Jump to content

ട്രാൻസ്ഫോർമേഴ്സ് : റിവഞ്ച് ഓഫ് ദി ഫാളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ട്രാൻസ്ഫോർമർസ് : റിവെൻജ് ഓഫ് ദി ഫാളൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ട്രാൻസ്ഫോർമർസ് : റിവെൻജ് ഓഫ് ദി ഫാളൻ
The human-like faces of two robots stand atop a pyramid. A helicopter flies over an industrial facility on the right side of the image, and a young couple is seen in front of the pyramid. The film title and credits are on the bottom of the poster.
Theatrical release poster
സംവിധാനംമൈക്കൽ ബേ
നിർമ്മാണം
രചന
ആസ്പദമാക്കിയത്Transformers
by Hasbro
അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണംBen Seresin
ചിത്രസംയോജനം
സ്റ്റുഡിയോ
വിതരണംParamount Pictures
റിലീസിങ് തീയതി
  • ജൂൺ 19, 2009 (2009-06-19) (United Kingdom)
  • ജൂൺ 26, 2009 (2009-06-26) (United States/Canada)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$200 million
സമയദൈർഘ്യം149 minutes[1]
ആകെ$836,297,228[2]

2009 ലെ അമേരിക്കൻ സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമാണ് ട്രാൻസ്ഫോർമേഴ്‌സ്: റിവഞ്ച് ഓഫ് ദി ഫാളൻ. മൈക്കൽ ബേ സംവിധാനം ചെയ്ത ഈ ചിത്രം ട്രാൻസ്ഫോർമേഴ്‌സ് കളിപ്പാട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. 2007 ലെ ട്രാൻസ്ഫോർമേഴ്‌സ് എന്ന സിനിമയുടെ തുടർച്ചയും ലൈവ്-ആക്ഷൻ ട്രാൻസ്ഫോർമേഴ്‌സ് ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ഭാഗവുമാണിത്. ആദ്യ ചിത്രത്തിലെ സംഭവവികാസങ്ങൾക്കു ശേഷം രണ്ട് വർഷങ്ങൾ കഴിഞ്ഞു നടക്കുന്നതാണ് ഈ കഥ, ഓട്ടോബോട്ടുകൾ തമ്മിലുള്ള യുദ്ധത്തിൽ കുടുങ്ങിയ സാം വിറ്റ്വിക്കി (ഷിയ ലാബീഫ്), ഒപ്റ്റിമസ് പ്രൈം (പീറ്റർ കലൻ) നയിക്കുന്ന മെഗാട്രോൺ (ഹ്യൂഗോ വീവിംഗ്) നയിക്കുന്ന ഡിസെപ്റ്റിക്കോണുകൾ എന്നിവയെ ചുറ്റിപ്പറ്റിയാണ് ഈ കഥ ഊരിതിരിയുന്നത്. ഫാളൻ എന്ന പുരാതന ഡിസെപ്റ്റിക്കോണിന്റെ നിർദേശപ്രേകാരം ‌ സൈബർട്രോണിയൻ ചിഹ്നങ്ങളുടെ വിചിത്രമായ ദർശനങ്ങൾ കിട്ടിത്തുടങ്ങുന്ന സാമിനെ ഡിസെപ്റ്റിക്കോൺസ്  വേട്ടയാടുന്നു  , ഫാലനാവട്ടെ ഭൂമിയിൽ ഡിസെപ്റ്റികോണുകൾക്കു എനർജി സ്ത്രോതസ്സു നൽകുന്ന ഒരു യന്ത്രം കണ്ടെത്തി പ്രവർത്തനസജ്ജമാക്കാൻ ആഗ്രഹിക്കുന്നു .അതിലൂടെ സൂര്യനും ഭൂമിയും സകല ജീവജാലങ്ങളും നശിക്കും .

ട്രാൻസ്ഫോർമർസ് പരമ്പരയിലെ രണ്ടാമത്തെ ചലച്ചിത്രം ആണ് ഇത് .

17,000 ബി.സി. യഥാർത്ഥ ട്രാൻസ്ഫോർമേർസ് നേതാക്കളായ ഏഴു പ്രൈമുകൾ എന്നുവിളിക്കപ്പെടുന്നവർ  ഈ പ്രപഞ്ചത്തിലുടനീളം സഞ്ചരിച്ചു എനേജിയോൺ ഉണ്ടാക്കുന്നതിനായി നക്ഷത്രങ്ങളുടെ ശക്തിയെ ആവാഹിച്ച് ഉപയോഗിയ്ക്കുന്ന ഒരു യന്ത്രമുണ്ടാക്കി.അതിനെ അവർ സൺ ഹർവെസ്റ്റർ എന്നു വിളിച്ചു.  അത് പ്രവർത്തിക്കുമ്പോൾ അതിനടുത്തുള്ള നക്ഷത്രങ്ങളെ തകർത്തുകൊണ്ടാണ് അത് അതിനുള്ള ഊർജം സമാഹരിക്കുന്നത്. ആ ഏഴു മുഖ്യ ട്രൻസ്ഫോർമറുകളിൽ ഒരാൾ ജീവാംശമുള്ള ഒരു ഗ്രഹത്തെ നശിപ്പിക്കരുതെന്നുള്ള അവരുടെ നിയമത്തെ ലംഘിച്ച്  ഭൂമിയിൽ ഒരു സൺ ഹാർവെസ്റ്റർ സ്ഥാപിച്ചു. അത് ആ ട്രാൻസ്ഫോർമേറിന് "ദി ഫാളൻ" എന്ന പേര് നേടികൊടുത്തു. ഫാളെൻ മാട്രിക്സ് ഓഫ് ലീഡേർഷിപ്പ്  ഉപയോഗിച്ച് നമ്മുടെ സൂര്യനെ കൊയ്തെടുക്കുന്നതിന് മുമ്പ് മറ്റ് പ്രൈമുകൾ അവനെ തടവിലാക്കി. ബാക്കിയുള്ള പ്രൈമുകൾ മാട്രിക്സ് അജ്ഞാതമായ ഒരു സ്ഥലത്ത് മറച്ചുവയ്ക്കുവാൻ വേണ്ടി സ്വയം ത്യാഗം ചെയ്യുന്നു.

കഥാപാത്രങ്ങൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
ഷിയ ലബൌഫ് സാം വിറ്റ് വിക്കി
ജോഷ്‌ ദുഹാമേൽ ക്യാപ്റ്റൻ വില്യം ലെനോക്സ്
ജോൺ ടൂർടുറോ ഏജന്റ് സെയ്മൌർ സിംമോൻസ്
ശബ്ദം കഥാപാത്രം
പീറ്റർ കുല്ലെൻ ഒപ്റ്റിമസ് പ്രൈം
ഹുഗോ വീവിംഗ് മെഗാട്രോൺ

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Transformers – Revenge of the Fallen rated 12A by the BBFC". BBFC. 2009-06-15. Archived from the original on 2012-04-17. Retrieved 2009-06-28.
  2. "Transformers: Revenge of the Fallen". boxofficemojo. 2009-06-30. Retrieved 2009-10-17.