ദി അഡ്‌വെഞ്ചഴ്‌സ് ഓഫ് ഷെർലക് ഹോംസ്
കർത്താവ് | Arthur Conan Doyle |
---|---|
ചിത്രരചയിതാവ് | Sidney Paget |
രാജ്യം | United Kingdom |
ഭാഷ | English |
പരമ്പര | Sherlock Holmes |
സാഹിത്യവിഭാഗം | Detective fiction short stories |
പ്രസാധകർ | George Newnes |
പ്രസിദ്ധീകരിച്ച തിയതി | 14 October 1892 |
ഏടുകൾ | 307 |
മുമ്പത്തെ പുസ്തകം | The Sign of the Four |
ശേഷമുള്ള പുസ്തകം | The Memoirs of Sherlock Holmes |
സർ ആർതർ കോനാൻ ഡോയൽ രചിച്ച പന്ത്രണ്ട് ഷെർലൿഹോംസ് ചെറുകഥകളുടെ സമാഹാരമാണ് ദി അഡ്‍വെഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ്. 1892 ഒക്ടോബർ 14നാണ് ഇത് പ്രസിദ്ധീകരിച്ചത്. 1891 ജൂണിനും 1892 ജൂലൈക്കൂം ഇടയിൽ ദി സ്ട്രാന്റ് മാഗസിനിൽ ഈ ചെറുകഥകൾ ഖണ്ഡശരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കഥകൾ ശരിയായ കാലക്രമത്തിലല്ല പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ കഥകളിലെല്ലാം പൊതുവായുള്ള കഥാപാത്രങ്ങൾ ഷെർലക് ഹോംസും ഡോക്ടർ വാട്സണും സ്ക്കോട്‍ലന്റ്‍ യാർഡ് പോലീസ് സേനയിലെ അന്വേഷണോദ്യോഗസ്ഥരുമാണ്. ഡോ. വാട്സൺ കഥ വായനക്കാരോട് പറയുന്നതരത്തിലാണ് എല്ലാ കഥകളും എഴുതപ്പെട്ടിട്ടുള്ളത്.
സാമൂഹ്യ അനീതികളെ പരിഹരിക്കുക എന്നതാണ് ഈ കഥകളിലെല്ലാം ഷെർലക്ഹോംസ് ചെയ്യുന്നത്. ഒരു പുതിയ കൂടുതൽ ന്യായപരമായ നീതിയാണ് ഹോംസ് ഈ കഥകളിലുടനീളം മുന്നോട്ടുവയ്ക്കുന്നത്. ഈ കഥകളെല്ലാം തന്നെ വളരെയധികം വായനക്കാരെ ആകർഷിക്കുകയും ദി സ്ട്രാന്റ് മാഗസിന്റെ പ്രചാരം വളരെയധികം വർദ്ധിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് ഡോയലിന് അദ്ദേഹത്തിന്റെ അടുത്ത കഥാപരമ്പരക്ക് കൂടുതൽ പണം ആവശ്യപ്പെടാനും കഴിഞ്ഞു. ഈ കഥാസമാഹാരത്തിലെ ആദ്യ കഥയാണ് എ സ്കാന്റൽ ഇൻ ബൊഹീമിയ. ഈ കഥയിലാണ് ഐറിൻ ആഡ്‍ലർ എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്.ഈ കഥയിൽ മാത്രമാണ് ഈ കഥാപാത്രം കടന്നുവരുന്നത്. ആധുനിക ഷെർലക്ഹോംസ് കഥകളിലെല്ലാം ആഡ്‍ലർ ഒരു പ്രധാന നായിക കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഷെർലക് ഹോംസിന്റെ പ്രണയിനിയെന്ന തരത്തിൽ അവതരിപ്പിക്കപ്പെട്ട ഏക കഥാപാത്രവും ഇതാണ്. ഈ കഥാസമാഹാരത്തിലെ നാല് കഥകൾ ഡോയൽ തന്റെ എല്ലാക്കാലത്തെയും ഇഷ്ടകഥകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. "ദി അഡ്‍വെഞ്ചേഴ്സ് ഓഫ് സ്പെക്കിൾഡ് ബാന്റ്" ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥയായി പറയപ്പെടുന്നത്.
മലയാളത്തിലും ഈ കഥകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. [1]
അവലംബങ്ങൾ
[തിരുത്തുക]Bibliography
[തിരുത്തുക]- Doyle, Arthur Conan (2005). Klinger, Leslie (ed.). The new annotated Sherlock Holmes. Volume I. New York: W.W. Norton. ISBN 0-393-05916-2. OCLC 57490922.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The full text of The Adventures of Sherlock Holmes at Wikisource
- ദി അഡ്‌വെഞ്ചഴ്‌സ് ഓഫ് ഷെർലക് ഹോംസ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- The Adventures of Sherlock Holmes at Project Gutenberg
- ദി അഡ്‌വെഞ്ചഴ്‌സ് ഓഫ് ഷെർലക് ഹോംസ് public domain audiobook at LibriVox
- The Adventures of Sherlock Holmes at Outlaws Old Time Radio Corner Archived 2017-02-23 at the Wayback Machine.