Jump to content

ദി അഡ്‌വെഞ്ചഴ്‌സ് ഓഫ് ഷെർലക് ഹോംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Adventures of Sherlock Holmes
Cover of The Adventures of Sherlock Holmes
കർത്താവ്Arthur Conan Doyle
ചിത്രരചയിതാവ്Sidney Paget
രാജ്യംUnited Kingdom
ഭാഷEnglish
പരമ്പരSherlock Holmes
സാഹിത്യവിഭാഗംDetective fiction short stories
പ്രസാധകർGeorge Newnes
പ്രസിദ്ധീകരിച്ച തിയതി
14 October 1892
ഏടുകൾ307
മുമ്പത്തെ പുസ്തകംThe Sign of the Four
ശേഷമുള്ള പുസ്തകംThe Memoirs of Sherlock Holmes

സർ ആർ‍തർ കോനാൻ ഡോയൽ രചിച്ച പന്ത്രണ്ട് ഷെർലൿഹോംസ് ചെറുകഥകളുടെ സമാഹാരമാണ് ദി അഡ്‍വെഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ്. 1892 ഒക്ടോബർ 14നാണ് ഇത് പ്രസിദ്ധീകരിച്ചത്. 1891 ജൂണിനും 1892 ജൂലൈക്കൂം ഇടയിൽ ദി സ്ട്രാന്റ് മാഗസിനിൽ ഈ ചെറുകഥകൾ ഖണ്ഡശരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കഥകൾ ശരിയായ കാലക്രമത്തിലല്ല പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ കഥകളിലെല്ലാം പൊതുവായുള്ള കഥാപാത്രങ്ങൾ ഷെർലക് ഹോംസും ഡോക്ടർ വാട്സണും സ്ക്കോട്‍ലന്റ്‍ യാർഡ് പോലീസ് സേനയിലെ അന്വേഷണോദ്യോഗസ്ഥരുമാണ്. ഡോ. വാട്സൺ കഥ വായനക്കാരോട് പറയുന്നതരത്തിലാണ് എല്ലാ കഥകളും എഴുതപ്പെട്ടിട്ടുള്ളത്.

സാമൂഹ്യ അനീതികളെ പരിഹരിക്കുക എന്നതാണ് ഈ കഥകളിലെല്ലാം ഷെർലക്ഹോംസ് ചെയ്യുന്നത്. ഒരു പുതിയ കൂടുതൽ ന്യായപരമായ നീതിയാണ് ഹോംസ് ഈ കഥകളിലുടനീളം മുന്നോട്ടുവയ്ക്കുന്നത്. ഈ കഥകളെല്ലാം തന്നെ വളരെയധികം വായനക്കാരെ ആകർഷിക്കുകയും ദി സ്ട്രാന്റ് മാഗസിന്റെ പ്രചാരം വളരെയധികം വർദ്ധിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് ഡോയലിന് അദ്ദേഹത്തിന്റെ അടുത്ത കഥാപരമ്പരക്ക് കൂടുതൽ പണം ആവശ്യപ്പെടാനും കഴിഞ്ഞു. ഈ കഥാസമാഹാരത്തിലെ ആദ്യ കഥയാണ് എ സ്കാന്റൽ ഇൻ ബൊഹീമിയ. ഈ കഥയിലാണ് ഐറിൻ ആഡ്‍ലർ എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്.ഈ കഥയിൽ മാത്രമാണ് ഈ കഥാപാത്രം കടന്നുവരുന്നത്. ആധുനിക ഷെർലക്ഹോംസ് കഥകളിലെല്ലാം ആഡ്‍ലർ ഒരു പ്രധാന നായിക കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഷെർലക് ഹോംസിന്റെ പ്രണയിനിയെന്ന തരത്തിൽ അവതരിപ്പിക്കപ്പെട്ട ഏക കഥാപാത്രവും ഇതാണ്. ഈ കഥാസമാഹാരത്തിലെ നാല് കഥകൾ ഡോയൽ തന്റെ എല്ലാക്കാലത്തെയും ഇഷ്ടകഥകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. "ദി അഡ്‍വെഞ്ചേഴ്സ് ഓഫ് സ്പെക്കിൾഡ് ബാന്റ്" ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥയായി പറയപ്പെടുന്നത്.

മലയാളത്തിലും ഈ കഥകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. [1]


അവലംബങ്ങൾ

[തിരുത്തുക]
  • Doyle, Arthur Conan (2005). Klinger, Leslie (ed.). The new annotated Sherlock Holmes. Volume I. New York: W.W. Norton. ISBN 0-393-05916-2. OCLC 57490922.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]