ദി ഇന്ത്യൻ സോഷ്യോളജിസ്റ്റ്
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുറത്തിറങ്ങിയിരുന്ന ഒരു ദേശീയവാദി പത്രമാണ് ദി ഇന്ത്യൻ സോഷ്യോളജിസ്റ്റ്. 1905-ൽ ശ്യാംജി കൃഷ്ണ വർമ്മയാണ് ഇത് സ്ഥാപിച്ചത്. 1907 മേയ് വരെ ലണ്ടനിൽ നിന്നു പുറത്തിറങ്ങിയിരുന്ന ഈ പത്രം പിന്നീട് പാരീസിൽ നിന്നു പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. ശ്യാംജിയുടെ പ്രവർത്തനകേന്ദ്രം പാരീസിലേക്കു മാറ്റിയതാണ് ഇതിനു കാരണം. പാരീസിൽ നിന്നുള്ള പ്രസിദ്ധീകരണം 1914 വരെ തുടർന്നു.[1]:3435 1914-ൽ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ ശ്യാംജി ജനീവയിലേക്കു മാറി. അവിടെ സ്വിറ്റ്സർലന്റ് സർക്കാരിന്റെ സമ്മർദ്ദത്താൽ പത്രത്തിന്റെ പ്രസിദ്ധീകരണം അവസാനിപ്പിക്കേണ്ടി വന്നു. 1920 ഡിസംബർ മുതൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചുവെങ്കിലും 1922 സെപ്റ്റംബറിൽ പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിച്ചു.
ലക്ഷ്യം
[തിരുത്തുക]ഇന്ത്യാക്കാർ ബ്രിട്ടീഷ് ഭരണത്തെ എങ്ങനെ വിലയിരുത്തുവെന്ന് മനസ്സിലാക്കുവാൻ ബ്രിട്ടനിൽ ഇന്ത്യക്കു വേണ്ടി ഒരു മധ്യസ്ഥൻ ഉണ്ടാകേണ്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിന് അത്യാവശ്യമാണ്. ഇന്ത്യയിലെ ജനങ്ങളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ആവശ്യങ്ങളും ബ്രിട്ടനിലെ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുന്നതിന് ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യാക്കാരിൽ നിന്ന് ഇതുവരെ ശ്രമങ്ങളുണ്ടായിട്ടില്ല. വിദേശത്ത് അനീതിയും ക്രൂരതകളും സ്വദേശത്ത് നീതിയും മനുഷ്യത്വവും തമ്മിൽ ഒരിക്കലും ചേരുകയില്ല എന്ന സാമൂഹ്യശാസ്ത്ര സത്യം ജനങ്ങൾക്കു മനസ്സിലാക്കിക്കൊടുക്കുന്നതിന് ഈ പത്രം പരിശ്രമിക്കും. ഇതൊക്കെയായിരുന്നു ദി ഇന്ത്യൻ സോഷ്യോളജിസ്റ്റ് പത്രം മുന്നോട്ടുവച്ച ആശയങ്ങൾ. ഈ പത്രത്തിന് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമുണ്ടാകില്ലെന്നും സാമൂഹ്യശാസ്ത്രത്തിലെ അടിസ്ഥാന സത്യങ്ങളായിരിക്കും ഇതിനെ നയിക്കുകയെന്നും പത്രാധിപർ പ്രഖ്യാപിച്ചിരുന്നു. പത്രത്തിന്റെ ലക്ഷ്യങ്ങളെപ്പറ്റിയുള്ള വിശദമായ ഒരു കുറിപ്പ് ആദ്യ ലക്കത്തിൽ തന്നെ ഉൾപ്പെടുത്തിയിരുന്നു.[1]:3436
ഹെർബർട്ട് സ്പെൻസറുടെ ആശയങ്ങൾ ഈ പത്രത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. സ്പെൻസറുടെ ആശയങ്ങൾ ഇന്ത്യാക്കാരിലേക്ക് എത്തിക്കുവാൻ ഈ പത്രത്തിനു സാധിച്ചു. പത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ബ്രിട്ടനിലേക്കു വരുന്ന ഇന്ത്യാക്കാർക്കായി ശ്യാംജി കൃഷ്ണവർമ്മ ചില സ്കോളർഷിപ്പുകൾ ഏർപ്പെടുത്തി. 'ഹെർബർട്ട് സ്പെൻസർ ഇന്ത്യൻ ഫെല്ലോഷിപ്പ്' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സ്കോളർഷിപ്പ് ലഭിക്കുവാൻ വിദ്യാർത്ഥികൾ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ടായിരുന്നു. ഇംഗ്ലണ്ടിൽ എത്തിയ ശേഷം ബ്രിട്ടീഷ് സർക്കാരിന്റെ യാതൊരുവിധ സേവനങ്ങളും സ്വീകരിക്കുവാൻ പാടില്ല എന്ന നിബന്ധന അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.[2][3][1]:3437[4][5][6]
അവലംബം
[തിരുത്തുക]- Azadi Jangnu Patrakaratva: Landanman Indian Sociologist (Journalism of the Freedom Struggle: Indian Sociologist in
London), by Pandya and Pandya (2003) reproduces issues from 1905 to 1908 - 48 issues of 4 pages each all in English, along with 22 of the Sedition Committee Report of 1918.
- ↑ 1.0 1.1 1.2 Shah, A.M. (5 August 2006). "The Indian Sociologist, 1905-14, 1920-22". Economic and Political Weekly. 41 (31). JSTOR 4418537.
- ↑ TIS vol. II no.8 (August 1906)
- ↑ 'Home Rule is "SVARAJYA"', TIS vol. III no.3 (March 1907)
- ↑ http://www.oldbaileyonline.org/browse.jsp?id=def1-54-19090719&div=t19090719-54#highlight
- ↑ http://www.oldbaileyonline.org/browse.jsp?id=t19090907-44-offence-1&div=t19090907-44#highlight
- ↑ Rex v. Aldred by Guy Aldred, Strickland Press, Glasgow, 1948