Jump to content

ഡി.ബി.ടി. പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ഭാരതത്തിലെ കേന്ദ്ര സർക്കാറിന്റെ ആനുകൂല്യങ്ങൾ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുന്ന ദാരിദ്ര്യ നിർമാർജ്ജന പദ്ധതിയാണ് ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ പദ്ധതി (ഡി.ബി.ടി. പദ്ധതി). ഈ പദ്ധതി പ്രകാരം, എൽ.പി.ജി സബ്‌സിഡി ഒക്‌ടോബർ ഒന്നുമുതൽ ബാങ്ക് അക്കൗണ്ട് വഴിയാക്കും. ഇതിനായി ഉപഭോക്താക്കൾ അവരവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കണം.[1] രാജ്യത്തെ എഴുപതിലധികം ജില്ലകളിലും പുതിയ മൂന്ന് പെൻഷൻ പദ്ധതികളും(വാർദ്ധക്യ പെൻഷൻ, വികലാംഗ വാർദ്ധക്യ പെൻഷൻ, വിധവാ വാർദ്ധക്യ പെൻഷൻ) ഇപ്പോൾ ഈ പദ്ധതി പ്രകാരമാണ് പ്രവർത്തിക്കുന്നത്.[2]

പുനഃനാമകരണം

[തിരുത്തുക]

2013 ൽ യു.പി.എ. സർക്കാരാണ് ഈ പദ്ധതി ആരംഭിച്ചതെങ്കിലും കോടതി ഇടപെടലിനെ ത്തുടർന്ന് 2014 ൽ നിർത്തിവച്ചു. തുടർന്ന് 2015 ൽ പഹൽ പദ്ധതി (ഡയറക്ട് ബെനിഫിറ്റ്‌സ് ഫോർ ദ എൽ.പി.ജി. കൺസ്യൂമേഴ്‌സ് സ്‌കീം) എന്നറിയപ്പെടുന്ന പ്രത്യക്ഷ ഹസ്തന്തരിത് ലാഭ് ആരംഭിച്ചു. സബ്‌സിഡി ലഭിക്കുന്നതിന് ആധാർ വേണമെന്ന നിബന്ധന ഒഴിവാക്കിയാണ് 'പ്രത്യക്ഷ ഹസ്തന്തരിത് ലാഭ്' അഥവാ 'പഹൽ' എന്ന് പേരിട്ട പദ്ധതി വീണ്ടും തുടങ്ങിയത്. 14.2 കിലോഗ്രാം തൂക്കമുള്ള 12 സിലിണ്ടറുകളോ അഞ്ചു കിലോഗ്രാമിന്റെ 34 സിലിണ്ടറുകളോ ഒരുകൊല്ലം വാങ്ങുന്നതിനാണ് സബ്‌സിഡി നൽകുന്നത്. പുതുക്കിയ പദ്ധതിയിൽ ചേർന്ന് ആദ്യത്തെ സിലിണ്ടർ ബുക്കുചെയ്യുമ്പോൾത്തന്നെ സബ്‌സിഡി ലഭിച്ചുതുടങ്ങും. ഒരു സിലിണ്ടർ ഏജൻസിയിൽ നിന്നെടുക്കുമ്പോൾത്തന്നെ അടുത്തതിനുള്ള സബ്‌സിഡി ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കിയിരിക്കും. എൽ.പി.ജി. ഉപഭോക്താക്കൾക്ക് മാർക്കറ്റ് വിലയ്ക്ക് സിലിണ്ടർ വാങ്ങുമ്പോൾ അർഹതപ്പെട്ട സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കുന്നതാണ് പദ്ധതി.[3]

കേരളത്തിൽ നടപ്പാക്കുന്ന ജില്ലകൾ

[തിരുത്തുക]
സംസ്ഥാനം ആദ്യ ഘട്ടം രണ്ടാം ഘട്ടം
കേരളം പത്തനംത്തിട്ട പാലക്കാട്
വയനാട് കോട്ടയം
ആലപ്പുഴ
എറണാകുളം
ഇടുക്കി
തിരുവനന്തപുരം
കോഴിക്കോട്
തൃശൂർ
കണ്ണൂർ

തമിഴ്‌നാട്ടിൽ

[തിരുത്തുക]

ഡി.ബി.ടി. പദ്ധതി തമിഴ്‌നാട്ടിൽ നടപ്പാക്കേണ്ടെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പദ്ധതിയുടെ നിലവിലെ രൂപം സംസ്ഥാനങ്ങളുടെ അധികാരത്തിൻമേലുള്ള കടന്നുകയറ്റമാണെന്നും ഫെഡറലിസത്തിന്റെ തത്ത്വങ്ങൾക്ക് എതിരാണെന്നും ജയലളിത വിമർശിച്ചിരുന്നു.[4]

നടപടി ക്രമങ്ങൾ

[തിരുത്തുക]

ഉപഭോക്താക്കൾ അവരുടെ ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായും എൽ.പി.ജി കൺസ്യൂമർ നമ്പരുമായും ലിങ്ക് ചെയ്ത് ഗ്യാസ് ഏജൻസിയിൽ നൽകണം. ആധാർനമ്പർ ഇല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ, പാചകവാതകത്തിനുള്ള 17 അക്ക തിരിച്ചറിയൽ നമ്പറുമായി കൂട്ടിയോജിപ്പിക്കണം. പദ്ധതിയുടെ നടത്തിപ്പിതായി കേരളത്തിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ഐ.റ്റി.മിഷൻ ഡയറക്ടർ, ഓയിൽ മാർക്കറ്റിങ് കമ്പനികളുടേയും ബാങ്കുകളുടെയും പ്രതിനിധികൾ എന്നിവരുൾപ്പെട്ട ഒരു സമിതി പ്രവർത്തിക്കുന്നുണ്ട്. 2015 ഫെബ്രുവരി 15 ന് മുമ്പ് എല്ലാ ഉപഭോക്താക്കളും ആധാർ നമ്പർ ലിങ്ക് ചെയ്യേണ്ടതാണെന്ന് സർക്കാർ അറിയിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. "എൽ .പി.ജി സബ്‌സിഡി ഒക്‌ടോബർ ഒന്നുമുതൽ ബാങ്ക് അക്കൗണ്ടിലുടെ". മാതൃഭൂമി. 28 ഏപ്രിൽ 2013. Archived from the original on 2013-04-28. Retrieved 28 ഏപ്രിൽ 2013.
  2. "PM approves expansion of Direct Benefits Transfers (DBT)". http://pmindia.gov.in/Press Release. April 5, 2013. Retrieved 6 മെയ് 2013. {{cite news}}: Check date values in: |accessdate= (help); External link in |newspaper= (help)
  3. "പഹൽ പദ്ധതിയിൽ ചേരാൻ ഇനി രണ്ടു ദിവസം". www.mathrubhumi.com. Retrieved 11 ഫെബ്രുവരി 2015.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആനുകൂല്യം നേരിട്ട് നൽകൽ പദ്ധതി: തമിഴ്‌നാട്ടിൽ വേണ്ടെന്ന് ജയലളിത". മാതൃഭൂമി. 28 ഏപ്രിൽ 2013. Archived from the original on 2013-04-28. Retrieved 28 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=ഡി.ബി.ടി._പദ്ധതി&oldid=3633248" എന്ന താളിൽനിന്ന് ശേഖരിച്ചത്