാത്ത കണ്ണി]
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;factpack
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Population and Housing Unit Estimates". U.S. Census Bureau. June 22, 2017. Retrieved June 22, 2017.
- ↑ "Median Annual Household Income". The Henry J. Kaiser Family Foundation. Retrieved December 9, 2016.
- ↑ 4.0 4.1 "Elevations and Distances in the United States". United States Geological Survey. 2001. Archived from the original on November 2, 2011. Retrieved October 24, 2011.
- ↑ Elevation adjusted to North American Vertical Datum of 1988.
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ Society, National Geographic (January 3, 2012). "United States Regions". Archived from the original on 2019-03-27. Retrieved 2018-02-02.
- ↑ "Mid-Atlantic Home : Mid–Atlantic Information Office : U.S. Bureau of Labor Statistics". www.bls.gov.
- ↑ "Old Dominion". Encyclopedia Virginia.
- ↑ Balz, Dan (October 12, 2007). "Painting America Purple". The Washington Post. Archived from the original on July 28, 2011. Retrieved November 24, 2007.
- ↑ Shapiro, Laurie Gwen (June 22, 2014). "Pocahontas: Fantasy and Reality". Slate Magazine. Retrieved June 23, 2014.
- ↑ "Virginia (USA): State, Major Cities, & Places". City Population. July 1, 2016. Retrieved December 5, 2017.
- ↑ "Virginia (USA): State, Major Cities, & Places". City Population. July 1, 2016. Retrieved December 5, 2017.
മുൻഗാമി | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1788 ജൂൺ 25ന് ഭരണഘടന അംഗീകരിച്ചു (10ആം) |
പിൻഗാമി |