നടുവട്ടം (എറണാകുളം)
ദൃശ്യരൂപം
നടുവട്ടം | |
---|---|
Village | |
Country | ![]() |
State | Kerala |
District | Ernakulam |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 683574 |
Nearest city | Kalady |
Lok Sabha constituency | chalakudy |
എറണാകുളം ജില്ലയിലെ ആലുവ ബ്ലോക്ക് പഞ്ചായത്തിന്റെയും മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിന്റെയും കീഴിൽ വരുന്ന ഒരു പ്രദേശമാണ് നടുവട്ടം.
നടുവട്ടം എൽപി സ്ക്കൂൾ ഇവിടെ സ്ഥിതിചെയ്യുന്നു. നടുവട്ടം പള്ളിയാണ് ഇവിടത്തെ പ്രധാന ക്രിസ്ത്യൻ ആരാധനാലയം. മുണ്ടങ്ങാമറ്റം, കുന്നിലങ്ങാടി, നീലീശ്വരം എന്നിവയാണ് നടുവട്ടത്തിന്റെ അയൽഗ്രാമങ്ങൾ.
മലയാറ്റൂർ തീർഥാടത്തിനുള്ള വഴിയിൽ വൺവേ തുടങ്ങുന്നത് നടുവട്ടത്തുനിന്നാണ്. നടുവട്ടം നീലീശ്വരം വഴി മലയാറ്റൂർ പള്ളിയിലേക്കും മലയാറ്റൂർ ചീത്തപ്പാറ നടുവട്ടം വഴി തിരിച്ചുമാണ് തിരക്കുള്ള സമയങ്ങളിലെ വാഹന നിയന്ത്രണം ക്രമീകരിച്ചിരിക്കുന്നത്. മഞ്ഞപ്ര നീലീശ്വരം റോഡ്, മഞ്ഞപ്ര മലയാറ്റൂർ റോഡ് എന്നിവയാണ് നടുവട്ടം വഴി കടന്നുപോകുന്ന പ്രധാന റോഡുകൾ.
അവലംബം
[തിരുത്തുക]