മോഹനകല്യാണി
ദൃശ്യരൂപം
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് മോഹനകല്യാണി. പൊതുവിൽ 65ആം മേളകർത്താരാഗമായ മേചകല്യാണിയുടെ ജന്യരാഗമായി കണക്കാക്കുന്നു.
ഘടന, ലക്ഷണം
[തിരുത്തുക]മധ്യമംം, നിഷാദം എന്നീ സ്വരങ്ങൾ ഇല്ലാത്ത ജന്യരാഗമാണ് മോഹനകല്യാണി. ആരോഹണത്തിലും അവരോഹണത്തിലും അഞ്ച് സ്വരങ്ങൾ മാത്രമാണുള്ളത്.[1]
ഷഡ്ജം, ചതുശ്രുതി ഋഷഭം, അന്ധര ഗാന്ധാരം, പഞ്ചമം, ചതുശ്രുതി ധൈവതം എന്നീ സ്വരങ്ങളാണ് മോഹനകല്യാണിയിൽ ഉപയോഗിച്ചിട്ടുള്ളത്.
പ്രശസ്ത രചനകൾ
[തിരുത്തുക]മോഹനകല്യാണി രാഗത്തിലുള്ള രചനകൾ:
- സൈവേ ശ്രീകാന്തം - സ്വാതി തിരുനാൾ
- ഭുവനീശ്വര്യ - മുത്തയ്യാ ഭാഗവതർ
- ആടിനായേ കണ്ണാ - എം.എൽ. വസന്തകുമാരി[2]
അവലംബം
[തിരുത്തുക]- ↑ Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
- ↑ https://www.youtube.com/watch?v=mXNt6Rw-RtI