Jump to content

ആഹിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണാടകസംഗീതത്തിലെ 14ആം മേളകർത്താരാഗമായ വാകുളാഭരണത്തിന്റെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് ആഹിരി.ശോകരസ പ്രധാനമാണ് ഈ രാഗം. തെറ്റായ സമയത്ത് ആഹിരി രാഗം ആലപിച്ചാൽ ആ ദിവസത്തിന്റെ ബാക്കി സമയം പാടിയ ആൾക്ക് ഭക്ഷണം കിട്ടില്ലെന്നൊരു വിശ്വാസമുണ്ട്. [1]

നിർവ്വചനം

[തിരുത്തുക]

വെങ്കിടമഖിയുടെ ചതുർദണ്ഡീപ്രകാശികയിൽ ആഹിരിയെ ഇപ്രകാരം നിർവചിച്ചിരിക്കുന്നു

ആഹിരി സാ തു സമ്പൂർണ്ണാ

സാ ഗ്രഹാ ശ്രോത്രാ രജ്ഞൻ

ഗീതോക്താ മേളാ മാർഗ്ഗേണാ

ബാണ യാമേ പ്രഗീയതേ

ഘടന,ലക്ഷണം

[തിരുത്തുക]
  • ആരോഹണം സ രി1 സ ഗ3 മ1 പ ധ1 നി2 സ
  • അവരോഹണം സ നി2 ധ1 പ മ1 ഗ3 രി1 സ

സ്വരസ്ഥാനങ്ങൾ ഷഡ്ജം,ശുദ്ധ ഋഷഭം,സാധാരണ ഗാന്ധാരം,ശുദ്ധ മദ്ധ്യമം,പഞ്ചമം,ശുദ്ധ ധൈവതം,കൈശികി നിഷാദം ഇവയാണ്.ഇതൊരു ഭാഷാംഗ രാഗമാണ്.

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
ശ്രീ കമലാംബാ ജയതി മുത്തുസ്വാമി ദീക്ഷിതർ
പരമോപുരുഷ നനു സ്വാതി തിരുനാൾ
മനസ്സി ദുസ്സഹമയ്യോ സ്വാതി തിരുനാൾ

ചലച്ചിത്രഗാനങ്ങൾ

[തിരുത്തുക]
ഗാനം ചലച്ചിത്രം
ഒരു മുറൈ വന്ത് പാറായോ മണിച്ചിത്രത്താഴ്
പഴന്തമിഴ്പാട്ടിഴയും മണിച്ചിത്രത്താഴ്
പനിമതി മുഖിബാലേ

(സ്വാതിതിരുനാൾ കൃതി)

നിർമ്മാല്യം


അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആഹിരി&oldid=3812157" എന്ന താളിൽനിന്ന് ശേഖരിച്ചത്