Jump to content

തൃക്കളത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം, കോലഞ്ചേരി പട്ടണങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തൃക്കളത്തൂർ.[1][2]

ഭൂമിശാസ്ത്രം

[തിരുത്തുക]

തൃക്കളത്തൂർ ഗ്രാമത്തിൽ താഴെപ്പറയുന്ന സ്ഥലങ്ങൾ ഉൾക്കൊള്ളുന്നു:

സൊസൈറ്റിപടി

മേക്കാട്ടുംപടി

കാവുംപടി

പള്ളിത്താഴം

പള്ളിച്ചിറങ്ങര

സേനയ്ഗിരി

രാഷ്ട്രീയം

[തിരുത്തുക]

ഇടുക്കി ലോക്‌സഭാ മണ്ഡലത്തിന്റെയും മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിന്റെയും കീഴിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 2004 വരെ ഇത് പഴയ മൂവാറ്റുപുഴയുടെ ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. പായിപ്ര പഞ്ചായത്തിൻ്റെയും മുളവൂർ വില്ലേജിൻ്റെയും ഭാഗമാണ് തൃക്കളത്തൂർ ഗ്രാമം. മൂവാറ്റുപുഴയിലെ മുൻ എം.എൽ.എ.മാരായ ബാബു പോളും എൽദോ എബ്രഹാമും തൃക്കളത്തൂർ സ്വദേശികളാണ്.[3]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]

1. ഗവൺമെന്റ് എൽ.പി.ജി.എ.സ്, സൊസൈറ്റിപടി തൃക്കളത്തൂർ

2. ഗവൺമെന്റ് എൽ.പി.ബി.എസ്., പള്ളിത്താഴം, തൃക്കളത്തൂർ

3. എൻ.എസ്.എസ്. ഹൈസ്കൂൾ, സൊസൈറ്റിപടി, തൃക്കളത്തൂർ

തൃക്കളത്തൂരിലെ ജനസംഖ്യയിൽ ഹിന്ദുക്കളും സുറിയാനി ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉൾപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. Census Data Updation Status, Pradhan Mantri Gram Sadak Yojana[പ്രവർത്തിക്കാത്ത കണ്ണി]
  2. "Thrikkalathoor Pallimattathu Bhagavathy temple". Archived from the original on 2017-09-12. Retrieved 2024-12-10.
  3. "Eldho Abraham - Muvattupuzha LDF Candidate Kerala Assembly Elections 2016, Votes, Lead". keralaassembly.com.
"https://ml.wikipedia.org/w/index.php?title=തൃക്കളത്തൂർ&oldid=4287684" എന്ന താളിൽനിന്ന് ശേഖരിച്ചത്