Jump to content

നയന ജെയിംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നയന ജെയിംസ്
വ്യക്തിവിവരങ്ങൾ
ദേശീയതഭാരതീയ
ജനനം (1995-10-18) 18 ഒക്ടോബർ 1995  (29 വയസ്സ്)
Kozhikode, Kerala, India[1]
വിദ്യാഭ്യാസംകേരള സർവ്വകലാശാല
ഉയരം1.74 മീ (5 അടി 9 ഇഞ്ച്)
ഭാരം62 കി.ഗ്രാം (137 lb)
Sport
രാജ്യംIndia
കായികയിനംTrack and field
Event(s)Long jump
നേട്ടങ്ങൾ
Personal best(s)6.55 (Patiala 2017)
Updated on 25 August 2018.

ലോംഗ് ജമ്പ് ഇനത്തിൽ മത്സരിക്കുന്ന ഒരു ഇന്ത്യൻ അത്‌ലറ്റാണ് നയന ജെയിംസ് (ജനനം 18 ഒക്ടോബർ 1995).

2017 ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നയന വനിതകളുടെ ലോംഗ് ജമ്പിൽ വെങ്കല മെഡൽ നേടിയിരുന്നു, നീന വരകിൽ ആണ് ആ മത്സരത്തിൽ വെള്ളി നേടിയത്.

മുൻകാലജീവിതം

[തിരുത്തുക]

നയന 1995 ഒക്ടോബർ 18 -ന് കേരളത്തിലെ കോഴിക്കോട് ജില്ലയിലാണ് ജനിച്ചത്. [2] കോഴിക്കോട് സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നപ്പോൾ മുൻ അത്ലറ്റായ കെഎം പീറ്ററാണ് നയനയിലെ അത്ലറ്റിനെ കണ്ടെത്തിയത്. 2010 ൽ നയന, പ്രശസ്ത അത്ലറ്റ് ആയ മയൂഖ ജോണിയുടെ മുൻ പരിശീലകനായ ജോസ് മാത്യുവിന്റെ കീഴിൽ പരിശീലനം നേടുന്നതിനായി കേരളത്തിലെ തലശ്ശേരിയിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറി.

2017 ൽ പട്യാലയിൽ നടന്ന 21-ാമത് ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ശേഷമാണ് നയന പ്രശസ്തിയിലേക്ക് ഉയരുന്നത്. ലോംഗ് ജമ്പ് ഇവന്റിൽ നയന 6.55 മീറ്റർ ജമ്പ് രേഖപ്പെടുത്തി, അത് അവരുടെ വ്യക്തിഗത മികവാണ്. പട്യാലയിൽ നടന്ന 22 -ാമത് ഫെഡറേഷൻ കപ്പിൽ, ലോങ് ജമ്പ് ഇനത്തിൽ മറ്റൊരു സ്വർണം കൂടി നേടി നയന തന്റെ മുന്നേറ്റം തുടർന്നു.

ലോംഗ് ജമ്പ് ഇവന്റ് ചരിത്രത്തിലെ മികച്ച 5 ഇന്ത്യൻ പ്രകടനങ്ങളിൽ ഒന്നാണ് നയനയുടെ 6.55 മീറ്റർ ജമ്പ്. 2018 -ൽ കോമൺവെൽത്ത് ഗെയിംസ് വനിതാ ലോംഗ് ജമ്പ് ഇനത്തിൽ അവർ 12-ാം സ്ഥാനം നേടി. [2] 2018 ഏഷ്യൻ ഇൻഡോർ ഗെയിംസിൽ, വനിതകളുടെ ലോംഗ് ജമ്പിൽ 6.08 മീറ്റർ ചാട്ടത്തോടെ നയന വെള്ളി മെഡൽ നേടി.

സി.അജിത് കുമാറാണ് നയനയുടെ ഇപ്പോഴത്തെ പരിശീലകൻ.

അവലംബം

[തിരുത്തുക]
  1. "2018 CWG bio". Archived from the original on 2018-04-29. Retrieved 28 April 2018.
  2. 2.0 2.1 "Athletics | Athlete Profile: Nayana JAMES - Gold Coast 2018 Commonwealth Games". results.gc2018.com (in ഓസ്‌ട്രേലിയൻ ഇംഗ്ലീഷ്). Archived from the original on 2018-04-29. Retrieved 2018-08-25.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നയന_ജെയിംസ്&oldid=4099998" എന്ന താളിൽനിന്ന് ശേഖരിച്ചത്