ടൺകിൻസ്കി ദേശീയോദ്യാനം
ടൺകിൻസ്കി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | റിപ്പബ്ലിക് ഓഫ് ബുറിയേഷ്യയിലെ തുങ്കിൻസ്കി ജില്ല |
Nearest city | ഇർകുട്സ്ക് |
Coordinates | 51°41′N 102°08′E / 51.683°N 102.133°E |
Area | 1,183,662 ഹെക്ടർ (2,924,893 ഏക്കർ; 11,837 കി.m2; 4,570 ച മൈ) |
തെക്കുകിഴക്കൻ സൈബീരിയയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ടൺകിൻസ്കി ദേശീയോദ്യാനം (റഷ്യൻ: Тункинский). ഇർകുട്ട് നദീതടം കേന്ദ്രീകരിച്ച് സ്ഥിതിചെയ്യുന്ന ഒരു പർവ്വതപ്രദേശത്തെ മുഴുവനായും ഉൾക്കൊള്ളുന്ന ഈ ദേശിയോദ്യാനം (ഇത് തുങ്ക താഴ്‌വര എന്ന പേരിലും അറിയപ്പെടുന്നു), ബൈകാൽ തടാകത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തെ വിള്ളൽ താഴ്‌വരയിൽ നിന്ന് മംഗോളിയയുടെ അതിർത്തിയിലേയ്ക്കുവരെ വ്യാപിച്ചുകിടക്കുന്നു. താഴ്വരയുടെ വടക്കുഭാഗത്തും പടിഞ്ഞാറു ഭാഗത്തും സയാൻ പർവതനിരകളുടെ കിഴക്കേയറ്റമാണുള്ളത്. ദേശീയോദ്യാനത്തിന്റെ കിഴക്ക് ഭാഗത്ത് നിമ്ന്ന ഖമർ-ദബാൻ പർവതനിരകളാണുള്ളത്. ഏകദേശം 1,183,662 ഹെക്ടർ (2,924,893 ഏക്കർ; അല്ലെങ്കിൽ 11,837ചതുരശ്ര കിലോമീറ്റർ; 4,570 ചതുരശ്ര മൈൽ) ഭൂവിസ്തൃതിയുള്ള ഈ ദേശീയോദ്യാനം റഷ്യയിലെ റിപ്പബ്ലിക് ഓഫ് ബുറിയേഷ്യയിലെ ടങ്കിൻസ്കി ജില്ലയുടെ മുഴുവൻ ഭാഗത്തേയും ഉൾക്കൊള്ളുന്നു.
ഭൂപ്രകൃതി
[തിരുത്തുക]"തുങ്ക ആൽപ്സ്" റഷ്യയിലെ ഇർകുട്സ്ക് നഗരത്തിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ തെക്കുപടിഞ്ഞാറായി കിടക്കുന്നു.[1] വിള്ളലുകളുടെയും ഗ്ലേഷ്യൽ താഴ്‌വരകളുടെയും പർവതങ്ങളുടെയും ചില നാടകീയമായ പ്രകൃതിദൃശ്യങ്ങൾ, ചൂടുനീരുറവകൾ, പർവത പുൽമേടുകൾ, വെള്ളച്ചാട്ടങ്ങൾ, കൂടാതെ നിരവധി അനുബന്ധ ആവാസവ്യവസ്ഥകൾ എന്നിവ ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ടൈഗ, സ്റ്റെപ്പി, ആൽപൈൻ വനം, തടാക പരിസ്ഥിതി വ്യവസ്ഥകൾ എന്നിവയുടെ സംഗമസ്ഥാനത്താണ് ദേശീയോദ്യാനം കാണപ്പെടുന്നത്. സൈബീരിയയിലെ രണ്ട് വലിയ തടാകങ്ങളായ ബൈകാൽ തടാകം, ഖോവ്സ്ഗോ തടാകം എന്നിവയ്ക്കിടയിലാണ് ടുങ്കിൻസ്കിയും തുങ്ക താഴ്വരയും സ്ഥിതിചെയ്യുന്നത്.[2][3] ഈ പ്രദേശത്തെ പർവ്വതനിരകളുടെ ഉയരം 668 മീറ്റർ (2,192 അടി) മുതൽ 3,172 മീറ്റർ (10,407 അടി) വരെയാണ്.[4] കൃഷിക്ക് അനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണുള്ളതും പരന്നതുമാണ് ഈ മധ്യ താഴ്വര. താഴ്‌വരയിൽ നിരവധി ചെറിയ വാസസ്ഥലങ്ങളുള്ളതിൽ, ഭൂരിഭാഗവും തദ്ദേശീയ ജനതയായ സൈബീരിയൻ ബുറിയാത്ത് ജനങ്ങൾ അധിവസിക്കുന്നു.[5]
മൃഗങ്ങൾ
[തിരുത്തുക]ജൈവവൈവിധ്യമാർന്നതും ഒറ്റപ്പെട്ടതുമായ ഒരു ദേശീയോദ്യാനമെന്ന നിലയിൽ, വൈവിധ്യമാർന്ന മൃഗങ്ങളുടെ ആവാസ കേന്ദ്രമായ ടൺകിൻസ്കിയിൽ 305-ലധികം കശേരുകികളെ തിരിച്ചറിഞ്ഞിട്ടുള്ളതിൽ 62 എണ്ണവും അപൂർവവും വംശനാശഭീഷണി നേരിടുന്നവയുമാണ്. വംശനാശഭീഷണി നേരിടുന്ന ഇനങ്ങളിൽ ഹിമപ്പുലിയും (ഉദ്യാന പരിധിയുടെ വടക്കേയറ്റത്ത് സ്ഥിരീകരിക്കപ്പെട്ട സാന്നിധ്യമുണ്ട്), ഏഷ്യാറ്റിക് കാട്ടു നായയും (ധോൾ, അല്ലെങ്കിൽ കുവോൻ ആൽപിനസ്) ദേശീയോദ്യാന പരിധിയുടെ വടക്കേയറ്റത്തും ഉൾപ്പെടുന്നു.[6]
ടൂറിസം
[തിരുത്തുക]സയാൻ പർവതനിരകളുടെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയ സ്പാ റിസോർട്ട് പട്ടണമായ അർഷാൻ, കാർബണേറ്റ് ധാതു നീരുറവകൾക്ക് പേരുകേട്ടതാണ്. ഹോട്ടലുകൾ, കുളിമുറികൾ, കഫേകൾ എന്നിവയുൾപ്പെടെ നഗരത്തിൽ വികസിപ്പിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുണ്ട്. ബാക്ക്പാക്കിംഗ്, കയാക്കിംഗ്, പർവതാരോഹണം, റോക്ക് ക്ലൈംബിംഗ് എന്നിവയ്ക്ക് ഈ പ്രദേശം പേരുകേട്ടതാണ്.[7]
കാലാവസ്ഥ
[തിരുത്തുക]ഭൂഖണ്ഡാന്തര കാലാവസ്ഥയാണ് (കോപ്പൻ ക്ലാസിഫിക്കേഷൻ Dwc സബാർട്ടിക് കാലാവസ്ഥ: വരണ്ട ശൈത്യകാലം, തണുത്ത വേനൽ, തണുത്ത ശൈത്യം എന്നിവയുള്ള മഞ്ഞുകാല കാലാവസ്ഥ). പ്രതിവർഷം 595 മില്ലീമീറ്റർ മഴ ഇവിടെ ലഭിക്കുന്നു (പരമാവധി വേനൽക്കാലത്ത്).[8]
അവലംബം
[തിരുത്തുക]- ↑ "NPTunka". Official Park Site (in English). Ministry of Natural Resources and Environment of the Russian Federation. Archived from the original on 2012-04-13. Retrieved 2015-11-01.
- ↑ "TunkaRus". Tunkinsky Park; Russian Zapovedniks and National Parks. Russian Nature. Retrieved 2015-11-01.
- ↑ "RusNature". Geophysical Features of Lake Baikal and Its Catchment. Russian Nature. Retrieved 2015-11-01.
- ↑ OOPT Russia. "ooptinfo". Protected Russia: Tunkinsky Park. Retrieved 2015-11-01.
- ↑ "BiakalComplex". Baikal Tourism, Tunka Valley. Retrieved 2015-11-01.
- ↑ "WildRussia" (PDF). Tunkinsky National Park. Wild Russia News, Fall 2006. Retrieved 2015-11-01.
- ↑ "BiakalComplex". Baikal Tourism, Tunka Valley. Retrieved 2015-11-01.
- ↑ M. Kottek; et al. "Koeppen" (PDF). World Map of the Koeppen-Gieger Climate Classification, Updated. Meteoroligische Zeitschrift, June 2006. Retrieved 2015-08-01.