അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളുടെ പട്ടിക (സംസ്ഥാനങ്ങൾ യൂണിയനിൽ ചേർന്ന സമയക്രമത്തിൽ)

അമേരിക്കൻ ഐക്യനാടുകളിൽ സംസ്ഥാനങ്ങൾ ഓരോന്നായി ചേർന്നതിന്റെ സമയക്രമമനുസരിച്ച് ചിട്ടപ്പെടുത്തിയ പട്ടികയാണിത്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ ആദ്യ 13 എണ്ണം 1776 ജൂലൈ 4ലെ സ്വാതന്ത്ര്യപ്രഖ്യാപനത്തോടുകൂടി രാജ്യത്തിന്റെ ഭാഗമായെന്ന് കണക്കാക്കാം. അതിനാൽ ഈ സംസ്ഥാനങ്ങൾ അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന അംഗീകരിച്ച സമയക്രമമനുസരിച്ചാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.
അമേരിക്കൻ ആഭ്യന്തര യുദ്ധത്തിനിടെ 11 സംസ്ഥാനങ്ങൾ വിട്ടുപോയി അമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങൾ രൂപീകരിച്ചതും പിന്നീട് അവയുടെ അമേരിക്കൻ കോൺഗ്രസിലുള്ള പ്രാതിനിധ്യം 1866നും 1870നും ഇടയ്ക്കു തിരിച്ചുനൽകപ്പെട്ടതും ഈ പട്ടികയിൽ കണക്കാക്കപ്പെട്ടിട്ടില്ല.
സംസ്ഥാനങ്ങൾ
[തിരുത്തുക]# | സംസ്ഥാനം | അംഗീകരിക്കൽ‡ അഥവാ പ്രവേശനം | ഇതിനുമുമ്പുള്ള ഭരണപ്രദേശരൂപം | |
---|---|---|---|---|
1 | ![]() |
ഡെലവെയർ | ഡിസംബർ 7, 1787 ‡ | ഡെലവെയർ കൌണ്ടിയുടെ ലോവർ കൌണ്ടികൾ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
2 | ![]() |
പെൻസിൽവാനിയ | ഡിസംബർ 12, 1787 ‡ | പ്രൊവിൻസ് ഓഫ് പെൻസിൽവാനിയ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
3 | ![]() |
ന്യൂ ജെഴ്സി | ഡിസംബർ 18, 1787 ‡ | പ്രൊവിൻസ് ഓഫ് ന്യൂ ജെഴ്സി, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
4 | ![]() |
ജോർജിയ | ജനുവരി 2, 1788 ‡ | പ്രൊവിൻസ് ഓഫ് ജോർജിയ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
5 | ![]() |
കണെക്റ്റിക്കട്ട് | ജനുവരി 9, 1788 ‡ | കണെക്റ്റിക്കട്ട് കോളനി, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
6 | ![]() |
മസാച്യുസെറ്റ്സ് | ഫെബ്രുവരി 6, 1788 ‡ | പ്രൊവിൻസ് ഓഫ് മസാച്യുസെറ്റ്സ് ബേ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
7 | ![]() |
മെരിലാൻഡ് | ഏപ്രിൽ 28, 1788 ‡ | പ്രൊവിൻസ് ഓഫ് മെരിലാൻഡ്, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
8 | ![]() |
തെക്കൻ കരൊലൈന | മേയ് 23, 1788 ‡ | പ്രൊവിൻസ് ഓഫ് സൌത്ത് കരോളീന, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
9 | ![]() |
ന്യൂ ഹാംഷെയർ | ജൂൺ 21, 1788 ‡ | പ്രൊവിൻസ് ഓഫ് ന്യൂ ഹാംഷെയർ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
10 | ![]() |
വിർജീനിയ | ജൂൺ 25, 1788 ‡ | വിർജീനിയ കോളനി, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
11 | ![]() |
ന്യൂയോർക്ക് | ജൂലൈ 26, 1788 ‡ | പ്രൊവിൻസ് ഓഫ് ന്യൂയോർക്ക്, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
12 | ![]() |
വടക്കൻ കരൊലൈന | നവംബർ 21, 1789 ‡ | പ്രൊവിൻസ് ഓഫ് നോർത്ത് കരോളീന, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
13 | ![]() |
റോഡ് ഐലൻഡ് | മേയ് 29, 1790 ‡ | കോളനി ഓഫ് റോഡ് ഐലൻഡ് ആൻഡ് പ്രൊവിഡൻസ് പ്ലാന്റേഷൻസ്, അതിനുശേഷം സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
14 | ![]() |
വെർമോണ്ട് | മാർച്ച് 4, 1791 | പ്രൊവിൻസ് ഓഫ് ന്യൂയോർക്ക് ആൻഡ് ന്യൂ ഹാംഷെയർ ഗ്രാന്റ്സ് (ownership disputed), വെർമൊണ്ട് റിപ്പബ്ലിക്ക് |
15 | ![]() |
കെന്റക്കി | ജൂൺ 1, 1792 | വിർജീനിയ സംസ്ഥാനത്തിന്റെ അനുമതിയോടുകൂടി സംസ്ഥാനത്തുനിന്ന് പിരിഞ്ഞു. മുമ്പ് നിലവിലിരുന്ന കൂറ്റൻ കെന്റക്കി കൌണ്ടി |
16 | ![]() |
ടെന്നസി | ജൂൺ 1, 1796 | നോർത്ത് കരോളീന യു.എസ്.നു സംഭാവന ചെയ്ത പടിഞ്ഞാറൻ ഭൂപ്രദേശങ്ങളിൽനിന്നു രൂപീകരിച്ചത് |
17 | ![]() |
ഒഹായോ | മാർച്ച് 1, 1803* | പെൻസിൽവേനിയ, വിർജീനിയ ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങൾ യു.എസ്.നു സംഭാവന ചെയ്ത നോർത്ത്‌വെസ്റ്റ് ടെറിട്ടറിയിൽനിന്ന് |
18 | ![]() |
ലുയീസിയാന | ഏപ്രിൽ 30, 1812 | ടെറിട്ടറി ഓഫ് ഒർളീൻസ് |
19 | ![]() |
ഇന്ത്യാന | ഡിസംബർ 11, 1816 | ഇന്ത്യാന ടെറിട്ടറി, നോർത്ത്‌വെസ്റ്റ് ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത് |
20 | ![]() |
മിസിസിപ്പി | ഡിസംബർ 10, 1817 | മിസിസിപ്പി ടെറിട്ടറി, ജോർജിയ യു.എസ്.നു സംഭാവന ചെയ്ത ഭൂപ്രദേശങ്ങളിൽനിന്നു രൂപീകരിച്ചത് |
21 | ![]() |
ഇല്ലിനോയി | ഡിസംബർ 3, 1818 | ഇല്ലിനോയി ടെറിട്ടറി, നോർത്ത്‌വെസ്റ്റ് ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത് |
22 | ![]() |
അലബാമ | ഡിസംബർ 14, 1819 | അലബാമ ടെറിട്ടറി, മിസിസിപ്പി ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത് |
23 | ![]() |
മെയ്ൻ | മാർച്ച് 15, 1820 | മസാച്യുസെറ്റ്സ് സംസ്ഥാനത്തിന്റെ അനുമതിയോടുകൂടി സംസ്ഥാനത്തിന്റെ ഭൂപ്രദേശങ്ങളിനിന്ന് രൂപീകരിച്ചത് (മുൻകാല ഡിസ്ട്രിക്ട് ഓഫ് മെയ്ൻ) |
24 | ![]() |
മിസോറി | ഓഗസ്റ്റ് 10, 1821 | മിസോറി ടെറിട്ടറി |
25 | ![]() |
അർക്കൻസാസ് | ജൂൺ 15, 1836 | അർക്കൻസാസ് ടെറിട്ടറി |
26 | ![]() |
മിഷിഗൺ | ജനുവരി 26, 1837 | മിഷിഗൺ ടെറിട്ടറി, നോർത്ത്‌വെസ്റ്റ് ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത് |
27 | ![]() |
ഫ്ലോറിഡ | മാർച്ച് 3, 1845 | ഫ്ലോറിഡ ടെറിട്ടറി |
28 | ![]() |
ടെക്സസ് | ഡിസംബർ 29, 1845 | റിപ്പബ്ലിക്ക് ഓഫ് ടെക്സസ് |
29 | ![]() |
ഐയവ | ഡിസംബർ 28, 1846 | ഐയവ ടെറിട്ടറി |
30 | ![]() |
വിസ്കോൺസിൻ | മേയ് 29, 1848 | വിസ്കോൺസിൻ ടെറിട്ടറി, നോർത്ത്‌വെസ്റ്റ് ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത് |
31 | ![]() |
കാലിഫോർണിയ | സെപ്റ്റംബർ 9, 1850 | മെക്സിക്കോ വിട്ടുനൽകിയ പ്രദേശങ്ങളിൽനിന്ന് നേരിട്ട് പ്രവേശനം നൽകി |
32 | ![]() |
മിനസോട്ട | മേയ് 11, 1858 | മിനസോട്ട ടെറിട്ടറി |
33 | ![]() |
ഒറിഗൺ | ഫെബ്രുവരി 14, 1859 | ഒറിഗൺ ടെറിട്ടറി |
34 | ![]() |
കാൻസസ് | ജനുവരി 29, 1861 | കാൻസസ് ടെറിട്ടറി |
35 | ![]() |
പടിഞ്ഞാറൻ വിർജീന്യ | ജൂൺ 20, 1863 | വിർജീനിയ സംസ്ഥാനത്തിൽനിന്ന് വിഭജിച്ച് രൂപപ്പെടുത്തിയത്. ഈ വിഭജനത്തിനു് വിർജീനിയ അനുമതി നൽകിയിരുന്നോ എന്നത് സംശയകരമാണ് |
36 | ![]() |
നെവാഡ | ഒക്ടോബർ 31, 1864 | നെവാഡ ടെറിട്ടറി. അരിസോണ ടെറിട്ടറിയിൽനിന്നുള്ള ഭാഗങ്ങൾ പിന്നീട് ഇതിനോട് കൂട്ടിച്ചേർത്തു |
37 | ![]() |
നെബ്രാസ്ക | മാർച്ച് 1, 1867 | നെബ്രാസ്ക ടെറിട്ടറി |
38 | ![]() |
കൊളറാഡോ | ഓഗസ്റ്റ് 1, 1876 | കൊളറാഡോ ടെറിട്ടറി |
39 † | ![]() |
വടക്കൻ ഡക്കോട്ട | നവംബർ 2, 1889 | ഡക്കോട്ട ടെറിട്ടറി |
40 † | ![]() |
തെക്കൻ ഡക്കോട്ട | നവംബർ 2, 1889 | ഡക്കോട്ടടെറിട്ടറി |
41 | ![]() |
മൊണ്ടാന | നവംബർ 8, 1889 | മൊണ്ടാന ടെറിട്ടറി |
42 | ![]() |
വാഷിങ്ടൺ | നവംബർ 11, 1889 | വാഷിങ്ടൺ ടെറിട്ടറി |
43 | ![]() |
ഐഡഹോ | ജൂലൈ 3, 1890 | ഐഡഹോ ടെറിട്ടറി |
44 | ![]() |
വയോമിങ് | ജൂലൈ 10, 1890 | വയോമിങ് ടെറിട്ടറി |
45 | ![]() |
യൂറ്റാ | ജനുവരി 4, 1896 | യൂറ്റാ ടെറിട്ടറി |
46 | ![]() |
ഒക്‌ലഹോമ | നവംബർ 16, 1907 | ഒക്‌ലഹോമ ടെറിട്ടറി, ഇന്ത്യൻ ടെറിട്ടറി എന്നിവയിൽനിന്ന് |
47 | ![]() |
ന്യൂ മെക്സിക്കോ | ജനുവരി 6, 1912 | ന്യൂ മെക്സിക്കോ ടെറിട്ടറി |
48 | ![]() |
അരിസോണ | ഫെബ്രുവരി 14, 1912 | അരിസോണ ടെറിട്ടറി |
49 | ![]() |
അലാസ്ക | ജനുവരി 3, 1959 | റഷ്യൻ അമേരിക്ക, ഡിപ്പാർട്ട്മെന്റ് ഓഫ് അലാസ്ക, ഡിസ്ട്രിക്ട് ഓഫ് അലാസ്ക, അലാസ്ക ടെറിട്ടറി എന്നിവയിൽനിന്ന് |
50 | ![]() |
ഹവായി | ഓഗസ്റ്റ് 21, 1959 | കിങ്ഡം ഓഫ് ഹവായി, റിപ്പബ്ലിക്ക് ഓഫ് ഹവായി, ടെറിട്ടറി ഓഫ് ഹവായി എന്നിവയിൽനിന്ന് |
കുറിപ്പുകളും അവലംബവും
[തിരുത്തുക]
‡ 1776 മുതലുള്ള തനത് 13 സംസ്ഥാനങ്ങൾ.
* 1803 ഫെബ്രുവരി 19ന് കോൺഗ്രസ് ഒഹയോ സംസ്ഥാനത്തെ അംഗീകരിച്ചു[1], എന്നാൽ പ്രസ്തുത പ്രഖ്യാപനമോ പിന്നീടുള്ള പ്രഖ്യാപനങ്ങളോ ഒഹയോയ്ക്ക് ഒരു ഔദ്യോഗിക സംസ്ഥാന രൂപീകരണ ദിവസം നിശ്ചയിച്ചില്ല. 1953 ഓഗസ്റ്റ് 7ന് കോൺഗ്രസ് ഒഹയോയുടെ സംസ്ഥാന രൂപീകരണദിവസം ഒഹയോയുടെ നിയമനിർമ്മാണസഭ ആദ്യമായി സമ്മേളിച്ച 1803 മാർച്ച് 1ന് ആണെന്ന് പ്രഖ്യാപിച്ചു.
† നോർത്ത് ഡക്കോട്ടയുടെയും സൌത്ത് ഡക്കോട്ടയുടെയും സംസ്ഥാനപ്രഖ്യാപനങ്ങളുടെ ക്രമം ഇവയിൽ ഏത് സംസ്ഥാനമാണ് ആദ്യം ചേർന്നതെന്ന് അറിയാതിരിക്കാൻവേണ്ടി മാറ്റിമറിച്ചു . പ്രസിഡന്റ് ബെഞ്ജമിൻ ഹാരിസണാകട്ടെ, പ്രസ്തുത സംസ്ഥാന രൂപീകരണബില്ലുകളിൽ ഏതാണ് ആദ്യം ഒപ്പിട്ടതെന്ന് മനഃപൂർവ്വം ഒരിക്കലും പറഞ്ഞില്ല. എന്നിരുന്നാലും പ്രഖ്യാപനം Statutes at Largeൽ പ്രസിദ്ധീകരിച്ചപ്പോൾ നോർത്ത് ഡക്കോട്ടയുടെ പ്രഖ്യാപനമാണ് അക്ഷരമാലാക്രമമനുസരിച്ച് ആദ്യം പ്രസിദ്ധീകരിച്ചത്.
- ↑ "An act to provide for the due execution of the laws of the United States, within the state of Ohio" Archived 2016-01-14 at the Wayback Machine, Seventh Congress, Session II, Chapter VII
- 50 State Quarter Program Archived 2010-12-24 at the Wayback Machine from the United States Mint (including dates of statehood) [Retrieved: January 19, 2006]
- Dates of statehood, via 50states.com (includes notes, retrieved January 19, 2006)