ഘമാസ്(രാഗം)
ദൃശ്യരൂപം
(കമാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് ഘമാസ്. പൊതുവിൽ 28ആം മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമായി കണക്കാക്കുന്നു. [1][2]
ഘടന, ലക്ഷണം
[തിരുത്തുക]
ആരോഹണത്തിൽ ഋഷഭം ഉപയോഗിച്ചിട്ടില്ലാത്ത ഒരു രാഗമാണ് ഘമാസ്. ഇതൊരു വക്ര - ഷാഡവ - സമ്പൂർണ രാഗമാണ്.
- ആരോഹണം (സംഗീതം) : സ, മ1, ഗ3, മ1, പ, ധ2, നി3, സ
- അവരോഹണം : സ, നി2, ധ2, പ, മ1, ഗ3, രി2, സ