Jump to content

ട്രീൻ (ഉപകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പത്തൊൻപതാം നൂറ്റാണ്ടിൽ കൊത്തിയെടുത്ത വാൽനട്ട് ട്രീൻ സ്നഫ് ബോക്സ്

മരം ഉപയോഗിച്ച് കൈകൊണ്ട് നിർമ്മിച്ച ചെറിയ ഗാർഹിക വസ്‌തുക്കളുടെ പൊതുവായ പേരാണ് ട്രീൻ. മരം കൊണ്ടുള്ള പ്ലേറ്റുകൾ, പാത്രങ്ങൾ, [1] സ്നഫ് ബോക്സുകൾ, സൂചിപ്പെട്ടികൾ, സ്പൂണുകൾ മുതൽ ഷൂഹോർണുകൾ, ചോപ്പിംഗ് ബോർഡുകൾ എന്നിവ ട്രീൻ ആയി കണക്കാക്കാം. കസേരകൾ, കാബിനുകൾ, അലമാരകൾ തുടങ്ങിയ ഫർണിച്ചറുകളിൽ നിന്ന് ട്രീൻ വ്യത്യസ്തമാണ്. [2] [3] പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മിക്ക ചെറിയ വീട്ടുപകരണങ്ങളും ബോക്സുകളും ടേബിൾവെയറുകളും മരത്തിൽ നിന്ന് കൊത്തിവച്ചിരുന്നു. ഇന്ന്, ട്രീൻ അതിന്റെ മനോഹരമായ ഘടനകൊണ്ടും ആകർഷണീയതയിലും വളരെയധികം ശേഖരിക്കപ്പെടുന്നുണ്ട്. [4]

വ്യാവസായിക സമൂഹങ്ങളിൽ വിലകുറഞ്ഞ ലോഹവസ്തുക്കളുടേയും പിന്നീട് പ്ലാസ്റ്റിക്ക് ഉപകരണങ്ങളുടേയും വരവിന് മുൻപ്, സാധാരണ വസ്തുക്കളുടെ അസംസ്കൃത വസ്തുവായി മരം വളരെ വലിയ പങ്കുവഹിച്ചു. വുഡ്ടേണിംഗും കൊത്തുപണിയും പ്രധാന ഉൽ‌പാദന സാങ്കേതികതയായിരുന്നു. [5]

തടികൊണ്ടുള്ള പുരാതനവസ്തുക്കൾ ലോഹം കല്ല് എന്നിവയിൽ നിർമ്മിതമായ ഉപകരണങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ അളവിൽ മാത്രമേ നിലനിൽക്കുന്നുള്ളു. പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും നടത്തിയ പഠനം അടുത്ത കാലം വരെ അവഗണിക്കപ്പെട്ടു. എന്നിരുന്നാലും, അവയുടെ പ്രവർത്തനപരതയും രൂപവും ഡിസൈനർ‌മാരും ശേഖരിക്കുന്നവരും വളരെയധികം പരിഗണിക്കുന്നു. [6]


ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Davis, William S. (May 1988). Life in Elizabethian Days (in ഇംഗ്ലീഷ്). Biblo & Tannen Publishers. ISBN 9780819612014.
  2. "Treen | woodenware". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2019-07-21.
  3. Miller, Martin (2002). Antiques Source Book (in ഇംഗ്ലീഷ്). Carlton Books, Limited. ISBN 9781842225325.
  4. Miller, Judith (2009-06-01). Antiques Investigator: Tips and Tricks to Help You Find the Real Deal (in ഇംഗ്ലീഷ്). Penguin. ISBN 9780756659547.
  5. Ramsey, L. G. G. (1955). The Concise Encyclopaedia of Antiques (in ഇംഗ്ലീഷ്). Hawthorn Books.
  6. Miller, Judith (2009-06-01). Antiques Investigator: Tips and Tricks to Help You Find the Real Deal (in ഇംഗ്ലീഷ്). Penguin. ISBN 9780756659547.

 

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ട്രീൻ_(ഉപകരണം)&oldid=3980963" എന്ന താളിൽനിന്ന് ശേഖരിച്ചത്