Jump to content

നരേന്ദ്ര മോദി മന്ത്രിസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ പതിനഞ്ചാം പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ 2014 മേയ് 26-ന് അധികാരമേറ്റു. മോദിക്കൊപ്പം 23 കാബിനറ്റ് മന്ത്രിമാരും പത്ത് സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 12 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. എൻഡിഎ ഘടകകക്ഷികളായ ആർഎൽഡിയ്ക്കും ടി.ഡി.പിക്കും, ശിവസേനയ്ക്കും, അകാലിദളിനും കാബിനറ്റ് പദവിയുള്ള ഓരോ മന്ത്രിമാരുണ്ട്. പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, ശ്രീലങ്കൻ പ്രസിഡൻറ് മഹീന്ദ രാജപക്സെ, അഫ്ഗാൻ പ്രസിഡൻറ് ഹമീദ് കർസായി, നേപ്പാൾ പ്രധാനമന്ത്രി സുശീൽ കൊയ് രാള തുടങ്ങി ബംഗ്ലാദേശ് ഒഴികെയുള്ള സാർക്ക് രാഷ്ട്രങ്ങളിലെ തലവന്മാർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു.

പ്രധാന വ്യക്തികൾ

[തിരുത്തുക]
  • സ്പീക്കർ : സുമിത്ര മഹാജൻ
  • ഡെപ്യൂട്ടി സ്പീക്കർ: എം. തമ്പിദുരൈ
  • സഭാ നേതാവ്: നരേന്ദ്ര മോദി
  • പ്രതിപക്ഷ നേതാവ്: ഇല്ല
  • സെക്രട്ടറി ജനറൽ: അനൂപ് മിശ്ര

കാബിനറ്റ് മന്ത്രിമാർ

[തിരുത്തുക]
നമ്പർ പേര് വകുപ്പ് പദവി പാർട്ടി സംസ്ഥാനം
1 നരേന്ദ്രമോദി പെഴ്‌സണൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻ, ആണവോർജം, സ്‌പെയ്‌സ്, നയപരമായ കാര്യങ്ങൾ, മറ്റു മന്ത്രിമാർക്ക് വിഭജിച്ചു നൽകാത്ത വകുപ്പുകൾ എന്നിവ പ്രധാനമന്ത്രി ബി.ജെ.പി ഗുജറാത്ത്
2 രാജ്‌നാഥ്‌ സിങ് ആഭ്യന്തരം കാബിനറ്റ് മന്ത്രി ബി.ജെ.പി ഉത്തർപ്രദേശ്
3 സുഷമ സ്വരാജ് വിദേശകാര്യം കാബിനറ്റ് മന്ത്രി ബി.ജെ.പി മദ്ധ്യപ്രദേശ്
4 അരുൺ ജെയ്റ്റ്ലി ധനം, പ്രതിരോധം കാബിനറ്റ് മന്ത്രി ബി.ജെ.പി -
5 വെങ്കയ്യ നായിഡു നഗരവികസനം, ഭവനവകുപ്പ്, ദാരിദ്ര്യ നിർമാർജ്ജനം, പാർലമെന്ററി കാര്യം കാബിനറ്റ് മന്ത്രി ബി.ജെ.പി -
6 നിതിൻ ഗഡ്കരി ഗതാഗതം, ദേശീയപാത, ഷിപ്പിങ് കാബിനറ്റ് മന്ത്രി ബി.ജെ.പി മഹാരാഷ്ട്ര
7 ഉമാഭാരതി ജലവിഭവം, ഗംഗാ പുനരുദ്ധാരണം. കാബിനറ്റ് മന്ത്രി ബി.ജെ.പി ഉത്തർപ്രദേശ്
8 സദാനന്ദ ഗൗഡ റെയിൽവെയ്‌സ് കാബിനറ്റ് മന്ത്രി ബി.ജെ.പി കർണാടക
9 നജ്മ ഹെപ്തുള്ള ന്യൂനപക്ഷകാര്യം കാബിനറ്റ് മന്ത്രി ബി.ജെ.പി -
10 ഗോപിനാഥ് മുണ്ടെ ഗ്രാമവികസനം, പഞ്ചായത്തീരാജ്, കുടിവെള്ളം, മാലിന്യനിർമാർജ്ജനം കാബിനറ്റ് മന്ത്രി ബി.ജെ.പി -
11 രാം വിലാസ് പാസ്വാൻ ഭക്ഷ്യ, പൊതുവിതരണം, കൺസ്യൂമർ അഫയേഴ്‌സ്. കാബിനറ്റ് മന്ത്രി എൽ.ജെ.പി. -
12 കൽരാജ് മിശ്ര മൈക്രോ, സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് കാബിനറ്റ് മന്ത്രി ബി.ജെ.പി ഉത്തർപ്രദേശ്
13 മനേക ഗാന്ധി വനിത, ശിശുക്ഷേമം കാബിനറ്റ് മന്ത്രി ബി.ജെ.പി -
14 എച്ച്. അനന്ത്കുമാർ വളം, രാസവസ്തു വകുപ്പ്. കാബിനറ്റ് മന്ത്രി ബി.ജെ.പി -
15 രവിശങ്കർ പ്രസാദ് കമ്മ്യൂണിക്കേഷൻസ്, ഐ.ടി, നിയമം, നീതിനിർവഹണം. കാബിനറ്റ് മന്ത്രി ബി.ജെ.പി -
16 അനന്ത് ഗീഥെ ഹെവി ഇൻഡസ്ട്രീസ്, പബ്ലിക് എന്റർപ്രൈസസ്. കാബിനറ്റ് മന്ത്രി ശിവസേന -
17 അശോക് ഗജപതി രാജു വ്യോമഗതാഗതം. കാബിനറ്റ് മന്ത്രി തെലുങ്കുദേശം പാർട്ടി -
18 ഹർസിമ്രത് കൗർ ബാദൽ ഭക്ഷ്യസംസ്‌കരണ വ്യവസായം. കാബിനറ്റ് മന്ത്രി അകാലിദൾ -
19 ‎നരേന്ദ്ര സിങ് തോമർ ഖനി, സ്റ്റീൽ, തൊഴിൽ. കാബിനറ്റ് മന്ത്രി - -
20 ജുവൽ ഒറാം ആദിവാസി ക്ഷേമം. കാബിനറ്റ് മന്ത്രി - -
21 രാധ മോഹൻസിംഗ് കൃഷി കാബിനറ്റ് മന്ത്രി - -
22 താവർചന്ദ് ഗെഹ്‌ലോട്ട് സാമൂഹ്യക്ഷേമം. കാബിനറ്റ് മന്ത്രി - -
23 ‎സ്മൃതി ഇറാനി മാനവ വിഭവശേഷി കാബിനറ്റ് മന്ത്രി ബി.ജെ.പി -
24 ഹർഷവർധൻ ആരോഗ്യം കാബിനറ്റ് മന്ത്രി ബി.ജെ.പി -

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ

[തിരുത്തുക]
നമ്പർ പേര് വകുപ്പ് പദവി പാർട്ടി സംസ്ഥാനം
25 ‎ജനറൽ വി.കെ സിംഗ് വിദേശകാര്യം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം (സ്വതന്ത്ര്യ ചുമതല). പ്രവാസികാര്യം. സഹമന്ത്രി (സ്വതന്ത്രചുമതല) ബി.ജെ.പി -
26 റാവു ഇന്ദ്രജിത്ത് സിംഗ് ആസൂത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിർഹണം, പ്രതിരോധം. സഹമന്ത്രി (സ്വതന്ത്രചുമതല) ബി.ജെ.പി ഹരിയാന
27 ‎സന്തോഷ് ഗാംഗ്‌വർ ടെക്‌സ്‌റ്റൈൽസ് (സ്വതന്ത്ര ചുമതല), പാർലമെന്ററി കാര്യം, ജലവിഭവ വികസനം, റിവർ മാനേജ്‌മെന്റ്, ഗംഗാ പുനരുദ്ധാരണം. സഹമന്ത്രി (സ്വതന്ത്രചുമതല) ബി.ജെ.പി ഉത്തർപ്രദേശ്
28 ശ്രീപദ് യെസോ നായിക് സംസ്‌കാരം, ടൂറിസം സഹമന്ത്രി (സ്വതന്ത്രചുമതല) ബി.ജെ.പി ഗോവ
29 ‎ധർമ്മേന്ദ്ര പ്രധാൻ പെട്രോളിയവും പ്രകൃതി വാതകവും (സ്വതന്ത്ര്യ ചുമതല) സഹമന്ത്രി(സ്വതന്ത്രചുമതല) ബി.ജെ.പി ബീഹാറിൽ നിന്നുള്ള രാജ്യസഭാംഗം
30 സർവാനന്ദ സോനോവൽ സ്‌കിൽ ഡെവലപ്‌മെന്റ് എൻട്രപ്രനേഷിപ്പ്, യുവജനകാര്യം, സ്‌പോർട്‌സ് (സ്വതന്ത്ര ചുമതല) സഹമന്ത്രി (സ്വതന്ത്രചുമതല) ബി.ജെ.പി ആസാം
31 ‎പ്രകാശ് ജാവ്‌ദേക്കർ (വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് (സ്വതന്ത്ര ചുമതല), പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം (സ്വതന്ത്ര ചുമതല). പാർലമെന്ററി കാര്യം. സഹമന്ത്രി (സ്വതന്ത്രചുമതല) ബി.ജെ.പി മഹാരാഷ്ട്ര
32 ‎പീയുഷ് ഗോയൽ ഊർജ്ജം (സ്വതന്ത്ര ചുമതല), കൽക്കരി (സ്വതന്ത്ര ചുമതല), ന്യൂ ആൻഡ് റിന്യൂവബിൾ എനർജി (സ്വതന്ത്ര ചുമതല). സഹമന്ത്രി (സ്വതന്ത്രചുമതല) ബി.ജെ.പി -
33 ‎ജിതേന്ദ്ര സിങ് ശാസ്ത്ര സാങ്കേതികം (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പെഴ്‌സണൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻ, ആണവോർജം, സ്‌പെയ്‌സ്. സഹമന്ത്രി (സ്വതന്ത്രചുമതല) ബി.ജെ.പി ജമ്മു കാശ്മീർ
34 ‎നിർമ്മല സീതാരാമൻ വാണിജ്യവും വ്യവസായവും (സ്വതന്ത്ര ചുമതല). സഹമന്ത്രി (സ്വതന്ത്രചുമതല) ബി.ജെ.പി -

സഹമന്ത്രിമാർ

[തിരുത്തുക]
നമ്പർ പേര് വകുപ്പ് പദവി പാർട്ടി സംസ്ഥാനം
35 ജി.എം. സിദ്ധേശ്വര വ്യോമഗതാഗതം സഹമന്ത്രി ബി.ജെ.പി കർണാടക
36 മനോജ് സിൻഹ റെയിൽവേസ് സഹമന്ത്രി ബി.ജെ.പി ഉത്തർപ്രദേശ്
37 നിഹാൽ ചന്ദ് രാസവളം, രാസ്‌വസ്തു സഹമന്ത്രി ബി.ജെ.പി രാജസ്ഥാൻ
38 ഉപേന്ദ്ര കുശ്‌വാഹ ഗ്രാമവികസനം, പഞ്ചായത്തീരാജ്, കുടിവെള്ളം, സാനിറ്റേഷൻ സഹമന്ത്രി ബി.ജെ.പി -
39 പൊൻ രാധാകൃഷ്ണൻ ഹെവി ഇൻസ്‌സ്ട്രീസ്, പബ്ലിക് എന്റർപ്രൈസസ് സഹമന്ത്രി ബി.ജെ.പി തമിഴ്നാട്
40 കിരൺ റിജജു ആഭ്യന്തരം സഹമന്ത്രി ബി.ജെ.പി -
41 കൃഷൻപാൽ ഗതാഗതം, ദേശീയപാത, ഷിപ്പിങ് സഹമന്ത്രി ബി.ജെ.പി -
42 സഞ്ജീവ് ബലിയാൻ കൃഷി, ഭക്ഷ്യ സംസ്‌കരണം സഹമന്ത്രി ബി.ജെ.പി -
43 മൻസുഖ് ഭായ് വസാവ ആദിവാസിക്ഷേമം സഹമന്ത്രി ബി.ജെ.പി -
44 റാവുസാഹിബ് ദാൻവെ കൺസ്യൂമർ അഫയേഴ്‌സ്, ഭക്ഷ്യ, പൊതുവിതരണം സഹമന്ത്രി ബി.ജെ.പി -
45 വിഷ്ണു ദേവ് സായ് ഖനി, സ്റ്റീൽ, തൊഴിൽ സഹമന്ത്രി ബി.ജെ.പി -
45 സുദർശൻ ഭഗത് സാമൂഹ്യക്ഷേമം സഹമന്ത്രി ബി.ജെ.പി -