തില്ലാന
ദൃശ്യരൂപം
കർണ്ണാടക സംഗീതം |
---|
ആശയങ്ങൾ |
രചനകൾ |
വദ്യോപകരണങ്ങൾ |
|
നൃത്തത്തിനു പശ്ചാത്തലമായി ഉപയോഗിക്കുന്ന സംഗീതസൃഷ്ടികളിലൊന്നാണ് തില്ലാന.[1] സംഗീത കച്ചേരികളിലും ഇവ ആലപിക്കാറുണ്ട്. ജതികളും സ്വരങ്ങളും സാഹിത്യപദങ്ങളും ഉൾക്കൊള്ളുന്നവയാണ് തില്ലാനകൾ.
ഘടന
[തിരുത്തുക]തില്ലാനകളുടെ പല്ലവിയിലും അനുപല്ലവിയിലും ജതികളും സ്വരങ്ങളും മാത്രമാണ് ഉണ്ടാവുക.[2] എന്നാൽ ചരണത്തിൽ സാഹിത്യവും ഉണ്ടാകും. നാ ധൃതീം, തോം, തം, തകധിമി, തധീം കിണതോം തുടങ്ങിയ ജതികളായിരിക്കും ഇവയുടെ പല്ലവിയുടെയും അനുപല്ലവിയുടെയും ഭാഗങ്ങൾ.[3] ഭൂരിഭാഗം തില്ലാനകളും ജതികളിലാണ് ആരംഭിക്കുന്നത്. സംഗീത കച്ചേരികളുടെ അവസാനഭാഗത്തായാണ് തില്ലാനകൾ സാധാരണയായി ആരംഭിക്കുന്നത്. സ്വാതി തിരുനാൾ, പട്ടണം സുബ്രഹ്മണ്യ അയ്യർ, രാമനാഥപുരം ശ്രീനിവാസയ്യർ തുടങ്ങിയവർ ധാരാളം തില്ലാനകൾ രചിച്ചിട്ടുണ്ട്. [4]
പ്രശസ്തമായ തില്ലാനകൾ
[തിരുത്തുക]- ഗീതദുനികു തക ധീം - രാഗം: ധനശ്രീ - രചയിതാവ്: സ്വാതി തിരുനാൾ
- താ ധിരന തന ധിരന - രാഗം: ആനന്ദഭൈരവി - രചയിതാവ്: തഞ്ചാവൂർ ശങ്കര അയ്യർ
- താം താം - രാഗം: കമാസ് - രചയിതാവ്: പട്ടണം സുബ്രഹ്മണ്യ അയ്യർ
അവലംബം
[തിരുത്തുക]- ↑ "Pure aural feast". The Hindu. 16 February 2012. Retrieved 18 February 2012.
- ↑ Subrahmanyam, Velcheti (2 February 2012). "Master holds in hypnotic spell". The Hindu. Retrieved 18 February 2012.
- ↑ Kumar, Ranee (16 February 2012). "Resonant repertoire". The Hindu. Retrieved 18 February 2012.
- ↑ എ.കെ. രവീന്ദ്രനാഥ്. ദക്ഷിണേന്ത്യൻ സംഗീതം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 154. ISBN 9788176389440.